ടെക്നോളജിയും 'ചാരബുദ്ധി'യും ഒരുമിച്ചു; ഹിസ്ബുള്ളയുടെ പേജറുകൾ ഇസ്രയേൽ പൊട്ടി ചിതറിച്ചത് തന്ത്രപരമായി

ഹിസ്ബുള്ളയ്ക്ക് തിരിച്ചടി നൽകാനുള്ള ഇസ്രയേൽ നീക്കത്തിൻ്റെ ഭാഗമായിട്ടാണ് ഈ പദ്ധതി അരങ്ങേറിയത്

dot image

സ്ഫോടക വസ്തു നിറച്ച പേജറുകളിലെ ബാറ്ററികൾ ലെബനനിൽ എത്തിയത് ഈ വർഷം ആദ്യമെന്ന് റിപ്പോർട്ട്. ഹിസ്ബുള്ളയ്ക്ക് തിരിച്ചടി നൽകാനുള്ള ഇസ്രയേൽ നീക്കത്തിൻ്റെ ഭാഗമായിട്ടാണ് ഈ പദ്ധതി അരങ്ങേറിയത്. സ്കാനറുകൾക്ക് കാണാൻ കഴിയാത്ത ചെറുതും എന്നാൽ അത്യുഗ്രശേഷിയുള്ളതുമായ പാസ്റ്റിക് സ്ഫോടക വസ്തുവും പുതിയ ഡിറ്റണേറ്ററും ഒളിപ്പിച്ച ബാറ്ററികളുള്ള പേജറുകൾ ഈ പദ്ധതിക്കായി ഇസ്രയേൽ ഏജൻ്റുമാർ രൂപകൽപ്പന ചെയ്യുകയായിരുന്നു. പേജറുകളെക്കുറിച്ചും ബാറ്ററി പാക്കിൻ്റെ കീറിക്കളഞ്ഞ ഫോട്ടോകളെക്കുറിച്ചും നേരിട്ട് അറിവുള്ള പേര് വെളിപ്പെടുത്താത്ത സോഴ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വിവരം പങ്കുവെയ്ക്കുന്നത്. ഹിസ്ബുള്ളയുടെ പരിശോധനകളെ കബിളിപ്പിക്കാനായി പുതിയ ഉത്പന്നങ്ങൾക്കായി വ്യാജ ഓൺലൈൻ സ്റ്റോറുകളും പേജുകളും പോസ്റ്റുകളും ഇസ്രയേൽ ഉണ്ടാക്കിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

എങ്ങനെയാണ് സ്‌ഫോടകവസ്തുക്കൾ പേജറിനുള്ളിൽ ഒളിപ്പിച്ചത്?

രണ്ട് ബാറ്ററി സെല്ലുകൾക്കിടയിൽ ആറ് ഗ്രാം പിഇടിഎൻ പ്ലാസ്റ്റിക് സ്ഫോടകവസ്തുവിൻ്റെ നേർത്ത ഷീറ്റും ഇതിനൊപ്പം ഡിറ്റണേറ്ററായി കത്തുന്ന സ്ട്രിപ്പും സജ്ജീകരിച്ചു. ഒരു കറുത്ത പ്ലാസ്റ്റിക് സ്ലീവിലും മെറ്റൽ കെയ്സിംഗിലുമായിരുന്നു ഇത് അസംബ്ലിൾ ചെയ്തിരുന്നത്. എക്സറേ പരിശോധനയെ മറികടക്കാൻ ഇതിൽ സ്റ്റാൻഡേർഡ് ഡിറ്റണേറ്ററായിരുന്നില്ല ഉപയോഗിച്ചത്. ഫെബ്രുവരിയിൽ പേജറുകൾ ലഭിച്ചപ്പോൾ തന്നെ ഹിസ്ബുള്ള ഇത് വിശദമായി സ്കാൻ ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായതൊന്നും കണ്ടെത്താൻ ഹിസ്ബുള്ളയ്ക്ക് സാധിച്ചിരുന്നില്ല. ഡിറ്റണേറ്ററിന് തീപിടിക്കാനും സ്‌ഫോടനം നടത്താനും കഴിയും വിധമാണ് ഉപകരണം രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടക വസ്തുക്കൾക്കായി സ്ഥലം ഉപയോഗപ്പെടുത്തേണ്ടിയിരുന്നതിനാൽ പവർ കുറഞ്ഞ ബാറ്ററിയാണ് പേജറുകളിൽ ഉപയോഗിച്ചത്. പേജറുകളിലെ ബാറ്ററികൾ പതിവിലും വേഗത്തിൽ തീർന്നുപോകുന്നത് ഹിസ്ബുള്ള ശ്രദ്ധിച്ചെങ്കിലും ഗൗരവത്തിൽ കണ്ടിരുന്നില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും അവർ ഈ പേജറുകൾ വിതരണം ചെയ്തിരുന്നു. സെപ്തംബർ 17നായിരുന്നു ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചത്. ഇൻകമിംഗ് കോളിൻ്റെ സിഗ്നലുകൾ വന്നതിന് പിന്നാലെ ഭൂരിപക്ഷം പേജറുകളും പൊട്ടിത്തെറിച്ചത്.

