പവർഫുൾ പ്രീമിയം പെർഫോമൻസുമായി ഓപ്പോ ഫൈൻഡ് X8 ടെക്ക് ലോകത്ത് തരംഗമാകാനൊരുങ്ങുന്നു. ഓപ്പോ ഫൈൻഡ് X8 -ന്റെ സ്പെസിഫിക്കേഷന്റെ ലീക്കായ സവിശേഷതകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഓപ്പോ ഫൈൻഡ് X8ൻ്റേതെന്ന് പറയപ്പെടുന്ന ചിത്രങ്ങളും ചോർന്നിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ മുൻനിര വിപണിയിലേയ്ക്ക് ചൈനീസ് ബ്രാൻഡായ ഓപ്പോ തിരിച്ചെത്തുന്നത്. ഫ്ലാറ്റ് സ്‌ക്രീനും, മെറ്റൽ ഫ്രെയിമും, ഭാരം കുറഞ്ഞതുമാണ് ഓപ്പോയുടെ പുതിയ മോഡൽ എന്നാണ് പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 50W വയർലെസ് മാഗ്നറ്റിക് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് 15-ൽ പ്രവർത്തിച്ചേക്കാവുന്ന ഈ ഫോണിൻ്റെ ചോർന്ന ചിത്രങ്ങളിൽ വൺപ്ലസ് ഓപ്പൺ, ഓപ്പോ ഫൈൻഡ് എൻ 3 എന്നിവയ്ക്ക് സമാനമായ ക്യാമറ പാറ്റേണാണുള്ളത്.
ഓപ്പോ ഫൈൻഡ് X8 സീരീസിന് നിലവിൽ ബേസ്, പ്രോ, അൾട്രാ വേരിയൻ്റ് എന്നീ ലൈനപ്പുകൾ ഉണ്ടാകാനാണ് സാധ്യത. ലൈനപ്പിൽ എഐ- പിന്തുണയുള്ള റിഫ്‌ളക്ഷൻ റിമൂവൽ ഫോട്ടോ എഡിറ്റിംഗ് ടൂളുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടി, ജലം തുടങ്ങിയവയുടെ പ്രതിരോധിക്കാനായി സൂചിപ്പിക്കുന്ന IP68, IP69 റേറ്റിംഗുകളോടെയാവാം ഇത് വരുന്നത്. നിലവിലെ വിവരങ്ങൾ അനുസരിച്ച് 6.5 ഇഞ്ചും 1.5K സ്‌ക്രീനുമുള്ള നേർത്ത ഡിസ്‌പ്ലേ ബെസലുകളും ആയിരിക്കും ഇതിന് ഉണ്ടായിരിക്കുക. അതേസമയം പിൻ പാനൽ ഗ്ലാസ് കൊണ്ടായിരിക്കും നിർമ്മിച്ചിരിക്കുന്നതെന്നും വാർത്തകൾ വരുന്നുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ടെലിഫോട്ടോ ക്യാമറയ്ക്ക് 50 മെഗാപിക്സൽ സോണി LYT-600 സെൻസർ ഉണ്ടായിരിക്കുമെന്നുമാണ് ചോർന്ന ചിത്രം സൂചിപ്പിക്കുന്നത്.
ഒക്‌ടോബർ 21-ന് ഓപ്പോ ഫൈൻഡ് X8 ചൈനയിൽ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് ചോർന്ന വിവരം അവകാശപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബ്ലാക്ക്, ബ്ലൂ, പിങ്ക്, വൈറ്റ് എന്നീ നാല് നിറങ്ങളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാകും. ഓപ്പോ ഫൈൻഡ് X8 സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ടെക്ക് ലോകം.
Content Highlight- Oppo Find X8 specifications and details