ഫോളോവേഴ്‌സിനെ കൂട്ടാം; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഫോളോവേഴ്സിനെ കൊണ്ടുവരുന്നതില്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

dot image

ഫോളോവേഴ്സ് വര്‍ദ്ധിക്കുന്നതില്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം.'പ്രൊഫൈല്‍ കാര്‍ഡ്സ്' എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം. കാര്‍ഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കള്‍ക്ക് മാറ്റാം.

യൂസര്‍ നെയിമുകള്‍ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്യാനും പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചറിലൂടെ സാധിക്കും. പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചര്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഒരു കാന്‍വാസായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സമാന ചിന്താഗതിക്കാരായവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും. മാത്രമല്ല, ഈ പ്രൊഫൈല്‍ കാര്‍ഡുകള്‍ ബ്രാന്‍ഡുകളുമായോ മറ്റ് ക്രിയേറ്റേഴ്സുമായോ പങ്കിടാം.

ഓഗസറ്റ് അപ്ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകളില്‍ മ്യൂസിക് ഫീച്ചറുകളും ലഭ്യമായിരുന്നു. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. പ്രൊഫൈല്‍ കാര്‍ഡുകള്‍ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതാണ്.

dot image
To advertise here,contact us
dot image