ഇനി അങ്ങനെ ഡിസ്‌ലൈക്ക് അടിക്കണ്ട!; യുട്യൂബ് ഷോർട്സിൽ പരിഷ്‌കാരമെന്ന് റിപ്പോർട്ട്

എന്നാൽ യുട്യൂബ് പതിയെ ഡിസ്‌ലൈക്ക് ബട്ടണ് ഷോർട്സ് ഫീച്ചറിൽ നിന്ന് എടുത്തുകളയാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ

dot image

യുട്യൂബിലെ ഏറ്റവും ഹിറ്റായ ഒരു സ്പേസ് ആണ് ഷോർട്ട്സിന്റേത്. യുട്യൂബിൽ ഷെയർ ചെയ്യപ്പെടുന്ന ലെംഗ്ത്തി വീഡിയോകളെക്കാൾ ആളുകൾ ഇപ്പോൾ കൂടുതലും കാണുന്നത് ഷോർട്സുകളായിരിക്കും എന്നുപറഞ്ഞാലും അതിശയോക്തിയാകില്ല. എന്നാലിതാ ഒരു പുതിയ അപ്‌ഡേറ്റുമായി വരികയാണ് ഷോർട്സ്.

സാധാരണയായി ഷോർട്സ് എടുത്താൽ ലൈക്ക്, ഡിസ്‌ലൈക്ക്, കമന്റ്, ഷെയർ തുടങ്ങിയ ഓപ്‌ഷനുകളാണ് കാണാനാകുക. എന്നാൽ യുട്യൂബ് പതിയെ ഡിസ്‌ലൈക്ക് ബട്ടണ് ഷോർട്സ് ഫീച്ചറിൽ നിന്ന് എടുത്തുകളയാൻ പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. പകരം ആ സ്ഥാനത്ത് വീഡിയോ സേവ് ചെയ്യാനുള്ള ഓപ്‌ഷൻ വന്നേക്കും.

എന്നാൽ ഈ അപ്‌ഡേറ്റിന്റെ ലക്ഷ്യം ഡിസ്‌ലൈക്കിനെ ഇല്ലാതെയാക്കാനല്ല എന്നാണ് യൂട്യൂബിന്റെ വിശദീകരണം. സേവ് ബട്ടണ് പ്രാമുഖ്യം കൊടുക്കുമെന്ന് ഡിസ്‌ലൈക്കിനെ വേറെ ഒരിടത്തേക്ക് മാറ്റുമെന്നും യുട്യൂബ് പറയുന്നു. സ്‌ക്രീനിന്റെ വലത് മുകൾവശത്തായുള്ള മൂന്ന് കുത്തുകളുള്ള ഓപ്‌ഷൻസ് വിഭാഗത്തിലേക്ക് പോയാൽ അവിടെ ഡിസ്‌ലൈക്ക് ഫീച്ചർ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്

ഷോർട്ട്സിന്റെ യൂസർ ഇന്റർഫേസിൽ ഡിസ്ലൈക് ഓപ്‌ഷൻ ഉണ്ടാകില്ല എന്നത് മാത്രമാണ് ഈ മാറ്റം. എന്നാൽ ഇത്തരത്തിൽ ഡിസ്ലൈക് ബട്ടൺ ഇല്ലാതെയാകുന്നത് കണ്ടെന്റിന്റെ ഗുണനിലവാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ ഈ ഡിസ്‍ലൈക്ക് ബട്ടൺ മാറ്റുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഉടൻ തന്നെ ഔദ്യോഗികമായി ഈ ഫീച്ചർ വരുമോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

dot image
To advertise here,contact us
dot image