എഐ എന്ന ആശയം 40 വർഷം മുമ്പ് സ്റ്റീവ് ജോബ്സ് പങ്കുവെച്ചു!; ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുമെന്ന് അന്ന് ആപ്പിൾ ഉടമ

1983ൽ ആപ്സനിൽ നടന്ന ഇൻ്റർനാഷണൺ ഡിസൈൻ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു സ്റ്റീവ് ജോബ്സ് തൻ്റെ ദീർഘവീക്ഷണം പങ്കുവെച്ചത്

dot image

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ നവീന സാധ്യതകൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്ന ചർച്ചയിലും ഗവേഷണത്തിലുമാണ് ലോകം. ഇതിനിടയിൽ എഐ സാധ്യതകളെ ഏതുനിലയിൽ ദുരുപയോഗിക്കാമെന്ന് തലപുകയ്ക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. മനുഷ്യരുടെ നിത്യജീവിതത്തെ ഈ നിലയിൽ സ്വാധീനിക്കാനുള്ള ശേഷി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷങ്ങളായിട്ടുണ്ടാകാം. ഇന്നിപ്പോൾ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ അപ്ഡേഷൻ പോലും വിലയിരുത്തപ്പെടുന്ന എഐ അധിഷ്ഠിത സേവനങ്ങളുടെ കൂടി സാധ്യതകൾ പരിഗണിച്ചാണ്.

എന്നാൽ എഐ എന്ന ആശയം 40 വർഷം മുമ്പേ മുന്നോട്ടുവെയ്ക്കപ്പെട്ടിരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മാറ്റാരുമല്ല ആപ്പിളിൻ്റെ സ്ഥാപകനായ സ്റ്റീവ് ജോബ്സാണ് 40 വർഷം മുമ്പ് എഐയുടെ സാധ്യതകൾ ദീർഘവീക്ഷണത്തോടെ പ്രവചിച്ചത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മനുഷ്യരെപ്പോലെ ചിന്തിക്കാനും കഴിയുന്ന യന്ത്രങ്ങളെക്കുറിച്ചായിരുന്നു സ്റ്റീവ് ജോബ്സ് സംസാരിച്ചത്. 1983ൽ ആപ്സനിൽ നടന്ന ഇൻ്റർനാഷണൺ ഡിസൈൻ കോൺഫറൻസിൽ ജോബ്സ് സംസാരിക്കുന്ന ഫൂട്ടേജ് സ്റ്റീവ് ജോബ്സ് ആർക്കൈവ്സിൽ ലഭ്യമാണ്.

അക്കാലത്ത് കമ്പ്യൂട്ടറുകളെ കുറിച്ചുള്ള ജോബ്‌സിൻ്റെ ചിന്തകൾ ഈ പ്രസംഗത്തിൽ വ്യക്തമാണ്. ഒരു ദിവസം കമ്പ്യൂട്ടറുകൾ എങ്ങനെ പുസ്തകങ്ങൾക്ക് പകരമാകുമെന്നും മനുഷ്യ മസ്തിഷ്കത്തിൻ്റെ പ്രവർത്തനം യന്ത്രങ്ങൾക്ക് എങ്ങനെ അനുകരിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ കൂടുതൽ ശ്രമം നടക്കുമെന്നുമായിരുന്നു സ്റ്റീവ് ജോബ്സ് പറഞ്ഞത്.

പ്രവചന സ്വഭാവത്തോടെ സ്റ്റീവ് ജോബ്സ് സംസാരിക്കുന്ന ആ വീഡിയോ ഇവിടെ കാണാം. സ്റ്റീവ് ജോബ്സിൻ്റെ സംസാത്തിലെ പ്രധാന ഭാഗം താഴെ വായിക്കാം.

