ഐഫോൺ 16ന്റെ അതേ ഫീച്ചർ ഇപ്പോള്‍ ഓപ്പോയിലും; എന്തുകൊണ്ടെന്ന് വ്യക്തമാക്കി കമ്പനി

ഐഫോൺ 16ൽ ഉണ്ടായിരുന്ന ഒരു ഫീച്ചറിനെ തങ്ങളുടെ പുതിയ ഫോണിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഓപ്പോ

dot image

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരീസ് ആയ ഐഫോൺ 16ന് വലിയ സ്വീകരണമാണ് ലഭിച്ചത്. നിരവധി പേർ ആദ്യ ദിനം മുതൽക്കേ അവ വാങ്ങാൻ ക്യൂ നിൽക്കുകയും മികച്ച അഭിപ്രായങ്ങൾ പറയുകയും ചെയ്തു. ഡിസൈനിലും ക്യാമറയിലും മറ്റും ചില മാറ്റങ്ങളുമായി വന്ന പുതിയ മോഡൽ അങ്ങനെ വലിയ ഹിറ്റാകുകയുണ്ടായി.

ഇപ്പോഴിതാ ഐഫോൺ 16ൽ ഉണ്ടായിരുന്ന ഒരു ഫീച്ചറിനെ തങ്ങളുടെ പുതിയ ഫോണിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഓപ്പോ. ഐഫോൺ 16ൽ പുതിയ ഫീച്ചറായി 'ക്യാപ്ച്ചർ' ബട്ടണിനെ ആപ്പിൾ അവതരിപ്പിച്ചിരുന്നു. ആ ഫീച്ചറാണ് ഇപ്പോൾ പുതിയ ഓപ്പോ ഫൈൻഡ് എക്സ് 8ൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 24നാണ് എക്സ് 8ന്റെ ലോഞ്ച്.

എന്തുകൊണ്ട് ക്യാപ്ച്ചർ ബട്ടൺ ഉൾപ്പെടുത്തിയെന്ന് കമ്പനിയുടെ പ്രോഡക്ട് മാനേജർ ആയ ഷൗ യിബാവോ വ്യക്തമാക്കുന്നുണ്ട്. സ്ക്രീനിലെ ക്യാപ്ച്ചർ ബട്ടണ്‍ ഉപയോഗിക്കുന്നത് ഇപ്പോൾ നിരവധി ആളുകൾക്കു അസൗകര്യമുണ്ടാക്കുന്നുണ്ട്. പലപ്പോഴും വൈഡ് സ്ക്രീനിലെ ക്യാപ്ച്ചർ ബട്ടണുകൾ മൂലം ഫോൺ ഷേക്ക് ആകുകയോ, ഫോട്ടോ വൃത്തിയിൽ ലഭിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇവ മാത്രമല്ല, മഞ്ഞുകാലത്തും മറ്റും ഗ്ലൗസുകളിട്ട കൈകൊണ്ട് പ്രസ് ചെയ്യുമ്പോള്‍ ഈ ക്യാപ്ച്ചർ ബട്ടണുകൾ കൃത്യമായി വർക്ക് ചെയ്യാറില്ല. യാത്രകൾ പോകുമ്പോൾ വെള്ളവും പൊടിയും വീണാലും ഇതുതന്നെയാകും അവസ്ഥ. അതുകൊണ്ടാണ് ക്യാപ്ച്ചർ ബട്ടൺ ഉൾപെടുത്തിയതെന്നാണ് ഷൗ യിബാവോ പറയുന്നത്.

എന്നാൽ ഐഫോണിന്റെ ക്യാപ്ച്ചർ ബട്ടണുകളേപ്പോലെയാകില്ല ഓപ്പോയിലേത് എന്നും യിബാവോ വ്യക്തമാക്കുന്നുണ്ട്. ഐഫോണിന്റെ ക്യാപ്ച്ചർ ബട്ടണുകളിലൂടെ ക്യാമറ സെറ്റിങ്ങ്സുകൾ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാം. എന്നാൽ എക്സ് 8ൽ അതിന് കഴിയില്ല. ഫോട്ടോ എടുക്കാൻ മാത്രമേ സാധിക്കൂ. ഈ ഫീച്ചർ ഫോട്ടോഗ്രാഫിയെ കൂടുതൽ എളുപ്പമാക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

അതേസമയം, ലോഞ്ചിന് മുന്നോടിയായി Oppo Find X8 ഫീച്ചറുകൾ ചോർന്നെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓപ്പോയുടെ ലീക്കായ പുതിയ മോഡലിൻ്റെ സവിശേഷതകൾ വിവരിക്കുന്ന വീഡിയോ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഓപ്പോ ഫൈൻഡ് X8ൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സവിശേഷതകളെ ഈ വീഡിയോയിൽ കളിയാക്കിയിട്ടുണ്ട്. പിൻവശത്തെ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉൾപ്പെടെ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിൻ്റെ നിരവധി ഡിസൈൻ ഫീച്ചറുകളെക്കുറിച്ചും ഈ വീഡിയോയിൽ പറയുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഓപ്പോ ഫൈൻഡ് X8 സീരീസിൻ്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോൾ ലീക്കായിരിക്കുന്ന ചില എഐ ഫീച്ചേഴ്സിനെ ഈ ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എഐ എഞ്ചിനോടുകൂടിയ പുതിയ MediaTek Dimensity 9400 ചിപ്‌സെറ്റാണ് Oppo Find X8നുള്ളതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ഫീച്ചറിനെ വീഡിയോയിൽ കളിയാക്കിയിട്ടുണ്ട്. ഓപ്പോ ഫൈൻഡ് X8ന് കലണ്ടർ വഴി ഉപയോക്താവിൻ്റെ ഷെഡ്യൂൾ ബുദ്ധിപരമായി തിരിച്ചറിയാനും അതിനെ അടിസ്ഥാനമാക്കി ഒരു ട്രാവലോഗ് ഇഷ്ടമനുസരിച്ച് സൃഷ്‌ടിക്കാനും കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്.

