വിവോ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത!; പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍

വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

dot image

വിവോയുടെ പുതിയ സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവോ എക്സ്200, എക്സ്200 പ്രോ, എക്സ്200 പ്രോ മിനി എന്നീ മൂന്ന് പുതിയ ഫോണുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അടുത്തിടെ ചൈനയിലാണ് എക്സ്200 സീരീസ് അവതരിപ്പിച്ചത്. ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബറോടെ പുതിയ ഫോണുകള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.

വിവോ എക്‌സ്200 സീരീസിന് മീഡിയാടെക് ഡൈമെന്‍സിറ്റി 9400 ചിപ്സെറ്റാണ് കരുത്തുപകരുക. സീരീസിലെ ഓരോ സ്മാര്‍ട്ട്ഫോണിലും 50 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍ ഉള്‍പ്പെടെയുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം അവതരിപ്പിക്കും. സുഗമമായ ഉപയോക്തൃ അനുഭവത്തിനായി സ്മാര്‍ട്ട്‌ഫോണുകള്‍ ഒറിജിന്‍ ഒഎസ് 5ലാണ് പ്രവര്‍ത്തിക്കുക. 5,800mAh ബാറ്ററിയുമായി വരുന്ന വിവോ എക്‌സ്200 ഫോണ്‍ 90W വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും.

വിവോ എക്സ് 200 പ്രോയ്ക്ക് 6,000 എംഎഎച്ച് ബാറ്ററിയും വിവോ എക്സ് 200 പ്രോ മിനി 5,800 എംഎഎച്ച് ബാറ്ററി ശേഷിയുമായാണ് വരുന്നത്. വിവോ എക്‌സ്200ന്റെ 12GB + 256GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 51,000 രൂപ മുതലാണ് വില വരിക. വിവോ എക്‌സ്200 Pro യുടെ വില ഏകദേശം 63,000 രൂപ വരാം. വിവോ എക്‌സ്200 പ്രോ മിനിയ്ക്ക് ഏകദേശം 56000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. വിവോ എക്‌സ്200 ലൈനപ്പ് ഇന്ത്യയുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us