തങ്ങളുടെ പുതിയ പുതിയ സോഫ്റ്റവെയർ ആയ ഓക്സിജൻ ഒഎസ് 15നെ വൺപ്ലസ് ഇന്ന് അവതരിപ്പിക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പത് മണിക്കാണ് ഇവന്റ്. നിരവധി കിടിലൻ ഫീച്ചറുകളുമായാണ് ഓക്സിജൻ ഒഎസ് 15നെ വൺപ്ലസ് അവതരിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫങ്ഷനുകളാണ് ഈ അപ്‌ഡേറ്റിന്റെ ഒരു പ്രത്യേകത. ഫോണുകളുടെ മികച്ച പ്രൊഡക്ടിവിറ്റിക്കും യൂസർ പെർഫോമൻസിനും ഇവ സഹായിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് കൂടാതെ സ്മൂത്ത് ആയ നിരവധി അനിമേഷൻ ടെക്നിക്കുകളും ഈ അപ്‌ഡേറ്റിലുണ്ട്.
ഓപ്പോയുടെ പുതിയ സോഫ്റ്റ്‌വെയര്‍ ആയ കളർ ഒഎസ് 15നോട് സാദൃശ്യമുള്ള ഒന്നാണ് ഓക്സിജൻ ഒഎസ് 15. കൂടുതൽ സെറ്റിംഗ്സ് കാണിക്കുന്ന സ്റ്റാറ്റസ് ബാർ ആയിരിക്കും ഈ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഇത് ഫോൺ ഉപയോഗത്തെ കൂടുതൽ എളുപ്പമാകുകയും സമയം ലഭിക്കാൻ വഴിയൊരുക്കുകയും ചെയ്യും. ഇവ കൂടാതെ ലോക്ക് സ്ക്രീൻ കസ്റ്റമൈസ് ചെയ്യാനുളള ഫീച്ചറുമുണ്ട്. നിരവധി സ്റ്റൈലുകൾ, കളർ ടോണുകൾ, ഫോണ്ടുകൾ, ബ്ലർ ഇഫക്ടുകൾ, ഡിസ്പ്ലേ സ്റ്റൈലുകൾ എന്നിവയും ഉണ്ടാകും.
വൺ പ്ലസ് ഉപയോക്താക്കളുടെ ഫോണുകളിൽ ഈ അപ്‌ഡേറ്റ് എപ്പോഴാണ് വരികയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബീറ്റ വേർഷനാകുമോ ആദ്യം വരികയെന്നതിലും ഒരു തീരുമാനം ഇന്നത്തെ ലോഞ്ചിൽ ഉണ്ടാകും. ഓക്സിജൻ ഒഎസ് 15ന്റെ ടീസറിൽ ഫോണിന്റെ മെമ്മറി സ്റ്റോറേജ് വർധനവ് ഒരു പ്രധാനപ്പെട്ട ഫീച്ചറായി വൺ പ്ലസ് അധികൃതർ പരിചയപ്പെടുത്തിയിരുന്നു. കൂടുതൽ ഫോട്ടോകളും, പാട്ടുകളും ഡോക്യൂമെന്റുകളും സ്റ്റോർ ചെയ്യാൻ മെമ്മറി സ്റ്റോറേജ് വർധിപ്പിക്കുന്നത് വഴി സാധിക്കും. വൺ പ്ലസ് 12,12R എന്നിവയ്ക്കും ആദ്യം ഈ അപ്‌ഡേറ് ലഭിക്കുന്ന ഫോണുകൾ എന്നാണ് സൂചന. ഇതിന് പുറമെ താഴെ പറയുന്ന ഫോണുകളിലും അധികം വൈകാതെ ഈ അപ്‌ഡേറ്റ് ലഭിച്ചേക്കും.
Content Highlights: oxygen OS 15 of oneplus to launch today