മുന്നിലേക്ക് ഓടിയെത്താൻ ഗൂഗിൾ ചാറ്റ്സ്; എത്തിയിരിക്കുന്നത് കിടിലൻ അപ്‌ഡേറ്റുമായി

പ്രൈവറ്റ്, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങിയ എല്ലാ ചാറ്റ് സ്‌പേസുകളിലേക്കും ഇനിമുതൽ ഉപയോക്താക്കൾക്ക് വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും

dot image

ഉപഭോക്താക്കളുടെ അപ്ലിക്കേഷൻ ഉപയോഗം കൂടുതൽ സുഗമമാകാനായി ഒരു കിടിലൻ അപ്‌ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ ചാറ്റ്സ്. ഇനിമുതൽ വീഡിയോ മെസ്സേജിങ് ഫീച്ചറുകളും ആപ്പിൽ ലഭ്യമാകും എന്നതാണ് ആ അപ്‌ഡേറ്റ്.

മൈക്രോസോഫ്റ്റ് ടീംസ്, സ്ലാക്ക് പോലുള്ള പ്ലാറ്റ്ഫോമുകൾ ഈ ഫീച്ചറുമായി അതിവേഗം മുന്നോട്ടുപോയതോടെയാണ് ഗൂഗിൾ ചാറ്റ്സും വീഡിയോ മെസ്സേജിങ് ഫീച്ചർ പരീക്ഷിക്കാൻ തീരുമാനിച്ചത്. പ്രൈവറ്റ്, ഗ്രൂപ്പ് ചാറ്റുകൾ തുടങ്ങിയ എല്ലാ ചാറ്റ് സ്‌പേസുകളിലേക്കും ഇനിമുതൽ ഉപയോക്താക്കൾക്ക് വീഡിയോ സന്ദേശങ്ങൾ അയക്കാൻ സാധിക്കും. ഗൂഗിൾ ചാറ്റ്സിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും, മെസ്സേജിങ് കൂടുതൽ എളുപ്പമാക്കാനും ഈ ഫീച്ചർ സഹായിക്കും.

എന്നാൽ ഈ ഫീച്ചറിന് ചെറിയ ഒരു പോരായ്മയുണ്ട്. ഗൂഗിൾ ക്രോം, ഫയർഫോക്സ്, ലിനക്സ് തുടങ്ങിയ സേർച്ച് എഞ്ചിനുകളിൽ ഇവ ഇപ്പോൾ ലഭ്യമാകില്ല എന്നതാണത്. കൂടാതെ മൊബൈലിലും ഇപ്പോൾ ഈ ഫീച്ചർ ഉണ്ടാകില്ല. എന്നാൽ അധികം വൈകാതെ ഇവിടങ്ങളിലെല്ലാം വീഡിയോ മെസ്സേജിങ് ഫീച്ചർ ഉടനെത്തുമെന്നാണ് പ്രതീക്ഷ.

ഇവ കൂടാതെ, നിലവിലുള്ള വോയിസ് മെസ്സേജിങ് ഫീച്ചറിനെയും വേറെ ലെവലിലേക്ക് ചാറ്റ്സ് കൊണ്ടുപോകുന്നുണ്ട്. ഇനിമുതൽ വോയിസ് മെസ്സേജുകൾ ട്രാൻസ്‌ക്രൈബ് ചെയ്യാൻ സാധിക്കുമെന്നതാണ് ആ പ്രത്യേകത. വോയിസ് മെസ്സേജുകൾക്ക് താഴെയുള്ള 'വ്യൂ ട്രാൻസ്‌ക്രിപ്റ്റ്' എന്ന ഓപ്‌ഷൻ സെലക്ട് ചെയ്‌താൽ അവ തനിയെ ടെക്സ്റ്റുകളായി മാറും. ഈ രണ്ട് ഫീച്ചറുകളോടെ ഗൂഗിൾ ചാറ്റ്സിന് കൂടുതൽ പേരിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷ.

dot image
To advertise here,contact us
dot image