മികച്ച ലോഞ്ച് പ്രൈസ് ഓഫറുകൾ; ലാവ അഗ്നി 3 ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ

പവർ ബട്ടണിന് മുകളിലായി ഫിക്സ് ചെയ്തിരിക്കുന്ന ആക്ഷൻ കീ ഐഫോൺ 16ന് സമാനമായി പ്രവർത്തിക്കുന്നു എന്നതാണ് ലാവ അഗ്നി 3യുടെ പ്രധാനപ്പെട്ട സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്

dot image

ലാവ അടുത്തിടെ പുറത്തിറക്കിയ അതിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലായ ലാവ അഗ്നി 3 ഇന്ത്യൻ വിപണിയിലെത്തും. രണ്ട് മികച്ച സവിശേഷതകളാണ് ലാവ അഗ്നി 3യുടെ ഹൈലൈറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐഫോൺ പോലെയുള്ള ആക്ഷൻ കീയും ക്യാമറ മൊഡ്യൂളിലെ ഒരു സെക്കൻഡറി ഡിസ്‌പ്ലേയുമാണ് ഈ സവിശേഷതകൾ. ഇന്ന് ഇന്ത്യൻ വിപണിയിലെത്തുന്ന ലാവ അഗ്നി 3യുടെ വിൽപ്പന ആമസോൺ വഴിയും ലാവയുടെ ഹോം-വെബ്‌സൈറ്റ് വഴിയും സജീവമാകുമെന്നാണ് റിപ്പോർട്ട്. 8 കോർ ചിപ്സെറ്റായ MediaTek Dimensity 7300 പ്രൊസസറാണ് ലാവ അഗ്നി 3യുടെ മറ്റൊരു പ്രത്യേകത. 5,000mAh ബാറ്ററിയും പുതിയ മോഡലിൽ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ വിൽപ്പനയ്‌ക്കായി, എല്ലാ വേരിയൻ്റുകളിലും കുറച്ച് കിഴിവുകൾ നൽകാൻ ലാവ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. രണ്ട് സ്റ്റോറേജ് വേരിയൻ്റുകളിലാണ് ലാവ അഗ്നി 3 പുറത്തിറങ്ങുന്നത്. 128GB, 256GB എന്നിങ്ങനെയാണ് രണ്ട് സ്റ്റോറേജ് വേരിയെൻ്റുകൾ. ചാർജറില്ലാതെ കുറഞ്ഞ വിലയ്ക്ക് ലാവ അഗ്നി 3 വാങ്ങാനുള്ള ഓപ്ഷനുമുണ്ട്.

ലാവ അഗ്നി 3: വിലയും ബാങ്ക് ഓഫറുകളും

ഇന്ത്യയിൽ ലാവ അഗ്നി 3യുടെ ലോഞ്ച് പ്രൈസ് ആരംഭിക്കുന്നത് 20,999 രൂപയിലാണ്. ചാർജർ കൂടാതെ 8GB+128GB വേരിയൻ്റ് 20,999 രൂപയും ചാർജർ സഹിതം 22,999 രൂപയുമാണ് ലാവയുടെ വാഗ്ദാനം. 8GB+256GB വേരിയൻ്റ് 24,999 രൂപയ്ക്ക് ലഭിക്കും. എല്ലാ മോഡലുകൾക്കും 2,000 രൂപ കിഴിവും ചാർജർ ഇല്ലാത്ത വേരിയൻ്റിന് 1,000 രൂപ കിഴിവുമാണ് പ്രാരംഭ വിൽപ്പന ഓഫറിനൊപ്പമുള്ളത്..

ഈ ഓഫർ ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ നേടാനാകും

  • 8GB+128GB (ചാർജ്ജർ ഇല്ലാതെ) 19,999 രൂപയ്ക്ക്
  • 8GB+128GB (ചാർജറിനൊപ്പം) 20,999 രൂപയ്ക്ക്
  • 22,999 രൂപയ്ക്ക് 8GB+256GB.
  • ആമസോൺ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,150 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

