പുതിയ മോഡൽ ഐഫോണുകളുടെ ലെവൽ മാറും; ആപ്പിൾ ഇൻ്റലിജൻസുമായി iOS 18.1 ഒക്ടോബർ 28ന് റിലീസെന്ന് റിപ്പോർട്ട്

ഐഫോൺ 16 സീരീസിൻ്റെ ലോഞ്ചിങ്ങിനൊപ്പം ആപ്പിളിൻ്റെ ഇൻ്റലിജൻസ് ഫീച്ചറുകൾ അവതരിപ്പിക്കപ്പെടുമെന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്

dot image

ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്തതിന് ശേഷം ടെക്ക് ലോകത്തിൻ്റെ എല്ലാ കണ്ണുകളും ആപ്പിളിൻ്റെ ഇൻ്റലിജൻസ് ഫീച്ചറുകളുടെ റിലീസിലാണ്. iOS 18.1 ആണ് ആദ്യ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുമായി എത്തുന്നത്. ആപ്പിൾ ഇൻ്റലിജൻസിന് ഭാവിയിൽ കൂടുതൽ അപ്‌ഡേറ്റുകൾ ഉണ്ടാകുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ആപ്പിൾ ഇപ്പോൾ ബീറ്റാ ഘട്ടത്തിൽ iOS 18.1 പരീക്ഷിച്ചുവരികയാണ്. എന്നാൽ ഈ പുതിയ ഫീച്ചറുകൾ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാൻ ആപ്പിൾ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ പറയുന്നത്. ഇത് പ്രകാരം ഒക്ടോബർ 28ന് iOS 18.1 പുറത്തിറക്കാനാണ് ആൾ പദ്ധതിയിടുന്നത്.

ഐഫോൺ 16 സീരീസിൻ്റെ ലോഞ്ചിങ്ങിനൊപ്പം ആപ്പിളിൻ്റെ ഇൻ്റലിജൻസ് ഫീച്ചറുകൾ അവതരിപ്പിക്കപ്പെടുമെന്നാണ് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇവ ഉപയോക്താക്കളുടെ കൈകളിലേയ്ക്ക് എത്താൽ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുത്തു. ദശലക്ഷകണക്കിന് ഉപയോക്താക്കൾ ഒരേസമയം iOS 18.1 അപ്ഡേറ്റ് ചെയ്യുമെന്നാണ് ആപ്പിൾ കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തെയും തടസ്സമില്ലാതെ മറികടക്കാനുള്ള മുന്നൊരുക്കം ആപ്പിൾ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആപ്പിളിൻ്റെ ഏറ്റവും മികച്ച മോഡലുകളിൽ മാത്രം ലഭിക്കുന്ന രീതിയിലാണ് ഇപ്പോൾ iOS 18.1 പരിമിതപ്പെടുത്തിയിരിക്കുന്നത്. iPhone 16 സീരീസിന് പുറമേ, iPhone 15 Pro, iPhone 15 Pro Max എന്നീ മോഡലുകൾക്ക് മാത്രമേ ആപ്പിൾ ഇൻ്റലിജൻസ് അപ്‌ഡേറ്റുകൾ ലഭിക്കുകയുള്ളു.

ഒക്ടോബർ 28ന് പുറത്ത് വരുന്ന ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ ആദ്യപതിപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ചില ഫീച്ചറുകൾ മാത്രമേ ഉണ്ടാവുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. ബാക്കി ഫീച്ചറുകൾ 2025ൽ മാത്രമേ ലഭ്യമാകൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒക്ടോബർ 28ന് പുറത്തിറങ്ങുന്ന iOS 18.1 ഏതാനും പുതിയ ഫീച്ചറുകൾ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ട്. ആപ്പിൾ ഇൻ്റലിജൻസിൽ റൈറ്റിങ്ങ് ടൂൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. വാക്കുകളുടെ തിരഞ്ഞെടുപ്പ് മുതൽ വാക്യഘടന, അക്ഷരപ്പിശകുകൾ,വ്യാകരണ പിശകുകൾ ഉൾപ്പെടെയുള്ള പ്രൂഫ് റീഡിങ്ങ് ഈ ടൂളുകൾ നിർവ്വഹിക്കും. കൂടുതൽ ഭംഗിയാക്കാനും ഉള്ളടക്കത്തെ ബാധിക്കാതെ ടോൺ മാറ്റാനും നിങ്ങൾ എഴുതിയത് വീണ്ടും എഴുതാനും റൈറ്റിങ്ങ് ടൂൾ സഹായിക്കും

നിങ്ങൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ഒരു മെമ്മറി മൂവി നിർമ്മിക്കാൻ കഴിയുമെന്നതാണ് ഫോട്ടോ ആപ്പുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഫീച്ചർ ഓട്ടോമാറ്റിക്കായി നിങ്ങളുടെ വിവരണങ്ങൾക്ക് അനുസരിച്ച് മെമ്മറി മൂവി നിർമ്മിക്കാനുള്ള ഫോട്ടോകളും പാട്ടുകളും തിരഞ്ഞെടുക്കും. എന്നാൽ നിങ്ങൾക്ക് മെമ്മറി മിക്‌സസ് ഫീച്ചറിലൂടെ ഇതിന് മാറ്റംവരുത്താം അല്ലെങ്കിൽ ഓഡിയോയുടെ മൂഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഒരു ചിത്രത്തിലെ അനാവശ്യ ഘടകങ്ങൾ തിരഞ്ഞെടുക്കാനും ചിത്രത്തിൻ്റെ ഫോക്കസിനെ ബാധിക്കാതെ അവ നീക്കം ചെയ്യുന്നതിനായി AI ഉപയോഗിക്കാനും ഒരു പുതിയ ക്ലീൻ അപ്പ് ടൂൾ സഹായകമാകും. മാജിക് ഇറേസർ എതിന് സമാനമാണ് ഈ ടൂൾ. ആപ്പിൾ ഇൻ്റലിജൻസിന് നിങ്ങളുടെ ഐഫോൺ അറിയിപ്പുകൾ വിശകലനം ചെയ്യാനും ഏറ്റവും പ്രധാനപ്പെട്ടവയ്ക്ക് മുൻഗണന നൽകാനും കഴിയും. നിർണായകവും പ്രസക്തവുമായ അറിയിപ്പുകൾ മാത്രമേ ഡെലിവറി ചെയ്യപ്പെടുന്നുള്ളൂ എന്ന് ഈ ഫീച്ച‍ർ ഉറപ്പാക്കും.

ഒക്ടോബറിൽ iOS 18.1ന് പുറത്തിറങ്ങിയതിന് പിന്നാലെ ഈ വർഷം ഡിസംബറിൽ തന്നെ iOS 18.2, ChatGPT ഇൻ്റഗ്രേഷൻ, ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട് എന്നിവ ആപ്പിൾ അവതരിപ്പിക്കുമെന്നാണ് റിപ്പോ‍‌ർട്ട്. 2025ൻ്റെ തുടക്കത്തിൽ iOS 18.3 അല്ലെങ്കിൽ 18.4യിൽ നവീകരിച്ച സിരി അനുഭവം ഫീച്ചർ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ആപ്പിൾ ഇൻ്റലിജൻസിൻ്റെ പൂ‍ർണ്ണരൂപം SE സീരീസുകളുടെ നാലം തലമുറ ഫോൺ പുറത്തിറക്കും മുമ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights: iOS 18.1 with Apple Intelligence features is finally coming on October 28

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us