വോട്ടവകാശം ഏതൊരു വ്യക്തിയുടെയും അടിസ്ഥാനവകാശമാണ്. അതിനുള്ള അവസരങ്ങൾ ഒരുക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ് . അത്തരത്തിൽ തൻ്റെ വോട്ടവകാശം നേടിയെടുക്കാനൊരുങ്ങുകയാണ് സുനിത വില്ല്യംസ്. ഭൂമിയിൽ നിന്ന് 400 കി.മി അകലെ നിന്നാണ് സുനിത വോട്ട് ചെയ്യുക. സുനിത വില്ല്യംസ് മാത്രമല്ല സ്റ്റാർലൈനറിൽ ഉണ്ടായിരുന്ന സഹയാത്രികനായ ബുച്ച് വിൽമോറും യു എസ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ബഹിരാകാശത്ത് നിന്ന് ഇതാദ്യമായല്ല ഇത്തരത്തിൽ വോട്ട് ചെയ്യുന്നത്. ആദ്യമായി ബഹിരാകാശത്ത്നിന്ന് വോട്ട് ചെയ്യതത് ഡേവിഡ് വോൾഫാണ്. ഇതേ ഡേവിഡ് വോൾഫിനും അന്താരാഷ്ട്ര നിലയത്തിൽ നിന്ന് 2020ല്‍ വോട്ട് രേഖപ്പെടുത്തിയ കേറ്റ് റോബിൻസണുൾപ്പടെയുള്ള തിരഞ്ഞെടുത്ത ബഹിരാകാശ അധിഷ്ഠിത വോട്ടർമാർക്കൊപ്പവുമാവും സുനിത വോട്ടിങ്ങിനായി തയ്യാറാകുക.
വിദേശത്ത് നിന്ന് യു എസ് പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്നതിന് സമാനമായുള്ള പ്രക്രിയയാവും സുനിതയും പിന്തുടരുന്നത്. നാസയുടെ സ്പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ വഴിയാവും വോട്ടിംഗ് നടത്തുക. ഇതിനായി ഒരു ആബ്സൻ്റി ബാലറ്റിനായി ഫെഡറൽ പോസറ്റ് കാർഡ് വഴി അഭ്യർത്ഥിക്കണം. ഇതിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇലക്ട്രോണിക്ക് ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താം. പൂർത്തിയാക്കിയ ബാലറ്റ് നാസയുടെ നിയർ സ്പേസ് നെറ്റ്‌വർക്ക് വഴി ട്രാക്കിംഗ് ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് ഭൂമിയിലേക്ക് അയക്കും.
നാസയുടെ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ് ടെസ്റ്റ് ഫെസിലിറ്റിയിലേക്ക് ഇത് സംപ്രേഷണം ചെയ്യുകയും ഹൂസ്റ്റോയിലെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലെ മിഷൻ കൺട്രോൾ സെൻ്ററിലേക്ക് ഇത് റിലേ ചെയുകയും ചെയ്യും. എൻക്രിപ്റ്റ് ചെയ്ത ബാലറ്റ് രാജ്യത്തെ ക്ലാർക്കിന്റെ കൈയ്യിലേക്ക് നൽക്കും. ഈ ബാലറ്റിലേക്ക് സുനിതയ്ക്കും ക്ലാർക്കിനും മാത്രമേ പ്രവേശനം ഉണ്ടാകൂ. ബഹിരാകാശ ദൗത്യത്തിനായി സ്റ്റാർലൈനറിൽ യാത്ര ചെയ്തപ്പോൾ, യന്ത്രത്തിൻ്റെ ക്യാപ്‌സ്യൂൾ ത്രസ്റ്റർ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും കുടുങ്ങിയത്. അടുത്ത വർഷം തുടക്കത്തിൽ ഇരുവരെയും തിരിച്ചെത്തിക്കാനായി ഇലോൺ മസ്ക്കിൻ്റെ സപേസ് എക്സ് പുറപ്പെട്ടു കഴിഞ്ഞു.