ഇഷ്‌ടമുള്ള സ്റ്റിക്കർ പായ്ക്കുകൾ സൃഷ്‌ടിക്കാം, പങ്കിടാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ ഒരുക്കുന്നതായി റിപ്പോർട്ട്

ഈ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഇനി തേർഡ്പാർട്ടി സ്റ്റിക്കർ ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്

dot image

ഇഷ്‌ടാനുസൃത സ്റ്റിക്കർ പായ്ക്കുകൾ സൃഷ്‌ടിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് v2.24.22.13-നായുള്ള ബീറ്റ പരിശോധനയിലാണ് ഈ പുതിയ വികസനം നടക്കുന്നതെന്നാണ് ഫീച്ചർ ട്രാക്കർ WABetaInfoയുടെ റിപ്പോർട്ട് ചെയ്യുന്നത്.

ഉപയോക്താവ് ഒരു സ്റ്റിക്കറിൽ ടാപ്പുചെയ്യുമ്പോൾ ദൃശ്യമാകുന്ന മെനുവിൽ "നിങ്ങളുടേത് സൃഷ്‌ടിക്കുക" എന്ന പുതിയ ഓപ്‌ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പായ്ക്കുകൾ മറ്റുള്ളവരുമായി പങ്കിടാനും അവർക്ക് അത് കാണാനും ഇംപോർട്ട് ചെയ്യാനും കഴിയുമെന്നാണ് റിപ്പോർട്ട്. ഈ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഇനി തേർഡ്പാർട്ടി സ്റ്റിക്കർ ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഫീച്ചർ എപ്പോൾ പുറത്തിറങ്ങും എന്നതിനെക്കുറിച്ച് വാട്ട്സ്ആപ്പ് വ്യക്തത വരുത്തിയിട്ടില്ല.

ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകൾ ആപ്പിൽ തന്നെ സേവ് ചെയ്യാൻ കഴിയുന്ന മറ്റൊരു ഫീച്ചറും വാട്ട്‌സ്ആപ്പ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ അഡ്രസ് ബുക്കില്‍ നിന്ന് വ്യത്യസ്തമായി ആപ്പിനുള്ളില്‍ കോണ്‍ടാക്റ്റുകള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചറെന്നാണ് റിപ്പോർട്ട് ഈ ഫീച്ചര്‍ നിലവില്‍ വാട്ട്സ്ആപ്പ് വെബിലും വിന്‍ഡോസിലും ലഭ്യമാണ്. ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നതോ ഒന്നിലധികം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതോ ആയ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഈ കോണ്‍ടാക്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ലക്ഷ്യം. ഐഡന്റിറ്റി പ്രൂഫ് ലിങ്ക്ഡ് സ്റ്റോറേജ് ഉപയോഗിച്ച് കോണ്‍ടാക്റ്റുകള്‍ സംഭരിക്കും, വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യ, ഉപയോക്താവിന് മാത്രം പ്രവേശനക്ഷമത ഉറപ്പാക്കുന്നു.ഫോണ്‍ നമ്പറുകളുടെ ആവശ്യകത ഒഴിവാക്കി ഒരു യൂസര്‍ നെയിം സംവിധാനം അവതരിപ്പിക്കാനും വാട്ട്സ്ആപ്പ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗ്‌നല്‍ പോലുള്ള ആപ്പുകളിലെ ഫീച്ചറുകള്‍ക്ക് സമാനമാണിത്.

Content Highlights: WhatsApp to let users create and share custom sticker packs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us