കാത്തിരിപ്പിന് വിരാമമിട്ട് സാംസങ് ഗാലക്‌സി എസ്25 സീരീസ് 2025 തുടക്കത്തോടെ മാർക്കറ്റുകളിൽ എത്തിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ലോഞ്ചിന് മാസങ്ങൾ മാത്രം ശേഷിക്കെ ഗാലക്‌സി എസ്25 അൾട്രായുടെ ഡമ്മി യൂണിറ്റിൻ്റെ ലീക്കായ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സാംസങിന്റെ പ്രീമിയം മോഡലുകളിൽ ഒന്നായ സാംസങ് ഗാലക്‌സി എസ്25 സീരീസിനെ പറ്റി ഇതോടു കൂടി കൂടുതൽ അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. എസ്25 സീരീസിന്റെ ഡിസൈൻ, പെർഫോമൻസ്, ക്യാമറ കഴിവുകൾ എന്നിവയിൽ ശ്രദ്ധേയമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
ഗാലക്‌സി എസ് 25 അൾട്രാ മുൻ മോഡലുകളെ അപേക്ഷിച്ച് ബോക്‌സിയർ ശൈലിയിൽ നിന്ന് മാറി വൃത്താകൃതിയിലുള്ള കോണുകളും സമം അല്ലാത്ത ഫ്രെയിമും ഉള്ള ഡിസൈൻ ഉപയോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. കനം കുറഞ്ഞ പ്രൊഫൈലായിരിക്കും ഈ സീരീസിന് ഉണ്ടായിരിക്കുക, അങ്ങനെയാണെങ്കിൽ തന്നെയും ഇതിൽ ഒരു സാംസങ്ങ് പെൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 6.9-ഇഞ്ച് എൽടിപിഒ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയാണ് ഗാലക്‌സി എസ് 25 അൾട്രായിൽ പ്രതീക്ഷിക്കുന്നത്. QHD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഇതോടൊപ്പം ഉണ്ടായേക്കാം. ഇതിന് 16 ജിബി റാമും 256 ജിബി മുതൽ 1 ടിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളുമാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറയുമായി ബന്ധപ്പെട്ട് ഇമേജ് ഗുണനിലവാരത്തിനായി കൂടുതൽ വിപുലമായ സെൻസറുകൾ ഗാലക്‌സി എസ്25 സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. കൂടാതെ, 3x സൂം ലെൻസിന് 50MP സെൻസറിലേക്ക് ഒരു അപ്‌ഗ്രേഡും ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്. അതേസമയം അൾട്രാവൈഡ് ലെൻസിൽ 50എംപി സെൻസറും ഫീച്ചർ ചെയ്യതേക്കാം. അങ്ങനെ മൊത്തത്തിൽ 200MP+50MP+50MP+50MP എന്ന രീതിയിൽ ശക്തമായ ക്വാഡ് ക്യാമറ സജ്ജീകരണം സാംസങ് ഗാലക്‌സി എസ്25 അൾട്രയിൽ പ്രതീക്ഷിക്കുന്നുണ്ട്. ലോഞ്ചിങ് തീയതി അടുക്കുമ്പോഴേക്കും സാംസങ് ഗാലക്‌സി എസ് 25 അൾട്രായെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ട്. മുൻഗാമിയായ ഗാലക്‌സി എസ് 24 അൾട്രായ്‌ക്ക് സമാനമായ വിലയാവാം ഗാലക്‌സി എസ്25 അൾട്രായ്ക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. 256 ജിബി മോഡലിൻ്റെ പ്രാരംഭ വില ഏകദേശം 1,29,999 രൂപയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അതേസമയം ടോപ്പ്-ടയർ 1 ടിബി പതിപ്പിന് 1,59,999 രൂപയിൽ വരെ പ്രതീക്ഷിക്കാം. നിലവിൽ 2025 ജനുവരിയിയോടെ സാംസങ് ഗാലക്‌സി എസ്25 സീരീസിൻ്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.