ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമോ?; എഐ ഫീച്ചറുകളുടെ കാലതാമസത്തിൽ പ്രതികരിച്ച് ആപ്പിൾ

'ആപ്പിൾ ഒന്നാമനാകത്തത് തികച്ചും നല്ലതാണ്, മികച്ചതാകാൻ കുറച്ച് സമയമെടുക്കും' എന്നായിരുന്നു ആപ്പിളിൻ്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടിം കുക്കിൻ്റെ പ്രതികരണം

dot image

ഉപഭോക്താക്കൾ കാത്തിരിക്കുന്ന ആ‍‍ർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത പവ‍ർ ടൂളുകൾക്ക് ആപ്പിൾ ഇൻ്റലിജൻസ് എന്നാണ് ആപ്പിൾ പേരിട്ടിരിക്കുന്നത്. ഈ മാസം അവസാനം ആപ്പിൾ പുറത്തിറക്കുന്ന iOS 18.1നൊപ്പം ആപ്പിൾ ഇൻ്റലിജൻസ് എത്തും. പിക്സൽ 7 സീരീസ് വഴി ജനറേറ്റീവ് എഐയ്ക്ക് ​ഗൂ​ഗിൾ തുടക്കമിട്ടിട്ട് ഒരു വ‍ർഷത്തോളമാകുമ്പോഴാണ് ആപ്പിൾ ഇൻ്റലിജൻസുമായി ആപ്പിൾ കളം പിടിക്കാനൊരുങ്ങുന്നത്. ഈ മേഖലയിലെ ആദ്യപഥിക‍ർ എന്ന ഖ്യാതിയും ​ഗൂ​ഗിളിനാണ്. ​ഗ്യാലക്സി S24 ഗ്യാലക്സി എഐ അവതരിപ്പിച്ചതോടെ സാംസങും എഐ പവർടൂളുകളുടെ എലൈറ്റ് ഗ്രൂപ്പിൽ ഇടംനേടിയിരുന്നു. എന്നാൽ ഈ ഗ്രൂപ്പിൽ ഇടംപിടിക്കാൻ ആപ്പിൾ ഇനിയും വൈകുന്നത് ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനിടയിൽ ആ‍‍ർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത പവ‍ർ ടൂളുകൾ വൈകിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ആപ്പിളിൻ്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടിം കുക്ക്. വാൾസ്ട്രീറ്റിന് നൽകിയ അഭിമുഖത്തിലാണ് കുക്കിൻ്റെ പ്രതികരണം. 'ആപ്പിൾ ഒന്നാമനാകത്തത് തികച്ചും നല്ലതാണ്, മികച്ചതാകാൻ കുറച്ച് സമയമെടുക്കും' എന്നായിരുന്നു കുക്കിൻ്റെ പ്രതികരണം. എഐ അധിഷ്ഠിത പവർടൂളുകൾ വികസിപ്പിക്കാൻ ധാരാളം ആവർത്തനങ്ങൾ ആവശ്യമാണെന്നും എല്ലാ വിശദാംശങ്ങളെക്കുറിച്ചും ആശങ്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലപ്പോൾ, അത് ചെയ്യാൻ കുറച്ച് സമയമെടുക്കും എന്നും കുക്ക് വ്യക്തമാക്കി. ആപ്പിളിൻ്റെ എഐ ഫീച്ചറുകളുടെ കാലതാമസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് കുക്ക് പ്രതികരിച്ചെങ്കിലും പ്രധാന എതിരാളികൾ ഈ മേഖലയിൽ മുന്നേറുമ്പോൾ ആപ്പിൾ ഏറെ പിന്നിലായി പോകുമോ എന്ന ആശങ്ക അതിൻ്റെ ഉപഭോക്താക്കൾക്കുണ്ട്. ജനറേറ്റീവ് എഐയുടെ ലോകത്തേയ്ക്ക് ആദ്യമായി എത്തുന്നത് ആപ്പിൾ അല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ 'ഉപഭോക്താവിന് ഏറ്റവും മികച്ചതാണെന്ന് ഞങ്ങൾ കരുതുന്ന തരത്തിലാണ് ഞങ്ങൾ ഇത് ചെയ്തിരിക്കുന്ന'തെന്നായിരുന്നു കുക്കിൻ്റെ മറുപടി.

ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ്റെ ഏറ്റവും പുതിയ അപ്ഡേഷന് പിന്നാലെയാണ് ആപ്പിൾ പുറത്തിറക്കാൻ ഇരിക്കുന്ന എഐ പവർടൂളുകളെക്കുറിച്ചുള്ള ആശങ്ക ശക്തമായത്. ആപ്പിൾ ഇൻ്റലിജൻസിന് സവിശേഷമായ ഫീച്ചറുകൾ കുറവായിരിക്കുമെന്നും ഗൂഗിൾ, സാംസങ്, മെറ്റ, കൂടാതെ ഓപ്പൺഎഐ പോലുള്ള കമ്പനികൾ ഇതിനകം വാഗ്ദാനം ചെയ്യുന്ന "വൗ ഫാക്ടർ" ഇല്ലാത്തതായിരിക്കുമെന്നുമായിരുന്നു മാർക്ക് ഗുർമാൻ അഭിപ്രായപ്പെട്ടത്. ആപ്പിൾ ഇൻ്റലിജൻസ് മറ്റുള്ളവരുടെ മത്സര നിലവാരത്തിലേക്ക് എത്താൻ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ആപ്പിളിൻ്റെ സിരിയെക്കാൾ 25 ശതമാനം കൂടുതൽ കൃത്യവും 30 ശതമാനം കൂടുതൽ പ്രതികരണശേഷിയും ഉള്ളതാണെന്ന്ആ പ്പിളിൻ്റെ ആഭ്യന്തര പഠനം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിനെ ഉദ്ധരിച്ച് കമ്പനി രണ്ട് വർഷത്തിലേറെ പിന്നിലാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നതക്. സിരി ഉപയോക്താക്കൾക്ക് മികച്ച ഉത്തരങ്ങൾ വേണമെങ്കിൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാൻ അനുവദിക്കുന്നതിനായി ആപ്പിൾ ഓപ്പൺഎഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തരം ആശങ്കകളെയെല്ലാം അഭിസംബോധന ചെയ്ത ആപ്പിളിൻ്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ 'ആപ്പിൾ 'വൈകും' എന്നാൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നം പുറത്തിറക്കും' എന്ന് തന്നെയാണ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.

Content Highlights: Apple lags in AI race, but CEO Tim Cook says that's not a concern 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us