'ഒരു രൂപ' വ്യത്യാസത്തിൽ ആമസോണോ സ്വിഗ്ഗിയോ തിരഞ്ഞെടുക്കാം; കിടിലൻ പ്ലാനുമായി ജിയോ

ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളിലാണ് ജനപ്രിയ ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്‌ഷനുകൾ ഉൾപെട്ടിരിക്കുന്നത്

dot image

ഭക്ഷണം, വിനോദം തുങ്ങിയവയ്‌ക്കായി ദിവസേന നിരവധി ആപ്പുകൾ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഇന്നത്തെകാലത്ത് അവയ്‌ക്കെല്ലാമായി നിരവധി ആപ്പുകൾ തന്നെയുണ്ട്. അവയ്‌ക്കെല്ലാം വേറെ വേറെയായി പണമടയ്‌ക്കേണ്ടിവരുന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയുമാണ്. എന്നാൽ അവയെല്ലാം ഒരു മൊബൈൽ ഡാറ്റ പ്ലാനിന്റെ കുടക്കീഴിൽ കിട്ടിയാലോ?

ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുകളിലാണ് ജനപ്രിയ ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്‌ഷനുകൾ ഉൾപെട്ടിരിക്കുന്നത്. 1,028 രൂപയുടെയും Rs 1,029 രൂപയുടെയും പ്ലാനുകളാണ് അവ. ഈ പ്ലാനിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

84 ദിവസത്തെ കാലാവധിയുള്ള 1,028 രൂപയുടെ പ്ലാനിൽ നിലവിൽ എല്ലാ പ്ലാനിലും ഉള്ളതുപോലെ അൺലിമിറ്റഡ് കോളുകളും 100 മെസ്സേജുകളുമാണ് ഉള്ളത്. ദിവസേന 2ജിബി ഡാറ്റയാണ് പ്ലാൻ മുന്നോട്ടുവെക്കുന്നത്. ജിയോ 5ജി ലഭ്യമാകുന്ന മേഖലകളിൽ അൺലിമിറ്റഡ് 5ജി സർവീസ് ലഭ്യമാകുമെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. എത്ര വേണമെങ്കിലും, ഒരു നിയന്ത്രണവുമില്ലാതെ ഈ 5ജി ഉപയോക്താക്കൾക്ക് ഉപയോഗിക്കാം. ഇവയ്ക്ക് പുറമെ സ്വിഗ്ഗിയുടെ വൺ ലൈറ്റ് മെമ്പർഷിപ്പ് ലഭുജിക്കുമെന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത. സൗജന്യ ഫുഡ് ഡെലിവറി, നിരവധി ഓഫറുകൾ എന്നിവ മുന്നോട്ടുവെക്കുന്നതാണ് സ്വിഗ്ഗി വൺ ലൈറ്റ് മെമ്പർഷിപ്പ്. ഇവയ്ക്ക് പുറമെ, ജിയോ ടിവി, ജിയോ സിനിമാസ്, ജിയോ ക്ലൗഡ് സർവീസ് എന്നിവയ്ക്കും അക്സസ്സ് ഉണ്ടാകും.

1029 രൂപയുടെ പ്ലാനും ഏറെക്കുറെ 1028ൻ്റേതിന് സമാനമാണ്. ഡാറ്റയും വാലിഡിറ്റിയും ഓഫറുകളും മാറ്റമില്ലാതെ ഇതിൽ ലഭിക്കും. എന്നാൽ സ്വിഗ്ഗി വൺ ലൈറ്റിന് പകരം ആമസോൺ പ്രൈമിന്റെ ലൈറ്റ് മെമ്പർഷിപ്പ് ആണ് ഈ പ്ലാനിൽ ഉള്ളത്. ആമസോണിന്റെ എക്സ്ക്ലസിവ് കണ്ടെന്റുകളും, ടിവി പ്രോഗ്രാമുകളും, ഷോകളും മറ്റും ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും. ജിയോയുടെ മറ്റെല്ലാ ആപ്പുകളും ഈ ഓഫറിൽ ലഭിക്കും.

ഇവ കൂടാതെ 1299 രൂപയുടെ ഒരു പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. അവയിൽ മുകളിലേതിന് സമാനമായ എല്ലാ ഫീച്ചറുകളും ലഭ്യമാണ്. അഡീഷനലായി നെറ്റ്ഫ്ലിക്സിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

Content Highlights: jio new plan offers swiggy and amazon prime membership

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us