ഇനി മലയാളത്തിന് പുറമെ ഏഴ് ഇന്ത്യൻ ഭാഷകളിൽ ആശയവിനിമയം; ജനകീയമാകാൻ ഗൂ​ഗിളിന്റെ ജെമിനി​ ലൈവ്

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, ഗുജറാത്തി, ഉറുദു എന്നിവയും ഉടൻ ജെമിനി പഠിക്കും

dot image

ഗൂഗിൾ ഫോർ ഇന്ത്യ ഇവൻ്റിൽ ഇന്ത്യ കേന്ദ്രീകരിച്ചുള്ള പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഫീച്ചറുകളെ പറ്റി ​പുതിയ വിവരങ്ങൾ പ്രഖ്യാപിച്ച് ഗൂഗിൾ. ഗൂഗിളിൻ്റെ എഐ ചാറ്റ്ബോട്ടായ ജെമിനി ലൈവിൽ ഇന്ത്യൻ പ്രദേശിക ഭാഷകൾ ലഭ്യമാകുമെന്ന പ്രഖ്യാപനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ജെമിനി ലൈവ് നിലവിൽ ഹിന്ദിയിൽ ലഭ്യമാണെന്ന് ഗൂഗിൾ ഫോർ ഇന്ത്യ ഇവൻ്റിൽ അറിയിച്ചു. ഇതോടൊപ്പം എട്ട് ഇന്ത്യൻ ഭാഷകൾ കൂടി ജെമിനി​ ലൈവിൽ ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ മലയാളവും ഉൾപ്പെടുന്നു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, ഗുജറാത്തി, ഉറുദു എന്നിവയാണ് ജെമിനി ലൈവിൽ സജ്ജീകരിക്കുന്ന മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകൾ. ജെമിനി അഡ്വാൻസ് സബ്‌സ്‌ക്രൈബർമാർക്കായി മാത്രമാണ് ജെമിനി ലൈവ് ആദ്യം ആരംഭിച്ചതെങ്കിലും, ഇപ്പോൾ ഇത് എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ എഐയുമായി സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ യൂസർ ഫ്രണ്ടലിയായി ജെമിനി എഐയെ മാറ്റാനായാണ് ഈ തീരുമാനമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.

ആളുകളുടെ ഭാഷയോ, സ്ഥലമോ, പശ്ചാത്തലമോ പരിഗണിക്കാതെ അവർക്ക് പഠിക്കാനും വളരാനും അവസരമൊരുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു. ഇത്തരത്തിൽ ഒരു ഇൻക്ലൂസീവ് ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിലുള്ള പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്നും കമ്പനി കൂട്ടിചേർത്തു. ഇതോടൊപ്പം തന്നെ ​ഗൂ​ഗിൾ പേയിലും മാപ്സിലും കൊണ്ടുവന്ന ചില അപഡേറ്റുകളെ പറ്റിയും ഇവൻ്റിൽ പ്രഖ്യാപനങ്ങളുണ്ടായി. ഗൂഗിൾ മാപ്പിൽ രണ്ട് പുതിയ തത്സമയ കാലാവസ്ഥാ അപ്‌ഡേറ്റുകളാണ് ഗൂഗിൾ ചേർത്തിട്ടുള്ളത്, റോഡുകളിലെ മൂടൽമഞ്ഞിനെയും വെള്ളപ്പൊക്കത്തെയും കുറിച്ച് റിപ്പോർട്ടുചെയ്യാനും മുന്നറിയിപ്പ് നൽകാനും ഈ അപ്‌ഡേറ്റുകൾ സഹായിക്കും. 35 ദശലക്ഷം ഉപഭോക്താക്കളുള്ള ഗൂഗിൾ പേയിൽ യുപിഐ സർക്കിൾ എന്ന പുതിയ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് വേണ്ടി മറ്റാരോടെങ്കിലും പണം അടയ്ക്കാൻ അഭ്യർത്ഥിക്കാം. ഇത്തരത്തിൽ ഇന്ത്യയുടെ ഡിജിറ്റൽ, സാങ്കേതിക ഇക്കോസിസ്റ്റത്തിൽ ​തങ്ങളുടെ സ്വാധീനം വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഗൂഗിൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us