പേജർ സ്ഫോടനത്തിൽ പലരുടെയും കണ്ണിന് പരിക്കേറ്റിരുന്നു. ചിലരുടെ വിരലുകൾ നഷ്ടപ്പെട്ടു മറ്റുപലരുടെയും അടിവയറ്റിൽ ഗുരുതരമായ മുറിവുകൾ സംഭവിച്ചു. വാക്കി-ടോക്കികൾ ഉപയോഗിച്ചുള്ള രണ്ടാമത്തെ സ്ഫോടനത്തിൽ 39 പേർ കൊല്ലപ്പെടുകയും 3,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പേജറിൻ്റെ പവർ സ്രോതസ്സ് പുറത്ത് നിന്ന് നോക്കിയാൽ പല ഉപഭോക്തൃ ഇലക്ട്രോണിക്സുകളിലും ഉപയോഗിക്കുന്ന ഒരു സാധാരണ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് പോലെയാണ് ഉണ്ടായിരുന്നത്. പേജറിനെ പോലെ തന്നെ വിപണിയിൽ ലഭ്യമല്ലാത്ത LI-BT783 എന്ന് ലേബൽ ചെയ്ത ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചത്. ഈ പരിമിതി മറികടക്കാൻ ഇസ്രയേലിൻ്റെ ഏജൻ്റുമാർ ഈ ഉത്പന്നത്തിൻ്റെ വ്യാജപശ്ചാത്തലം സൃഷ്ടിക്കുകയായിരുന്നു. വാങ്ങുന്ന ഇത്തരം ഉപകരണങ്ങളുടെ മേൽ ഹിസ്ബുള്ള കർശനമായ പരിശോധനകൾ നടത്താറുണ്ട്. അതിനാൽ തന്നെ ആ പരിശോധനകളെ കബിളിപ്പിക്കും വിധമാകണം വ്യാജ ഉത്പന്നം തയ്യാറാക്കുക എന്നതായിരുന്നു ഇസ്രയേലി ഏജൻ്റുമാരുടെ വെല്ലുവിളി. ഇത്തരത്തിൽ തെറ്റായ പശ്ചാത്തലം സൃഷ്ടിക്കുകയും വിശ്വസനീയമാക്കുകയും ചെയ്യുന്നത് ചാരപ്രവർത്തനത്തിലെ പതിവ് തന്ത്രമാണ്. ഇത് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ഭംഗിയായി നിർവ്വഹിച്ചു. ഹിസ്ബുള്ളയെ കബളിപ്പിക്കാൻ, ഇസ്രായേലി ഏജൻ്റുമാർ കസ്റ്റം-ബിൽറ്റ് പേജർ മോഡലായ AR-924നെ ഒരു നിയമാനുസൃത തായ്‌വാനീസ് ബ്രാൻഡായ ഗോൾഡ് അപ്പോളോയുടെ പേരിൽ വിപണനം ചെയ്യുകയായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട്: റോയിട്ടേഴ്സ്

Content Highlights: How Israel’s pager fooled Hezbollah in Lebanon, new details emerge

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us