സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ ടാഗിങ് ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്

dot image

പുതിയ കിടിലൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റ്സില്‍ ടാഗിങ് ഫീച്ചറുമായാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. പുതിയ അു്ഡേഷൻ പ്രകാരം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.

പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എല്ലാം കാണാന്‍ ഉപയോക്താക്കള്‍ക്ക് നിലവിൽ കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി.

സ്റ്റാറ്റസ് അപ്ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതിയതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്ന അപ്ഡേറ്റ് വഴി സാധിക്കും. ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലേതിന് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഒറ്റ ക്ലിക്കിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ലൈക്ക് ചെയ്യാനും കഴിയും. സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us