ഇനി വീഡിയോ കോള്‍ പൊളിക്കും; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വീഡിയോ കോളില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

dot image

പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇത്തവണ വീഡിയോ കോളിലാണ് അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുന്നത്. വീഡിയോ കോളുകളില്‍ ഫില്‍ട്ടറുകള്‍, പശ്ചാത്തലം മാറ്റുന്നതടക്കമുള്ള അപ്ഡേറ്റുകള്‍ തുടങ്ങിയവ വാടസ്ആപ്പ് കൊണ്ടുവന്നിരുന്ന. ഇപ്പോള്‍ ലോ ലൈറ്റ് മോഡ് ഫീച്ചറാണ് പുതുതായി എത്തുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ വെളിച്ചം കുറഞ്ഞ് ഇടങ്ങളില്‍ നിന്ന് വാട്സ്ആപ്പ് കോള്‍ ചെയ്യുമ്പോള്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഫീച്ചര്‍ ഓണാക്കുമ്പോള്‍ ഫ്രെയിമിന്റെ മൊത്തത്തിലുള്ള തെളിച്ചം കൂടും. വീഡിയോ കോളില്‍ മുകളില്‍ വലത് വശത്ത് 'ബള്‍ബ്' ലോഗോ കാണാം. ഇതില്‍ ടാപ്പ് ചെയ്താല്‍ ഈ ഫീച്ചർ ലഭ്യമാകും. ആവശ്യമില്ലെങ്കില്‍ ഇവ ഓഫ് ചെയ്യാനും സാധിക്കും.

ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്. വിന്‍ഡോസ് വാട്‌സ്ആപ്പ് ആപ്പില്‍ ഫീച്ചറുകര്‍ ലഭ്യമല്ല, എന്നാല്‍ വിന്‍ഡോസ് പതിപ്പിലും തെളിച്ചം വര്‍ധിപ്പിക്കാം. ഓരോ വാട്ട്‌സ്ആപ്പ് കോളിനും ഈ ഫീച്ചര്‍ ഓണാക്കേണ്ടതുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us