മടക്കി ഒതുക്കി പോക്കറ്റിൽ വെക്കാം, സാംസങ്ങിൻ്റെ ഫോൾഡ​ബിൾ സീരീസിലെ പുതുമുഖത്തെ അറിയാം

പുതിയ വിവരങ്ങൾ അനുസരിച്ച് ഒക്ടോബർ 25-ന് സാംസങ്ങ് ​ഗ്യാലക്സി ​ഇസഡ് ഫോൾഡ് 6 അൾട്രായോ അല്ലെങ്കിൽ ഫോൾഡ​ബിൾ സീരിസിലെ ഒരു സപെഷ്യൽ എഡിഷനോ ലോഞ്ച് ചെയ്യപ്പെട്ടേക്കാമെന്ന പ്രതീക്ഷയിലാണ് ടെക്ക് ലോകം

dot image

സാംസങ്ങിൻ്റെ ഫോൾഡബിൾ സീരിസിലെ ഏറ്റവും പുതിയ താരം മാർക്കറ്റുകളിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാകുമെന്ന് റിപ്പോർട്ട്. സാംസങ്ങ് ​ഗ്യാലക്സി ​ഇസഡ് ഫോൾഡ് 6 അൾട്രാ ഒക്ടോബർ 25-ന് ലോഞ്ച് ചെയ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആൻഡ്രോയിഡ് അതോറിറ്റിയുടെ ഒരു റിപ്പോർട്ട് പ്രകാരം, സാംസങ്ങ് ​ഗ്യാലക്സി ​ഇസഡ് ഫോൾഡ് 6 ൻ്റെ സ്പെഷ്യൽ എഡിഷൻ്റെ” ഒരു പ്രൊമോഷണൽ പോസ്റ്ററിൻ്റെ ചിത്രമാണ് X-ൽ ലീക്കായത്. പോസറ്റ് പ്രകാരം ഇത് ഒക്ടോബർ മുതൽ ദക്ഷിണ കൊറിയയിൽ പ്രീ-ഓർഡറിന് ലഭ്യമാകുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് വളരെ മെലിഞ്ഞതും അതെ സമയം ഫോൾഡബിൾ സീരിസിലെ ഏറ്റവും അപ്പ്ഡേറ്റഡായ വേർഷൻ കൂടിയായിരിക്കും എന്നാണ് റിപ്പോർട്ട്. സാംസങ്ങ് ​ഗ്യാലക്സി ​ഇസഡ് ഫോൾഡ് 6 ഈ കഴിഞ്ഞ ജൂലൈയിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. എന്നാൽ അൾട്രായുടെ വികസനം നിർത്തിവച്ചിരുന്നതായായിരുന്നു അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് ഒക്ടോബർ 25-ന് സാംസങ്ങ് ​ഗ്യാലക്സി ​ഇസഡ് ഫോൾഡ് 6 അൾട്രായോ അലെങ്കിൽ ഫോൾഡ​ബിൾ സീരിസിലെ ഒരു സപെഷ്യൽ എഡിഷനോ ലോഞ്ച് ചെയ്യപ്പെട്ടേക്കാമെന്ന പ്രതീക്ഷയിലാണ് ടെക്ക് ലോകം.

ഗ്യാലക്സി ഇസഡ് ഫോൾഡ് 6 പുറത്തിറക്കുന്നതിന് മുമ്പുതന്നെ "സ്ലിം" വേരിയൻ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ ഇത് ദക്ഷിണ കൊറിയൻ, ചൈനീസ് വിപണികളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്നും ആദ്യം പറയപ്പെട്ടിരുന്നു. എന്നിരുന്നാലും, സാംസങ്ങ് ​ഗ്യാലക്സി ​ഇസഡ് ഫോൾഡ് 6 സപെഷ്യൽ എഡിഷൻ മോഡൽ ഇന്ത്യയിലെ വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ‌നിലവിൽ ചോർന്നിരിക്കുന്ന പോസ്റ്ററിൽ 'സ്പെഷ്യൽ എഡിഷൻ' ഗാലക്‌സി ഇസഡ് ഫോൾഡ് 6 എന്നാണ് എഴുതിയിരുന്നത്. ഇത് ദീർഘകാലമായി പ്രചരിക്കുന്ന ഗാലക്‌സി ഇസഡ് ഫോൾഡ് 6 അൾട്രായെയാണോ അതോ നിലവിലുള്ള മോഡലിൻ്റെ മറ്റൊരു വേരിയൻ്റിനെയാണോ സൂചിപ്പിക്കുന്നത് എന്നതിലും വ്യക്തത കുറവുണ്ട്.

സ്പെഷ്യൽ എഡിഷനാണെങ്കിൽ റെഗുലർ മോഡലിൻ്റെ സമാനമായ സ്പെസിഫിക്കേഷനുകൾ ഉണ്ടായിരിക്കുമെന്നാണ് വിവരങ്ങൾ. ഇതിന് കുറച്ചുകൂടി വലിയ ഡിസ്‌പ്ലേയും ഇൻ്റേണൽ, കവർ സ്‌ക്രീനുകൾക്ക് വ്യത്യസ്ത അനുപാതവും അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.. അതെ സമയം ഗ്യാലക്സി ഇസഡ് ഫോൾഡ് 6 അൾട്രാ ആണ് ലോഞ്ച് ചെയ്യപ്പെടുകയെങ്കിൽ സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കാര്യമായ നവീകരണങ്ങൾ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. 10.6 എംഎം തിക്ക്‌നെസ്സിൽ 8 ഇഞ്ച് മെയിൻ ഡിസ്‌പ്ലേയുമുള്ള ഇത് മടക്കിയാൽ മെലിഞ്ഞതായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇത് ദക്ഷിണ കൊറിയൻ വിപണിയിൽ മാത്രമായി ലഭ്യമായിരിക്കാനും സാധ്യതയെന്നും റിപ്പോർട്ടുണ്ട്. ചോർന്ന റിപ്പോർട്ടിൽ SM-F958N എന്ന മോഡൽ നമ്പറിനെയാണ് പരാമർശിക്കുന്നത്, ഇത് ഒരു പ്രാദേശിക റിലീസ് സൂചിപ്പിക്കുന്ന നമ്പറാണ്.

dot image
To advertise here,contact us
dot image