അതിനാൽ മുൻകാലങ്ങളിൽ ഞങ്ങൾ കമ്പ്യൂട്ടറുകൾ നിർക്കാൻ ഉപയോഗിച്ച രീതികൾ ഞങ്ങൾ ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്കായി പ്രാവർത്തികമാകില്ല.ഞങ്ങൾ പുതിയ ആർക്കിടെക്ചറുകൾ പരിശോധിക്കുന്നു.നോൺ-വോൺ ന്യൂമാൻ മെഷീനുകൾ പോലെയുള്ള ഫാൻസി പദങ്ങൾ.ഞങ്ങൾ മനുഷ്യ മസ്തിഷ്കത്തിലേക്ക് നോക്കാൻ തുടങ്ങുകയാണ്. മനുഷ്യ മസ്തിഷ്കം എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത്? വളരെ ലളിതമായ കാര്യങ്ങൾ വളരെ കൃത്യമായി ചെയ്യുന്നതിൽ കമ്പ്യൂട്ടറുകൾ വളരെ മികച്ചതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.വളരെ സങ്കീർണ്ണമായ കാര്യങ്ങൾ അനുയോജ്യമായ നിലയിൽ ചെയ്യുന്നതിൽ മനുഷ്യ മനസ്സ് വളരെ മികച്ചതാണ്. ഒരു കമ്പ്യൂട്ടർ നിർമ്മിക്കുന്നതിനുള്ള ഒരു വാസ്തുവിദ്യയുടെ മാതൃകയായി ഇപ്പോൾ ഒരു ടൺ ആളുകൾ തലച്ചോറിലേക്ക് നോക്കാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യൻ സ്വയം ബോധമുള്ളവനാണ്. നമ്മൾ ബോധമുള്ളവരാണെന്ന് നമുക്ക് ബോധമുണ്ട്, "ഞാൻ ചിന്തിക്കുകയാണ്" എന്ന് നമുക്ക് പറയാൻ കഴിയും. എന്നാൽ ഞങ്ങളുടെ അറിവിൽ, ഒരു കമ്പ്യൂട്ടറോ ഉയർന്ന പ്രൈമേറ്റുകളോ പോലും "ഞാൻ ചിന്തിക്കുന്നു" എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അതിനാൽ സ്വയം അവബോധം എന്താണെന്ന് മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സമൂഹത്തിൽ വളരെയധികം ജോലികൾ നടക്കുന്നുണ്ട്. ഒരു കമ്പ്യൂട്ടറിന് എപ്പോഴെങ്കിലും സ്വയം അവബോധം ഉണ്ടാകുമോ എന്ന് മനസ്സിലാക്കാനാണ് ശ്രമിക്കുക. എന്നാൽ നമ്മളിൽ പലരെയും പ്രചോദിപ്പിക്കുന്ന ഏറ്റവും വലിയ കാര്യം, നമ്മൾ ഇപ്പോൾ കേട്ടതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല എന്നതാണ്. സത്യസന്ധമായി പറഞ്ഞാൽ നമ്മൾ മെഷ്യനുകളെക്കാൾ വലുതാണോയെന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾ മികച്ചതും മെച്ചപ്പെട്ടതുമായ കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നു. ഞങ്ങൾ തടസ്സങ്ങൾക്കെതിരെ ഓടുകയാണ്. മസ്തിഷ്കത്തിൻ്റെ വാസ്തുവിദ്യ മനസ്സിലാക്കാനും അത് അനുകരിച്ച് നമുക്ക് എങ്ങനെ മികച്ചതും മെച്ചപ്പെട്ടതുമായ യന്ത്രങ്ങൾ നിർമ്മിക്കാമെന്നും മനസിലാക്കാൻ നവിരവധി ആളുകൾ അവരുടെ ജീവിതത്തിൻ്റെ നല്ലകാലം ചെലവഴിക്കുകയാണ്. നമ്മുടെ ജീവിതാവസാനത്തോടെ, ഈ ചോദ്യത്തിനുള്ള ഉത്തരം ഞങ്ങൾ അറിയാൻ പോകുകയാണെന്ന് യഥാർത്ഥത്തിൽ ഞാൻ കരുതുന്നു. അതാണ് നമ്മളിൽ പലരെയും നയിക്കുന്നത്.

Content Highlights: Apple founder Steve Jobs predicted the potential of AI as far back as 40 years ago

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us