ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയ്‌ലില്‍ വൻ വിലക്കുറവോടെയാണ് ഐപാഡ് 10 അവതരിപ്പിച്ചിരിക്കുന്നത്. ഈ വിലക്കുറവിനിടയിലും ഉപഭോക്താകളെ കുഴയക്കുന്നത് വരാനിരിക്കുന്ന ഐപാഡ് 11 വാങ്ങണോ അതോ വിലക്കുറവിലുള്ള ഐപാഡ് 10 വാങ്ങണോ എന്നതാണ്. ഉപഭോക്താകളെ കുഴയക്കുന്ന ഈ ചോദ്യത്തിന് ഉത്തരത്തിലേക്ക് എത്തുന്നതിന് മുൻപ് ഒരു കൃതൃമായ വിശകലനം വേണ്ടതുണ്ട്.
നിലവിൽ 29,999 രൂപയാണ് ഐപാഡ് 10 ന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയ്‌ലിൽ ഓഫർ ചെയ്തിരിക്കുന്ന വില. ഇതൊരു മികച്ച ഡീലാണെന്നതിൽ സംശയം വേണ്ട. വിപണിയിൽ ഐപാഡ് 10ൻ്റെ സാധാരണ വില 36,000 രൂപയാണ്. അതുകൊണ്ടു തന്നെ 29,999 രൂപയ്ക്ക് ആകർഷകമായ ഡീലാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം എസ്ബിഐ കാർഡ് ഉടമകൾക്ക് 1,250 രൂപ അധികമായും ലാഭിക്കാം. 10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, എ14 ബയോണിക് ചിപ്പ്, 12എംപി ഫ്രണ്ട് ആൻഡ് റിയർ ക്യാമറ എന്നിവയുമായാണ് ഐപാഡ് 10 വരുന്നത്. മിക്ക ആളുകൾക്കും, ബ്രൗസിംഗ്, സ്ട്രീമിംഗ്, കൂടാതെ ചില ലൈറ്റ് പ്രൊഡക്ടിവിറ്റി വർക്കുകൾ എന്നിവ പോലുള്ള ദൈനംദിന ജോലികൾക്ക് ഇത് മതിയാകും. നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ കാണാനും ഓഫീസ് ആവിശ്യങ്ങൾക്കും ഐപാഡ് 10 ഒരു ബെസ്റ്റ് ഓപ്ഷനാണ്.
അതെ സമയം ഐപാഡ് 11-നായി കാത്തിരുന്നാൽ നിരവധി കിടിലൻ ഫീച്ചേഴ്സാവും നിങ്ങൾക്കായി എത്തുക. പുതിയ മോഡൽ കൂടുതൽ ശക്തമായ പ്രോസസർ, മികച്ച ക്യാമറകൾ, ഒരുപക്ഷേ പുതുക്കിയ ഡിസൈൻ എന്നിവ പോലുള്ള അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളുമായാണ് വരുന്നത്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, നൂതന ആപ്പുകൾ പ്രവർത്തിപ്പിക്കൽ തുടങ്ങിയ ഭാരിച്ച ജോലികൾക്ക് ഇത് അനുയോജ്യമായേക്കും. എന്നാൽ ആ ഫീച്ചേഴ്സിനൊപ്പം ഉയർന്ന വിലയും ഉണ്ടായേക്കാം. അതായത് നിങ്ങൾ ഐപാഡ് 11 പരിഗണിക്കുകയാണെങ്കിൽ, ഐപാഡ് 10-ന് നിങ്ങൾ ഇപ്പോൾ കാണുന്ന 29,999 രൂപയേക്കാൾ കൂടുമെന്നതിൽ സംശയം വേണ്ട.
എന്നാൽ പ്രധാന ചോദ്യം വിലക്കുറവിൽ നിങ്ങൾ ഇപ്പോൾ ഐപാഡ് 10 വാങ്ങണോ അതോ മികച്ച ഫീച്ചറുകളുള്ള വരാനിരിക്കുന്ന ഐപാഡ് 11 നായി കാത്തിരിക്കണോ എന്നതാണ്.
നിങ്ങളുടെ ആവിശ്യവും ബജ്റ്റും അനുസരിച്ചാണ് ആ തീരുമാനത്തിലേക്ക് എത്തേണ്ടത്. നിങ്ങൾ കാത്തിരിക്കാനും, മികച്ച പ്രകടനത്തിനായി കൂടുതൽ പണം ചെലവഴിക്കാനും തയ്യാറാണെങ്കിൽ ഐപാഡ് 11 കാത്തിരിക്കാവുന്നതാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് പ്രധാനമെങ്കിൽ, ഐപാഡ് 11-നായി കാത്തിരിക്കുക എന്നത് നിങ്ങളുടെ മികച്ച തീരുമാനമായിരിക്കും. എന്നാൽ നിങ്ങൾക്ക് കാത്തിരിക്കാൻ കഴിയില്ലെങ്കിൽ അല്ലെങ്കിൽ കുറഞ്ഞ വിലയക്ക് വിശ്വസനീയവും, ദൈനംദിന ഉപയോഗത്തിന് ഉപകാരപ്രദവുമായ ഒന്നാണ് നോക്കുന്നതെങ്കിൽ ഐപാഡ് 10 ഒരു മികച്ച ഓപ്ഷനായിരിക്കും.