ജനറേറ്റീവ് എഐ ഫീച്ചറുകളുമായാണ് ഓപ്പോ ഫൈൻഡ് X8 വരുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു ജനറേറ്റീവ് AI- പവർഡ് സ്റ്റിക്കർ ജനറേറ്റർ വഴി ടെക്‌സ്‌റ്റ് അധിഷ്‌ഠിത നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഉപയോക്താവിന് മെസേജിങ്ങ് പ്ലാറ്റ്‌ഫോമുകളിലെ ചാറ്റുകളിൽ സ്റ്റിക്കറുകൾ പങ്കിടാൻ കഴിയുമെന്നും വീഡിയോ വ്യക്തമാക്കുന്നുണ്ട്. ഇതിൻ്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരീസ് ആയ ഐഫോൺ 16ന് വലിയ സ്വീകരണമാണ് ലഭിച്ചത്. നിരവധി പേർ ആദ്യ ദിനം മുതൽക്കേ അവ വാങ്ങാൻ ക്യൂ നിൽക്കുകയും മികച്ച അഭിപ്രായങ്ങൾ പറയുകയും ചെയ്തു. ഡിസൈനിലും ക്യാമറയിലും മറ്റും ചില മാറ്റങ്ങളുമായി വന്ന പുതിയ മോഡൽ അങ്ങനെ വലിയ ഹിറ്റാകുകയുണ്ടായി.

ഇപ്പോഴിതാ ഐഫോൺ 16ൽ ഉണ്ടായിരുന്ന ഒരു ഫീച്ചറിനെ തങ്ങളുടെ പുതിയ ഫോണിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഓപ്പോ. ഐഫോൺ 16ൽ പുതിയ ഫീച്ചറായി 'ക്യാപ്ച്ചർ' ബട്ടണിനെ ആപ്പിൾ അവതരിപ്പിച്ചിരുന്നു. ആ ഫീച്ചറാണ് ഇപ്പോൾ പുതിയ ഓപ്പോ ഫൈൻഡ് എക്സ് 8ൽ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 24നാണ് എക്സ് 8ന്റെ ലോഞ്ച്.

എന്തുകൊണ്ട് ക്യാപ്ച്ചർ ബട്ടൺ ഉൾപ്പെടുത്തിയെന്ന് കമ്പനിയുടെ പ്രോഡക്ട് മാനേജർ ആയ ഷൗ യിബാവോ വ്യക്തമാക്കുന്നുണ്ട്. സ്ക്രീനിലെ ക്യാപ്ച്ചർ ബാറ്റിടാൻ ഉപയോഗിക്കുന്നത് ഇപ്പോൾ നിരവധി ആളുകൾക്കു അസൗകര്യമുണ്ടാക്കുന്നുണ്ട്. പലപ്പോഴും വൈഡ് സ്ക്രീനിലെ ക്യാപ്ച്ചർ ബട്ടണുകൾ മൂലം ഫോൺ ഷേക്ക് ആകുകയോ, ഫോട്ടോ വൃത്തിയിൽ ലഭിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇവ മാത്രമല്ല, മഞ്ഞുകാലത്തും മറ്റും ഗ്ലൗസുകളിട്ട കൈകൊണ്ട് ഈ ക്യാപ്ച്ചർ ബട്ടണുകൾ കൃത്യമായി വർക്ക് ചെയ്യാറില്ല. യാത്രകൾ പോകുമ്പോൾ വെള്ളവും പൊടിയും വീണാലും ഇതുതന്നെയാകും അവസ്ഥ. അതുകൊണ്ടാണ് ക്യാപ്ച്ചർ ബട്ടൺ ഉൾപെടുത്തിയതെന്നാണ് ഷൗ യിബാവോ പറയുന്നത്.

എന്നാൽ ഐഫോണിന്റെ ക്യാപ്ച്ചർ ബട്ടണുകളെപ്പോലെയാകില്ല ഓപ്പോയിലേത് എന്നും യിബാവോ വ്യക്തമാക്കുന്നുണ്ട്. ഐഫോണിന്റെ ക്യാപ്ച്ചർ ബട്ടണുകളിലൂടെ ക്യാമറ സെറ്റിങ്ങ്സുകൾ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യാം. എന്നാൽ എക്സ് 8ൽ അതിന് കഴിയില്ല. ഫോട്ടോ എടുക്കാൻ മാത്രമേ സാധിക്കൂ. ഈ ഫീച്ചർ ഫോട്ടോഗ്രാഫിയെ കൂടുതൽ എളുപ്പമാക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്.

Content Highlights: capture button introduced oppo find x8

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us