ലാവ അഗ്നി 3: പ്രധാന സവിശേഷതകൾ

പവർ ബട്ടണിന് മുകളിലായി ഫിക്സ് ചെയ്തിരിക്കുന്ന ആക്ഷൻ കീ ഐഫോൺ 16ന് സമാനമായി പ്രവർത്തിക്കുന്നു എന്നതാണ് ലാവ അഗ്നി 3യുടെ പ്രധാനപ്പെട്ട സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉപഭോക്താവിൻ്റെ താൽപ്പര്യത്തിന് അനുസരിച്ച് കീ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. ഒറ്റ ക്ലിക്ക്, ഡബിൾ ക്ലിക്ക്, ലോംഗ് പ്രസ്സ് എന്നിങ്ങനെ മൂന്ന് സാധ്യതകൾ ആക്ഷൻ കീയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാം. ക്യാമറ മൊഡ്യൂളിലെ സെക്കണ്ടറി സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ഈ ഇൻസ്റ്റാസ്ക്രീൻ ഉപയോഗിച്ച്, നിങ്ങൾക്ക് അറിയിപ്പുകൾ കാണാനും പുതിയ ആനിമേഷനായ ഫെയ്റി ഉപയോഗിച്ച് കളിക്കാനും കഴിയും. സ്റ്റോപ്പ് വാച്ച്, ടൈമർ എന്നിവ ഉപയോഗിക്കാനും സെൽഫികൾ ക്ലിക്ക് ചെയ്യുന്ന രീതി മാറ്റാനുംഇൻസ്റ്റാസ്ക്രീൻ നിങ്ങളെ സഹായിക്കുന്നു. ചുരുക്കി പറഞ്ഞാൽ അത് പ്രാഥമിക സ്ക്രീനിൻ്റെ ഉപയോഗം കുറയ്ക്കാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഫോണിൻ്റെ പിൻഭാഗത്തെ സ്ലീക്ക് ഗ്ലോസി ഗ്ലാസ് ലാവ അഗ്നി 3യ്ക്ക് റിച്ച് ലുക്ക് നൽകുന്നു. ഇത് ഫോണിന് മികച്ച ഗ്രിപ്പും ഉറപ്പുവരുത്തുന്നു. അത്യാധുനിക ഡിസൈൻ, പ്രവർത്തനക്ഷമത, ഈട് നിൽപ്പ് എന്നിവയും ലാവ അഗ്നി 3യുടെ ഹൈലൈറ്റായി കമ്പനി അവകാശപ്പെടുന്നുണ്ട്. പ്രിസ്റ്റൈൻ വൈറ്റ്, ഹെതർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്. ലാവ അഗ്നി 3 ൻ്റെ ഡിസ്‌പ്ലേയുടെ ഭംഗി അതിൻ്റെ കെർവ്ഡ് വശങ്ങളാണ്. 6.78-ഇഞ്ച് 120Hz ഫ്രണ്ട് ഡിസ്‌പ്ലേയും പിന്നിൽ 1.74-ഇഞ്ച് സെക്കൻഡറി ഡിസ്‌പ്ലേയും. ഉള്ള രണ്ട് അമോലെഡ് സ്‌ക്രീനുകളും ലാവ അഗ്നി 3യുടെ ഹൈലൈറ്റാണ്.

MediaTek Dimensity 7300 പ്രോസസറാണ് ലാവ അഗ്നി 3യുടെ മറ്റൊരു സവിശേഷത. ഇതിനൊപ്പം 8GB റാം കൂടിയാകുമ്പോൾ തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗ് ലാവ അഗ്നി 3 ഉറപ്പാക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളോടെ ആൻഡ്രോയിഡ് 14-ലാണ് ലാവ അഗ്നി 3 പ്രവർത്തിക്കുന്നത്. അഗ്നി പരമ്പരയിലെ ഈ മൂന്നാമത്തെ മോഡലിൽ ബ്ലോട്ട്വെയർ-ഫ്രീ യുഐയും ഉണ്ട്.

ലാവ അഗ്നി 3-ൽ ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. 50-മെഗാപിക്സൽ പ്രൈമറി (OIS), 8-മെഗാപിക്സൽ അൾട്രാവൈഡ്, 8-മെഗാപിക്സൽ ടെലിഫോട്ടോ (3x സൂം), 16-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ. ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ വ്യക്തതയോടെയും കൃത്യതയോടെയും പകർത്താൻ അനുയോജ്യം ഈ ക്യാമറ സ ജ്ജീകരണങ്ങൾ അനുയോജ്യമാണ്. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ലാവ അഗ്നി 3യുടെ മറ്റൊരു സവിശേഷത.

Content Highlights: Lava Agni 3 first sale in India today Pricing, offers and more

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us