ഐഫോണിന് തിരിച്ചടി; ആപ്പിൾ ആ വാക്ക് പാലിച്ചില്ല, ഐഫോൺ 16ന് ഈ രാജ്യത്ത് വിലക്ക്

മികച്ച വിൽപ്പനയുമായി മുന്നേറികൊണ്ടിരിക്കെ ഐഫോൺ 16ന് ഒരു തിരിച്ചടി വാർത്ത വരികയാണ്.

dot image

ആപ്പിളിന്റെ പുതിയ ഐഫോൺ 16ന് ലോകമെങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ലോഞ്ചിന്റെ അന്നും, ശേഷമുള്ള ദിവസങ്ങളിലുമായി 16 സീരീസ് വാങ്ങാനായി വരിനിന്നത്. ഫോൺ ലോഞ്ച് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സ്വീകാര്യതയ്ക്ക് കുറവുകളൊന്നുമില്ല. ഇങ്ങനെ മികച്ച വിൽപ്പനയുമായി മുന്നേറികൊണ്ടിരിക്കെ ഐഫോൺ 16ന് ഇന്തോനേഷ്യയിൽ നിന്ന് ഒരു തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഇന്തോനേഷ്യയിൽ ഐഫോൺ 16ന് വിലക്കേർപ്പെടുത്തി ഉത്തരവിട്ടിരിക്കുകയാണ് വ്യവസായ വകുപ്പ് മന്ത്രി അഗസ് ഗുമിവാങ് കർതസസ്മിത. ഏതെങ്കിലും തരത്തിൽ ആരെങ്കിലും ഐഫോൺ 16 ഉപയോഗിക്കുകയാണെങ്കിൽ അത് നിയമവിരുദ്ധമാണെന്നും, ശക്തമായ ഒരു മുന്നറിയിപ്പെന്ന രീതിയിൽ മന്ത്രി പറഞ്ഞുവെക്കുകയാണ്.

ഐഫോൺ 16 അതിന്റെ മാർക്കറ്റ് പതിയെ വിപുലീകരിച്ചുകൊണ്ടുവരവെയാണ് ഈ തിരിച്ചടി. ആപ്പിൾ ഇന്തോനേഷ്യയിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ തുക അത്രയും നിക്ഷേപിച്ചില്ല എന്ന കാരണം കൊണ്ടാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. 1.71 ട്രില്യൺ രൂപ നിക്ഷേപമായിരുന്നു ആപ്പിൾ വാക്ക് നൽകിയിരുന്നത്. എന്നാൽ 1.48 ട്രില്യൺ മാത്രമേ അവർക്ക് കൊണ്ടുവരാനായുള്ളൂ. തുടർന്ന് സർക്കാർ ഇടയുകയായിരുന്നു.

പറഞ്ഞ വാക്ക് പാലിക്കാതെ ഐഫോൺ 16ന് പെർമിറ്റ് നൽകില്ലെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. ഏതൊരു ഉത്‌പന്നത്തിന്റെയും നിർമാണകാലയളവിൽ, അവയുടെ 40% എങ്കിലും തദ്ദേശീയമായി നിർമിച്ചതാകണമെന്ന ഒരു ചട്ടം ഇന്തോനേഷ്യയിലുണ്ട്. സർക്കാർ ഇത് സ്ഥിരീകരിച്ച് ഉത്പന്നത്തിന് അംഗീകാരം നൽകിയാൽ മാത്രമേ രാജ്യത്ത് അവ വിൽക്കാനാകൂ. ഐഫോൺ 16ന്റെ കാര്യത്തിൽ, കമ്പനി ഇതുവരെ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ സർക്കാർ അംഗീകാരം നൽകിയിട്ടില്ല.

ഇങ്ങനെയെല്ലാമിരിക്കെ, ഒരുവശത്ത് തങ്ങളുടെ ​​​​iOS 18.2ൻ്റെ ആദ്യ ഡെവലപ്പർ ബീറ്റ പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. പബ്ലിക് ബീറ്റയ്ക്കും പൊതു റിലീസിനും മുന്നോടിയായി ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ രണ്ടാം ബാച്ച് ഉൾപ്പെടെ ഡെവലപ്പർമാർക്ക് പരീക്ഷിക്കുന്നതിനായാണ് ആപ്പിൾ ​​​​iOS 18.2ൻ്റെ ആദ്യ ഡെവലപ്പർ ബീറ്റ പുറത്തിറക്കിയിരിക്കുന്നത്. ആപ്പിളിൻ്റെ ഇമേജ് ജനറേഷൻ ഫീച്ചറുകളായ ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട് എന്നിവയ്ക്ക് പുറമെ മെച്ചപ്പെടുത്തിയ റൈറ്റിംഗ് ടൂളിനൊപ്പം 'നിങ്ങളുടെ മാറ്റം വിവരിക്കുക' എന്ന ടെക്‌സ്റ്റ് ഫീൽഡും ​​​​iOS 18.2ൻ്റെ ആദ്യ ഡെവലപ്പർ ബീറ്റയുടെ ഫീച്ചറുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഐഫോൺ 16 സീരീസിലെ ക്യാമറ കൺട്രോൾ വഴി വിഷ്വൽ ഇൻ്റലിജൻസ് അപ്ഡേറ്റ് സാധ്യമാകുന്ന ഫീച്ചറും ഡെവലപ്പർ ബീറ്റയിലുണ്ടെന്നാണ് റിപ്പോർട്ട്.iOS 18.1-ൽ പുറത്തിറക്കാൻ ഉദ്ദേശിച്ചിരുന്ന ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബാച്ചിലാണ് iOS 18.2 നിർമ്മിക്കുന്നത്.

Content Highlights: apple iphone 16 banned in this country

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us