ആരോഗ്യ വിവരങ്ങൾ അറിയുന്ന 'മാന്ത്രികമോതിരം'; സാംസങ് ഗ്യാലക്സി 'ഹെൽത്ത്' റിങിൻ്റെ സവിശേഷതകളറിയാം

ഗ്യാലക്സി റിങ്ങിൽ ഹെൽത്ത് കൺസേണുമായി ബന്ധപ്പെട്ട് മൂന്ന് സെൻസറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്

dot image

സാംസങിന്റെ ഏറെ കാത്തിരുന്ന സാംസങ് ഗ്യാലക്സി റിങ് ഇന്ത്യൻ വിപണിയിലെത്തി. നിരവധി ഫീച്ചേഴ്സുള്ള ഈ റിങ് വെയറബിൾ ഡിവൈസുകളുടെ ശ്രേണിയിൽ പുതിയൊരു തരംഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉറക്കത്തിൻ്റെ ആഴം മുതൽ വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ അറിയാൻ ആശ്രയിക്കാവുന്ന ഒരു വ്യക്തിഗത വെയറബിൽ എന്നതാണ് ഗ്യാലക്സി റിങിൻ്റെ പ്രധാന ആകർഷണം. ഗ്യാലക്സി റിങിൻ്റെ ഹെൽത്തി കൺസേൺസ് തന്നെയാണ് അതിനെ ഏറ്റവും ജനപ്രിയമാക്കുന്നത്. ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്ന ഈ റിങിലെ എഐ ഹെൽത്ത് ഫീച്ചേഴ്സ് ഉൾപ്പെടെയുള്ള സവിശേഷതകൾ അറിയാം.

എഐ അധിഷ്ഠിത ഹെൽത്ത് ഫീച്ചേഴ്സാണ് സാസങ് ഗ്യാലക്സി റിങിൻ്റെ പ്രധാന ഹൈലൈറ്റ്. ഒൻപത് സൈസുകളിൽ ലഭ്യമാകുന്ന ഈ റിങ്ങിന്റെ വില 38,999 രൂപയാണ്. ഇഎംഐ ഓപ്ഷനിലും ഇത് വാങ്ങാൻ കഴിയും. ഒക്ടോബർ 18നകം ഗ്യാലക്സി റിങ് സ്വന്തമാക്കുന്നവർക്ക് ചാർജിങ് അഡാപ്റ്റർ ഫ്രീയായി ലഭിക്കും. ഈ റിംഗ് Samsung.com അല്ലെങ്കിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയും വാങ്ങാം. ഉപഭോക്താക്കൾക്ക് സാംസങ് ഒരു സൈസിംഗ് കിറ്റ് നൽകും. വാങ്ങുന്നതിന് മുമ്പ് ഇത് ഉപയോഗിച്ച് ശരിയായ അളവാണ് തിരഞ്ഞെടുക്കുന്നത് എന്ന് ഉറപ്പാക്കുകയും ചെയ്യാം. കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്. 24 മാസങ്ങൾ കൊണ്ട് 1,625 രൂപ വീതം അടക്കാൻ കഴിയുന്ന ഓപ്ഷനാണ് ഉള്ളത്. ഒക്ടോബർ 18-ന് മുമ്പ് റിങ്ങ് വാങ്ങുകയാണെങ്കിൽ കോംപ്ലിമെൻ്ററിയായി 25W ട്രാവൽ അഡാപ്റ്ററും സ്വന്തമാക്കാം.

സവിശേഷതകൾ

ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ്, ടൈറ്റാനിയം ബ്ലാക്ക് തുടങ്ങിയ മൂന്ന് നിറങ്ങളിലാണ് ഇത് ലഭ്യമാകുക. ഒരു വട്ടം ചാർജ് ചെയ്താൽ ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നില നിൽക്കും. സാംസങ് ഗാലക്സി റിങ്ങിലെ ഹെൽത്ത് എഐ ഫീച്ചറുകൾ ഉറക്കം, ശരീരത്തിന്റെ താപനില എന്നിവ നിരീക്ഷിക്കും. ഇതോടൊപ്പം ഉപയോക്താക്കളുടെ ഊർജ്ജ നിലകൾ, ഹൃദയമിടിപ്പ്, സമ്മർദ്ദ നിലകൾ എന്നിവയും കണ്ടെത്താൻ ഉപയോഗിക്കാനാകും. 2.3 ഗ്രാം ഭാരവും 7.0 എംഎം വീതിയുമാണ് സാംസങ്ങ് ഗ്യാലക്സി റിങിനുള്ളത്.

ബാറ്ററി കപ്പാസിറ്റി സൂചിപ്പിക്കാൻ ഉപകരണത്തിന് ചുറ്റും എൽഇഡി ലൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ചാർജിംഗ് കെയ്‌സിൻ്റെ മധ്യ ബട്ടണിൽ അമർത്തിയാൽ ബാറ്ററി ലെവൽ അറിയാനുള്ള സംവിധാനവുമുണ്ട്. USB-C പോർട്ട് വഴി ബാറ്ററി ചാ‍ർജ്ജ് ചെയ്യാം.​ഗ്യാലക്സി റിങ്ങ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോ‍ർട്ട്. 10 എടിഎം വാട്ടർ റെസിസ്റ്റൻ്റ് ആയതിനാൽ ഗ്യാലക്‌സി റിങ്ങ് ഇട്ട് കൈകഴുകുന്നതിനും തടസ്സമില്ല. ​ഗ്യാലക്സി റിങ്ങിൽ ഹെൽത്ത് കൺസേണുമായി ബന്ധപ്പെട്ട് മൂന്ന് സെൻസറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ശരീരത്തിൻ്റെ താപനില, ഹൃദയമിടിപ്പ്, ഒരു ആക്സിലറോമീറ്റർ എന്നിവയാണ് ഇത്. ഈ സെൻസറുകൾ എല്ലാത്തരം ആരോഗ്യ ഡാറ്റയും ട്രാക്ക് ചെയ്യുകയും സാംസങ് ഹെൽത്ത് ആപ്പിൽ ദൃശ്യവൽക്കരിക്കുകയും ചെയ്യുന്നു. 'ഗാലക്‌സി റിങ്ങ് ആപ്പ് ആദ്യം ഒരു ഗാലക്‌സി സ്മാർട്ട്‌ഫോണുമായി പെയർ ചെയ്യണ'മെന്നാണ് സാസങ്ങ് പറയുന്നത്. എന്നാൽ ഹെൽത്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏത് ഫോണിലും ഇത് പ്രവർത്തിപ്പിക്കാം.

Content Highlights: Samsung Galaxy Ring with AI health features launched in India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us