കിടിലൻ ഫീച്ചറുകളുമായി വിവോ X200 സീരീസ് ചൈനയിൽ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം

ഈ വ‍‍‌‍ർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിവോ X200 സീരീസ് ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

dot image

ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവോ X200 സീരീസ് സ്‌മാർട്ട്‌ഫോണുകൾ ചൈനയിൽ പുറത്തിറങ്ങി. മൂന്ന് മോഡലുകളാണ് വിവോ X200 സീരീസിലുള്ളത്. വിവോ X200, X200 Pro, X200 Pro Mini എന്നീ മോഡലുകളിലും Dimensity 9400 ചിപ്സെറ്റാണ് ഉള്ളത്. ആ​ഗോള വിപണിയിൽ വിവോ X200 സീരീസ് എപ്പോൾ എത്തുമെന്ന് വിവോ വ്യക്തമാക്കിയിട്ടില്ല. ഈ വ‍‍‌‍ർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വിവോ X200 സീരീസ് ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മീഡിയടെക്കിൻ്റെ ഏറ്റവും കരുത്തുറ്റ മുൻനിര പ്രൊസസറായ Dimensity 9400 ചിപ്സെറ്റുകളാണ് വിവോ X200 സീരീസിലുള്ളത്. വിവോ X200 സീരീസ് ബേസ്, പ്രോ മോഡലുകൾക്കൊപ്പം ഒരു പ്രോ മിനി വേരിയൻ്റും അവതരിപ്പിച്ചിട്ടുണ്ട്. Vivo X20ന് 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. എന്നാൽ പ്രോ, പ്രോ മിനി മോഡലുകൾക്ക് യഥാക്രമം 6.78 ഇഞ്ച്, 6.31 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. മൂന്ന് മോഡലുകളും 120Hz റിഫ്രഷ് റേറ്റും 4500 nits പീക്ക് ബ്രൈറ്റ്നെസും ഉള്ളവയാണ്. ഡൈനാമിക് റിഫ്രഷ് നിരക്ക് ക്രമീകരിക്കുന്നതിനുള്ള ലോ-ടെമ്പറേച്ചർ പോളിക്രിസ്റ്റലിൻ ഓക്സൈഡ് (LTPO) സാങ്കേതികവിദ്യ പ്രോ മോഡലുകൾക്ക് മാത്രമാണ് ലഭ്യമാകുക. മൂന്ന് വേരിയൻ്റുകളിലും 16GB വരെ LPDDR5X റാമും 1TB UFS 4.0 സ്റ്റോറേജും ഉണ്ട്. വിവോ X200 Pro മോഡൽ LPDDR5X അൾട്രാ പ്രോ റാമും സാറ്റലൈറ്റ് ഫീച്ചറുമാണ് ഉറപ്പ് നൽകുന്നത്.

വിവോ X200 സീരീസിലെ വേരിയൻ്റുകളിലെല്ലാം 50MP സോണി LYT-818 പ്രൈമറി ക്യാമറ സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഒപ്പം 50MP അൾട്രാ വൈഡ് ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. പ്രോ മോഡലിൽ 200MP സെൻസർ (3.7x സൂം) നൽകുന്ന ഒരു ടെലിഫോട്ടോ ക്യാമറയും പ്രോ മിനിയിലും ബേസ് മോഡലിലും 50MP സെൻസറും (3x സൂം) ഉണ്ട്. ഓരോ മോഡലിലും 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

അടിസ്ഥാന മോഡലിൽ 5800mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്, അതേസമയം പ്രോ, പ്രോ മിനി മോഡലുകളിൽ യഥാക്രമം 6000mAh, 5700mAh ബാറ്ററികൾ ഉണ്ട്. മൂന്ന് മോഡലുകളിലും 90W ഫാസ്റ്റ് വയർഡ് ചാർജിംഗിൻ്റെ സപ്പോ‍ർട്ട് ചെയ്യും. എന്നാൽ 30W വയർലെസ് ചാർജിംഗ് സപ്പോ‍ർട്ട് പ്രോ, പ്രോ മിനി മോഡലുകളിൽ മാത്രമാകും ലഭ്യമാകുക.
വിവോ X200 Pro: 12GB/256GB മോഡലിന് ഏകദേശം 62,000 രൂപ മുതലാണ് വില കണക്കാക്കുന്നത്. വിവോ X200 Pro മിനി 12GB/256GB മോഡലിന് ഏകദേശം 55,70 രൂപ മുതലും വിവോ X200: 12GB/256GB മോഡലിന് ഏകദേശം 51,000 രൂപ മുതലുമാണ് വില.

