ഏഷ്യയിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ് ഇനി ലഡാക്കിന് സ്വന്തം

ഏകദേശം 43,00 മീറ്റര്‍ ഉയരത്തിലാണ് ടെലിസ്‌കോപ്പ് സ്ഥിതി ചെയ്യുന്നത്

dot image

ഏഷ്യയിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് ഇനി ലഡാക്കിന് സ്വന്തം. ഏകദേശം 43,00 മീറ്റര്‍ ഉയരത്തിലാണ് ടെലിസ്‌കോപ്പ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ നാലിന് ഉദ്ഘാടനം ചെയ്ത ഈ ടെലിസ്കോപ്പ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗാമാ റേ ടെലിസ്‌കോപ്പ് കൂടിയാണ്. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും മറ്റ് ഇന്ത്യന്‍ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ് മേജര്‍ അറ്റ്‌മോസ്ഫിയറിക് ചെരങ്കോവ് എക്‌സ്‌പെരിമെന്റ് എംഎസിഇ എന്ന ഈ ഭീമന്‍ ടെലിസ്‌കോപ്പ്.

ഉയര്‍ന്ന ഊര്‍ജമുള്ള ഗാമാ രശ്മികളെക്കുറിച്ച് പഠിക്കാന്‍ ​ഗവേഷകരെ സഹായിക്കുക എന്നതാണ് ടെലിസ്‌കോപ്പിൻ്റെ ലക്ഷ്യം. സൂപ്പര്‍നോവ, താമോഗര്‍ത്തങ്ങള്‍, ഗാമാ-റേ പൊട്ടിത്തെറികള്‍ എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ 200 ദശലക്ഷം അകലെയുള്ള ഗാമാ റേ ജ്വാലകള്‍ ഈ ടെലിസ്‌കോപ്പ് കണ്ടെത്തിയിരുന്നു.


എന്താണ് എംഎസിഇ ടെലിസ്കോപ്പ്

21 മീറ്റര്‍ വ്യാസവും 175 ടണ്‍ ഭാരവുമുണ്ട് ഈ ടെലിസ്‌കോപ്പിന്. 356 ചതുരശ്ര മീറ്റര്‍ റിഫ്‌ളക്ടര്‍ ഏരിയയും 712 അക്യുറ്റേറ്ററുകളും 68 ക്യാമറാ മൊഡ്യൂളുകളും ഈ ടെലിസ്‌കോപ്പിനുണ്ട്. ഭാരം കുറഞ്ഞ രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ താപനിലയിലെ വ്യതിയാനവും ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല.

എന്തുകൊണ്ട് ഹാന്‍ലെ?

ഗാമാ കിരണങ്ങളുടെ നിരീക്ഷണത്തിന് പ്രകാശ മലിനീകരണം വളരെ കുറഞ്ഞ സ്ഥലമാണ് വേണ്ടത്. ഹാന്‍ലെയില്‍ പ്രകാശ മലിനീകരണം വളരെക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ലഡാക്കിലെ ഹാൻവാല തിരഞ്ഞെടുത്തത്. ഇരുണ്ട ആകാശവും കുറഞ്ഞ ഈര്‍പ്പവും വായുമിലിനീകരണവുമില്ലാത്ത ഹാന്‍ലെ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സ്വര്‍ഗം പോലെയാണെന്ന് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാനും ഇന്ത്യയുടെ ആണവ മേധാവിയുമായ ഡോ‌ എകെ മൊഹന്തി പറഞ്ഞിട്ടുണ്ട്.

Content Highlights: World's Highest Gamma Ray Telescope In Ladakh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us