ഇനി ആൻഡ്രോയിഡും ഒരു വിലസ് വിലസും; സ്മാർട്ട് ഫോണുകളെ സൂപ്പർ സ്മാർട്ടാക്കാൻ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് വരുന്നു

നിലവിൽ ഏറ്റവും കഴിവുറ്റ മൊബൈൽ ചിപ്പുകളിൽ ഒന്നാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ്.

dot image

ഒരു പുതിയ ആൻഡ്രോയിഡ് ഫോൺ വാങ്ങിയാലോ? അങ്ങനെ വാങ്ങാനാണ് നിങ്ങളുടെ പ്ലാനെങ്കിൽ ദാ ഒരു മടിയും വേണ്ട കണ്ണും പൂട്ടി താഴെ പറയുന്ന ഫോണുകൾ വാങ്ങികൊള്ളൂ. കാരണം ഇവയെ എല്ലാം ഇനി സൂപ്പർ സ്മാർട്ടാക്കാൻ പോകുന്നത് സ്നാപ്ഡ്രാഗൺ 8 ആണ്. അതെ കുറച്ച് ആഴ്ചകൾ കൂടി നിങ്ങൾ കാത്തിരുന്നാൽ പുതിയ സ്നാപ്പ് ഡ്രാഗൺ 8 അടങ്ങുന്ന ആൻഡ്രോയിഡ് ഫോണുകൾ നിങ്ങൾക്ക് വാങ്ങാം. പക്ഷെ എന്താണ് ഈ സ്നാപ്പ് ഡ്രാഗൺ 8 -ന്റെ പ്രത്യേകതയെന്നാണ് ചിന്തിക്കുന്നതെങ്കിൽ, അത് അറിയാം.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് - പ്രത്യേകതകൾ

നിലവിൽ ഏറ്റവും കഴിവുറ്റ മൊബൈൽ ചിപ്പാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ്. ഐഫോൺ 16 പ്രൊയുടെ പോലെ തന്നെ ആപ്പിൾ A18 പ്രൊ ചിപ്പിന് സമാനമായ കഴിവ് ഇതിനും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 4.32 GHz വരെ പ്രൈം കോർ ഉള്ള ക്വാൽകോം ഓറിയോൺ സിപിയു ആണ് ഇതിൽ ഫീച്ചർ ചെയുന്നത്. കൂടാതെ 40 ശതമാനം പെർഫോമൻസ് ബൂസ്റ്റുള്ള അഡ്രെണോ ജിപിയു, സീറോ ഷട്ടർ ലാഗ് ഉള്ള 48MP വരെ ട്രിപ്പിൾ ക്യാമറ സപ്പോർട്ടിങ് എന്നിവ സ്നാപ്ഡ്രാഗൺ 8 എലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 320MP വരെ ഫോട്ടോകളും 60fps-ൽ 8K HDR വീഡിയോയും ഇത് സപ്പോർട്ട് ചെയ്യും. ബ്ലൂടൂത്ത് 6.0, അൾട്രാ വൈഡ്‌ബാൻഡ് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾക്കൊപ്പം ഡ്യുവൽ-ചാനൽ LP-DDR5x റാം, UFS 4.0 സ്റ്റോറേജ് എന്നിവയെയും ചിപ്‌സെറ്റ് പിന്തുണയ്ക്കുന്നു.
അസ്യൂസ്, ഹോണർ, വൺപ്ലസ്, ഓപ്പോ, റിയൽമി, സാംസങ്, വിവോ, ഷവോമി എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ വരും ആഴ്ചകളിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുള്ള ഉപകരണങ്ങൾ അവതരിപ്പിക്കുമെന്നാണ് ക്വാൽകോം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും ?

ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണായിരിക്കും നവംബറിൽ അവതരിപ്പിക്കാനിരിക്കുന്ന റിയൽമി ജിടി 7 പ്രോ.16 ജിബി റാമുള്ള ആൻഡ്രോയിഡ് 15-ൽ ഇത് പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പം അസ്യൂസ് ROG ഫോൺ 9 സീരിസ്സിലും, ഹോണർ മാജിക് 7 സീരീസിലും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ട്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഷവോമി 15-ൻ്റെ പ്രീ-ഓർഡർ പേജ് തത്സമയമായിരുന്നു, അതിനാൽ ഇതിലും പുതിയ ചിപ്‌സെറ്റ് പ്രവർത്തിക്കുമെന്നാണ് നെറ്റിസൺസിൻ്റെ വിശ്വാസം. ഇതിനെല്ലാമൊപ്പം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മുൻനിര സ്മാർട്ട്‌ഫോണായ വൺപ്ലസ്സ് 13 -നിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫീച്ചർ ചെയ്യും.

Content Highlights- Snapdragon 8 Elite Changing the future of smartphones

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us