മെറ്റയുടെ റേബാനെ വെല്ലാൻ ആപ്പിളിൻ്റെ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്; വിഷൻ പ്രോ ഒരുങ്ങുന്നു

മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിഷൻ പ്രോ 2027ൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്

dot image

മെറ്റയുടെ റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസിൻ്റെ 'എതിരാളി'യെ ആപ്പിൾ 2027ൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ആപ്പിളിൻ്റെ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിഷൻ പ്രോയാണ് 2027ൽ വിപണിയിലെത്തുക. ഇതിനൊപ്പം ക്യാമറകളുള്ള ഒരു ജോടി എയർപോഡുകളും പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലായിരുന്നു (WWDC) ആപ്പിൾ ഇതിൻ്റെ ലോഞ്ച് പ്രഖ്യാപിച്ചത്. ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴാണ് മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് വിഷൻ പ്രോ 2027ൽ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

മെറ്റയുമായി മത്സരിക്കുന്നതിനായി വിഷൻ പ്രോയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കൂടുതൽ ഉൽപ്പന്നങ്ങൾ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് മെറ്റയെന്നാണ് ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിളിൻ്റെ വിഷൻ പ്രൊഡക്‌ട്‌സ് ഗ്രൂപ്പ് കുറഞ്ഞത് നാല് പുതിയ ഉപകരണങ്ങളിലെങ്കിലും വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ പറയുന്നത്. 2027-ൽ പുതിയ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കാൻ ആപ്പിൾ ആലോചിക്കുന്നുവെന്നും കണ്ണടയ്‌ക്കൊപ്പം, ക്യാമറകളുള്ള എയർപോഡുകൾ എന്നിവ പുറത്തിറക്കാനും ആപ്പിൾ ടീം തയ്യാറെടുക്കുന്നുവെന്നാണ് മാർക്ക് ഗുർമാൻ്റെ വെളിപ്പെടുത്തൽ.

വിഷൻ പ്രോയുടെ വിഷ്വൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയ്ക്കായി കോടിക്കണക്കിന് രൂപ ആപ്പിൾ ചെലവഴിച്ചതായാണ് റിപ്പോർട്ട്. ഒരു ഉപയോക്താവിന് ചുറ്റുമുള്ള സാഹചര്യം മനസ്സിലാക്കാനും കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് ഉപയോഗപ്രദമായ ഡാറ്റ കൈമാറാനുമുള്ള വിഷൻ പ്രോയുടെ കഴിവ് ഉപയോഗിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

വിഷൻ ഹെഡ്‌സെറ്റിൻ്റെ ഏകദേശം 1,68,000 രൂപ വിലയുള്ള പതിപ്പ് ആപ്പിൾ അടുത്ത വർഷം തന്നെ പുറത്തിറക്കുമെന്നാണ് ഗുർമാൻ പറയുന്നത്. ഇത് കുറഞ്ഞ ശക്തിയുള്ള പ്രൊസസറിൽ പ്രവർത്തിക്കുന്ന ഇവ വിലകുറഞ്ഞ മെറ്റീരിയലുകൾ കൊണ്ടാണ് നിർമ്മിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1,68,000 രൂപ വിലയുള്ള വിഷൻ ഹെഡ്‌സെറ്റിൽ ഐസൈറ്റ് ഫീച്ചർ ഉൾപ്പെടില്ലെന്നാണ് റിപ്പോർട്ട്. വേഗതയേറിയ ചിപ്പ് ഘടിപ്പിച്ച രണ്ടാം തലമുറ വിഷൻ പ്രോ 2026-ൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. യഥാർത്ഥ ആപ്പിൾ വിഷൻ പ്രോയുടെ വില ഏകദേശം 2,90,000 രൂപ മുതലാണ് ആരംഭിക്കുന്നത്. 256GB, 512GB, 1TB സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഇവ ലഭ്യമാകും.

2023 ജൂണിൽ നടന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് ആപ്പിൾ വിഷൻ പ്രോ പ്രഖ്യാപിച്ചത്. visionOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഹെഡ്സെറ്റ് പ്രവർത്തിക്കുന്നത്. കൂടാതെ ഓഗ്‌മെൻ്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) സാങ്കേതികവിദ്യകളെയും ഇത് പിന്തുണയ്ക്കുന്നു. ഇത് ആപ്പിളിൻ്റെ M2 പ്രൊസസറിലും R1 ചിപ്പിലും പ്രവർത്തിക്കുന്നത്.

Content Highlights: Apple Smart Glasses, AirPods With Cameras May Launch in 2027

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us