ഡെവലപ്പർമാർക്കും പബ്ലിക്ക് ബീറ്റയ്ക്കും വേണ്ടി ആപ്പിൾ iOS 18.1 റിലീസ് കാൻഡിഡേറ്റ് (RC) പുറത്തിറക്കി. അടുത്ത ആഴ്ച ആപ്പിൾ iOS 18.1ൻ്റെ ഔദ്യോഗിക ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. iOS 18.1 അപ്‌ഡേറ്റ് വഴി എല്ലാ ഐഫോൺ 16 മോഡലുകൾക്കും ഫോൺ 15 പ്രോ മോഡലുകൾക്കും ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ ആദ്യ സെറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
iOS 18.1 RC-യുടെ റിലീസ് നോട്ടുകൾ അപ്‌ഡേറ്റിനൊപ്പം വരുന്ന ഫീച്ചറുകളുടെ ഏതാണ്ട് കൃത്യമായ രൂപരേഖ നൽകുന്നതായാണ് റിപ്പോർട്ട്. അവസാന നിമിഷം മറ്റ് ക്രമീകരണങ്ങൾ നടന്നിട്ടില്ലെങ്കിൽ ഇത് അന്തിമമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിസ്റ്റം-വൈഡ് റൈറ്റിംഗ് അസിസ്റ്റൻസ്, അപ്‌ഡേറ്റ് ചെയ്‌ത സിരി ഇൻ്റർഫേസ്, നോട്ടിഫിക്കേഷൻ സംഗ്രഹങ്ങൾ ഉൾപ്പെടെ നിരവധി എഐ ഫീച്ചറുകളും ആപ്പിൾ iOS 18.1ൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എഐ സവിശേഷതകൾക്കപ്പുറം പുതിയ കൺട്രോൾ സെൻ്റർ ഓപ്‌ഷനുകൾ, ആർസിഎസ് ബിസിനസ് മെസേജിംഗ് പിന്തുണ, പുതിയ ക്യാമറ കൺട്രോൾ ഫീച്ചറുകൾ എന്നിവയും ആപ്പിൾ iOS 18.1 വാഗ്ദാനം ചെയ്യുന്നുണ്ട്.
AI- പവർ റൈറ്റിംഗ് ടൂളുകളാണ് ആപ്പിൾ iOS 18.1ൻ്റെ പ്രധാനഹൈലൈറ്റ്. ഇത് ആപ്ലിക്കേഷനുകൾക്കുള്ളിൽ നേരിട്ട് ടെക്‌സ്‌റ്റ് തിരുത്തിയെഴുതാനും പ്രൂഫ് റീഡുചെയ്യാനും സംഗ്രഹിക്കാനും ഉപയോക്താക്കളെ പ്രാപ്‌തരാക്കും.
സിരി: ഐഒഎസ് 18.1 സിരിക്കായി ഒരു പുതിയ ഇൻ്റർഫേസ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ അപ്‌ഡേറ്റ് സിരിയുടെ കഴിവുകൾ വർദ്ധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഭാഷണ സന്ദർഭം മനസിലാക്കാനും കൂടുതൽ സ്വാഭാവികമായി പ്രതികരിക്കാനും പുതിയ ഫീച്ചർ സിരിയെ സഹായിക്കും. ഐഫോണിൻ്റെ സവിശേഷതകളും ക്രമീകരണങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സിരിക്ക് കഴിയും.
ഫോട്ടോ ആപ്പ്: നിങ്ങൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് ഒരു മെമ്മറി മൂവി നിർമ്മിക്കാൻ കഴിയുമെന്നതാണ് ഫോട്ടോ ആപ്പുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഫീച്ചർ ഓട്ടോമാറ്റിക്കായി നിങ്ങളുടെ വിവരണങ്ങൾക്ക് അനുസരിച്ച് മെമ്മറി മൂവി നിർമ്മിക്കാനുള്ള ഫോട്ടോകളും പാട്ടുകളും തിരഞ്ഞെടുക്കും. എന്നാൽ നിങ്ങൾക്ക് മെമ്മറി മിക്‌സസ് ഫീച്ചറിലൂടെ ഇതിന് മാറ്റംവരുത്താം അല്ലെങ്കിൽ ഓഡിയോയുടെ മൂഡ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ക്ലീൻ അപ്പ് ടൂൾ: ഒരു ചിത്രത്തിലെ അനാവശ്യ ഘടകങ്ങൾ തിരഞ്ഞെടുക്കാനും ചിത്രത്തിൻ്റെ ഫോക്കസിനെ ബാധിക്കാതെ അവ നീക്കം ചെയ്യുന്നതിനായി AI ഉപയോഗിക്കാനും ഒരു പുതിയ ക്ലീൻ അപ്പ് ടൂൾ സഹായകമാകും. മാജിക് ഇറേസർ എതിന് സമാനമാണ് ഈ ടൂൾ. ആപ്പിൾ ഇൻ്റലിജൻസിന് നിങ്ങളുടെ ഐഫോൺ അറിയിപ്പുകൾ വിശകലനം ചെയ്യാനും ഏറ്റവും പ്രധാനപ്പെട്ടവയ്ക്ക് മുൻഗണന നൽകാനും കഴിയും. നിർണായകവും പ്രസക്തവുമായ അറിയിപ്പുകൾ മാത്രമേ ഡെലിവറി ചെയ്യപ്പെടുന്നുള്ളൂ എന്ന് ഈ ഫീച്ചർ ഉറപ്പാക്കും.
ഏതെല്ലാം ഐഫോണുകളിൽ iOS 18.1ലഭിക്കുമെന്ന ആകാംക്ഷയും ഉപയോക്താക്കൾക്കുണ്ട്. iOS 18 പതിപ്പിന് അനുയോജ്യമായ എല്ലാ ഐഫോണുകളെയും iOS 18.1 പിന്തുണയ്ക്കുന്നു എന്നതാണ് നല്ല വാർത്ത. iOS 18.1ന് അനുയോജ്യമായ ഐഫോൺ മോഡലുകളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാണ്.
iOS 18.1ൻ്റെ അപ്‌ഡേറ്റ് iOS 18-നെ പിന്തുണയ്‌ക്കുന്ന എല്ലാ ലഭൃമാകുമെങ്കിലും. ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകൾ പക്ഷെ വളരെ കുറച്ച് ഐഫോൺ മോഡലുകൾക്ക് മാത്രമേ ലഭ്യമാകുകയുള്ളു. അവ ഇതൊക്കെയാണ്.
Content Highlights: Apple releases iOS 18.1 RC in beta, official launch expected next week. Here are all the iPhone models compatible with the new update.