വിവോ X200ൻ്റെ സവിശേഷതകൾ

  • ഡിസ്പ്ലേ 6.67-ഇഞ്ച് AMOLED, 2800 x 1260 റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നെസ്.
  • പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 9400
  • റാം: 12GB/16GB LPDDR5X
  • സ്റ്റോറേജ്: 256GB/512GB/1TB UFS 4.0
  • പിൻ ക്യാമറ: 50MP സോണി LYT (OIS) + 50MP അൾട്രാ വൈഡ് + 50MP ടെലിഫോട്ടോ (സോണി IMX882, 3x സൂം)
  • മുൻ ക്യാമറ: 32MP
  • ബാറ്ററി: 5800mAh
  • ചാർജിംഗ്: 90W വയേർഡ്
  • OS: Android 15 അടിസ്ഥാനമാക്കിയുള്ള OriginOS 5
  • IP റേറ്റിംഗ്: IP69+IP68
  • ഭാരം: 197 ഗ്രാം
  • കനം: 7.9 മിമി

വിവോ X200 പ്രോ മിനിയുടെ സവിശേഷതകൾ

  • ഡിസ്പ്ലേ: 6.31-ഇഞ്ച് AMOLED, 2640 x 1216 റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നെസ്, LTPO
  • പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 9400
  • റാം: 12GB/16GB LPDDR5X
  • സ്റ്റോറേജ്: 256GB/512GB/1TB UFS 4.0
  • പിൻ ക്യാമറ: 50MP സോണി LYT (OIS) + 50MP അൾട്രാ വൈഡ് + 50MP ടെലിഫോട്ടോ (സോണി IMX882, 3x സൂം)
  • മുൻ ക്യാമറ: 32MP
  • ബാറ്ററി: 5700mAh
  • ചാർജിംഗ്: 90W വയേർഡ്, 30W വയർലെസ്
  • OS: Android 15 അടിസ്ഥാനമാക്കിയുള്ള OriginOS 5
  • IP റേറ്റിംഗ്: IP69+IP68
  • ഭാരം: 187 ഗ്രാം
  • കനം: 8.1 മിമി

വിവോ X200 പ്രോയുടെ സവിശേഷതകൾ

  • ഡിസ്പ്ലേ: 6.78-ഇഞ്ച് AMOLED, 2800 x 1260 റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നെസ്സ്, LTPO
  • പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 9400
  • റാം: 12GB/16GB LPDDR5X (1TB സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പതിപ്പിൽ LPDDR5X അൾട്രാ പ്രോ)
  • സ്റ്റോറേജ്: 256GB/512GB/1TB UFS 4.0
  • പിൻ ക്യാമറ: 50MP Sony LYT (OIS) + 50MP അൾട്രാ വൈഡ് + 200MP ടെലിഫോട്ടോ (സാംസങ് HP9, 3.7x സൂം)
  • മുൻ ക്യാമറ: 32MP
  • ബാറ്ററി: 6000mAh
  • ചാർജിംഗ്: 90W വയർഡ്, 30W വയർലെസ്
  • OS: Android 15 അടിസ്ഥാനമാക്കിയുള്ള OriginOS 5
  • IP റേറ്റിംഗ്: IP69+IP68
  • ഭാരം: 223 ഗ്രാം
  • കനം: 8 മിമി

Content Highlights: Vivo has finally unveiled its most powerful smartphone series of 2024 – the X200 series, in China

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us