വൻ ക്യാഷ്ബാക്ക് ഒരുക്കി സാംസങ്; ലാഭത്തിൽ ​ഗാലക്സി ഇസഡ് ഫോൾഡ് 6, ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 എന്നിവ സ്വന്തമാക്കാം

ഈ കിടിലൻ ഓഫർ പ്രൊമോഷൻ്റെ ഭാ​ഗമായി കുറച്ചു കാലത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുക

dot image

ഉത്സവകാല സെയിലുകൾ പൊടി പൊടിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഓഫറുകൾ നൽകുന്ന കാര്യത്തിൽ സാംസങും ഒട്ടും പിന്നിലല്ല. തങ്ങളുടെ ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് സാംസങ്. ഗാലക്സി ഇസഡ് ഫോൾഡ് 6, ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 തുടങ്ങിയ ഫോണുകൾക്ക് 12000 രൂപ വരെയാണ് സാംസങ് ക്യാഷ്ബാക്ക് ഒരുക്കിയിരിക്കുന്നത്. ഈ കിടിലൻ ഓഫർ പ്രൊമോഷൻ്റെ ഭാ​ഗമായി കുറച്ചു കാലത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുക. സാംസങ് കുടുംബത്തിലെ ഏറ്റവും പുതിയ ഫോണുകൾക്കായി നൽകിയിരിക്കുന്ന ഈ ഓഫറുകൾ തീർച്ചയായും മികച്ചതാണെന്നതിൽ സംശയം വേണ്ട.

ഗാലക്സി ഇസഡ് ഫോൾഡ് 6 വാങ്ങുന്ന ഉപഭോക്താക്കൾക്ക് 12,500 രൂപയുടെ അപ്‌ഗ്രേഡ് ബോണസോ അല്ലെങ്കിൽ ബാങ്ക് ക്യാഷ്ബാക്കോ ലഭിക്കും. കൂടാതെ, ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് സാംസങ് ഇതിന് 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്സി ഇസഡ് ഫോൾഡ് 6 ൻ്റെ വില നിലവിൽ 1,64,999 രൂപയിലാണ് ആരംഭിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി ഇഎംഐ പ്ലാനുകൾക്ക് താൽപര്യം ഉള്ളവർക്കായി പ്രതിമാസം 4,584 രൂപ മുതലുള്ള പ്ലാനുകൾ സ്വീകരിക്കാം. നോട്ട് അസിസ്റ്റ്, സ്കെച്ച് ടു ഇമേജ്, ഇൻസ്റ്റൻ്റ് സ്ലോ-മോ തുടങ്ങിയ നൂതന എഐ- പവർ ഫീച്ചറുകളാണ് ​ഗാലക്സി ഇസഡ് ഫോൾഡ് 6-ൽ ഉള്ളത്. ഗെയിമിംഗിനും മൾട്ടിമീഡിയയ്ക്കുമായി ഒപ്റ്റിമൈസ് ചെയ്ത 2,600 നിറ്റ് വരെ തെളിച്ചമുള്ള വലിയ 7.6 ഇഞ്ച് സ്‌ക്രീനാണ് ഇതിൻ്റെ മറ്റൊരു ആകർഷണം.

അതേസമയം ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 ആണ് നിങ്ങളുടെ ഓപ്ഷനെങ്കിൽ അപ്‌ഗ്രേഡ് ബോണസോ അല്ലെങ്കിൽ 11,000 രൂപ വരെ ബാങ്ക് ക്യാഷ്ബാക്കോ നിങ്ങൾക്ക് ലഭിച്ചേക്കാം. ഫോൾഡ് 6 പോലെ, ഈ മോഡലിനും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ നൽകുന്നുണ്ട്, ഇത് പ്രതിമാസം 3,056 രൂപയിൽ നിന്ന് ആരംഭിക്കുന്നു. ഗാലക്സി ഇസഡ് ഫ്ലിപ്പ് 6 -ൻ്റെ വില 1,09,999 രൂപയാണ്. മെച്ചപ്പെട്ട ഇമേജ് ക്ലാരിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ ഫോട്ടോ കോമ്പോസിഷൻ മെച്ചപ്പെടുത്തുന്നതിനായി ഓട്ടോ സൂം ഫംഗ്‌ഷൻ ലോഞ്ച് ചെയ്യതിട്ടുണ്ട്. 50എംപി വൈഡും 12എംപി അൾട്രാ വൈഡ് സെൻസറുകളും ഉൾക്കൊള്ളുന്ന ഈ ഫോണിൻ്റെ ക്യാമറ സിസ്റ്റത്തിൽ ഒരു ഫ്ലെക്‌സ്‌ക്യാമും കാണാൻ സാധിക്കും.

Content Highlights: Cashback on Galaxy Z Fold 6 and Galaxy Z Flip 6

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us