'ജീവനക്കാർക്ക് കൂട്ട പിരിച്ചുവിടൽ'; തൊഴിലാളികളെ കൂട്ടത്തോടെ പുറത്താക്കി ഡൈസൺ

എന്നാൽ ഈ പിരിച്ചുവിടൽ 'സർപ്രൈസ്' ആയി പോയെന്നാണ് പല ജീവനക്കാരുടെയും പ്രതികരണം

dot image

സൗന്ദര്യവർദ്ധകവസ്തുകളുടെയും ഗൃഹോപകരണങ്ങളുടെയും പ്രമുഖ നിർമ്മാണ ബ്രാൻ്റായ ഡൈസണിൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിട്ടു. മീറ്റിംഗുകളിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് ഇമെയിൽ അയക്കുകയും പിന്നീട് ഇവരെ ഒഴിവാക്കുകയാണെന്ന് എച്ച് ആർ അറിയിക്കുകയുമായിരുന്നു എന്നാണ് പരാതി. ഇനി തങ്ങളുടെ സേവനം ആവശ്യം ഇല്ലെന്ന് എച്ച് ആർ പറഞ്ഞതായും ജീവനക്കാർ അറിയിച്ചു.

എന്നാൽ ഈ പിരിച്ചുവിടൽ 'സർപ്രൈസ്' ആയി പോയെന്നാണ് പല ജീവനക്കാരുടെയും പ്രതികരണം. ആദ്യം ഓരോരുത്തരായി മീറ്റിം​ഗിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജീവനക്കാർക്ക് മെയിൽ അയച്ചു. മീറ്റിങ്ങിൽ വെച്ച് അവരുടെ റോളുകൾ ആവശ്യമില്ലെന്ന് അറിയിച്ചു കൊണ്ട് തങ്ങളെ പിരിച്ചു വിടുകയാണെന്ന് അവർ അറിയിക്കുകയായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിന് മുൻപ് യുകെയിലെ 1,000 തൊഴിലവസരങ്ങൾ വെട്ടി കുറച്ച കമ്പനി സിംഗപ്പൂർ ജീവനക്കാരെ ഇത് ബാധിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് തെട്ട് പിന്നാലെയാണ് സിംഗപ്പൂരിലെ ജീവനക്കാർക്ക് നേരെ കമ്പനി നടപടി സ്വീകരിച്ചിരിക്കുന്നത്.

ജോലി നഷ്ടമായ ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിശദാംശങ്ങൾ വ്യക്തമല്ല. കൂടുതൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ച് ജീവനക്കാർക്ക് ഇടയിൽ ആശങ്കയുമുണ്ട് എന്നും അവർ വ്യക്തമാക്കി. ജീവനക്കാരോടുള്ള ഇത്തരം മനോഭാവം ജീവനക്കാരുടെ ആത്മവീര്യം കുറയ്ക്കുന്നതാണെന്നും ജീവനക്കാർ ആരോപിച്ചു.

യുണൈറ്റഡ് വർക്കേഴ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മുൻകൂർ അറിയിപ്പ് നൽകാത്തതിൽ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ പിരിച്ചുവിട്ട തൊഴിലാളികൾക്ക് ആവശ്യമായ കൗൺസിലിംഗും ഔട്ട്‌പ്ലേസ്‌മെൻ്റ് സേവനങ്ങളും നൽകുന്നുണ്ടെന്ന് ഡൈസൺ വൃത്തങ്ങൾ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us