പ്രീ ഡയബറ്റിസുകാർക്ക് കരുതലെടുക്കാം!; ആപ്പിൾ പുതിയ ബ്ലഡ്-ഷുഗർ ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്

ആരോഗ്യ പരിപാലനത്തിൽ ചുവടുറപ്പിക്കാനായി ആപ്പിൾ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ട്

dot image

ആരോഗ്യ പരിപാലനത്തിൽ ചുവടുറപ്പിക്കാനായി ആപ്പിൾ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. പ്രീ ഡയബറ്റിസ് ഉള്ളവ‍ർക്ക് അവരുടെ ഭക്ഷണക്രമം നിയന്ത്രിക്കാനും ജീവിതശൈലിയിൽ മാറ്റം വരുത്താനും സഹായിക്കുന്ന ഒരു ആപ്പ് ആപ്പിൾ പരീക്ഷിച്ചതായി ബ്ലൂംബർ​ഗാണ് റിപ്പോർട്ട് ചെയ്യുന്നത്.

ബോർഡർ ലെവൽ ഡയബറ്റിക് ആയ ജീവനക്കാരെ ഉപയോ​ഗിച്ച് രക്തത്തിലെ പഞ്ചസാരയുടെ സവിശേഷതകളെക്കുറിച്ചാണ് കമ്പനി പരീക്ഷണം നടത്തിയതെന്ന് ബ്ലൂംബർ​ഗിന് വേണ്ടി മാർക്ക് ഗുർമാനാണ് റിപ്പോർട്ട് ചെയ്തത്. ആപ്പ് പുറത്തിറക്കാൻ ആപ്പിളിന് പദ്ധതിയില്ലെങ്കിലും ഒരു ദശാബ്ദത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഗ്ലൂക്കോസ് ട്രാക്കർ ഉൾപ്പെടെ ഭാവിയിലെ ആരോഗ്യ ഉൽപ്പന്നങ്ങളിലേക്ക് സാങ്കേതികവിദ്യയെ കൂട്ടിച്ചേർക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണ് നിലവിലെ പരീക്ഷണങ്ങളെന്നാണ് റിപ്പോർ‌ട്ട്. ​പ്രീ ഡയബറ്റിക് ആണെന്ന് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാരെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ആപ്പിൾ പരീക്ഷണത്തിൽ പങ്കാളികളാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അവർക്ക് പ്രമേഹ​രോ​ഗം നിലവിലില്ലെങ്കിലും ഭാവിയിൽ ടൈപ്പ് 2 ഡയബറ്റിസ് ബാധിക്കാൻ സാധ്യതയുള്ളവരായിരുന്നു.

നിലവിൽ ലഭ്യമായ നിരവധി ഉപകരണങ്ങളുടെ സഹായത്തോടെ ഭക്ഷണം കഴിക്കുന്നതിൻ്റെ ഭാ​ഗമായുള്ള ​ഗ്ലൂക്കോസ് ലെവലും ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവുമാണ് പരിശോധിക്കപ്പെട്ടത്. ഏതെല്ലാം തരത്തിലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചാസാരയുടെ അളവിനെ ബാധിക്കുന്നത് ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കുന്ന രീതി വികസിപ്പിക്കുക എന്നതായിരുന്നു ഈ പരീക്ഷണത്തിന് പിന്നിലുള്ള ലക്ഷ്യം. ഉദാഹരണത്തിന് ഒരു ഉപഭോക്താവ് ഉച്ചഭക്ഷണമായി പാസ്ത കഴിക്കുന്നത് അവരുടെ രക്തത്തിലെ പഞ്ചാസാരയുടെ അളവ് വർദ്ധിപ്പിക്കുന്നുവെങ്കിൽ അവരോട് പാസ്ത കഴിക്കരുതെന്നും പ്രോട്ടീനിലേക്ക് മാറാനോ അവരോട് ആവശ്യപ്പെ‍ടാം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ ഡാറ്റ വെച്ചുള്ള സാധ്യമായ ഉപയോഗങ്ങളും ഉപഭോക്താക്കൾക്കായി കമ്പനിക്ക് സൃഷ്ടിക്കാൻ കഴിയുന്ന ഉപകരണങ്ങളും കണ്ടെത്തുകയായിരുന്നു ഈ പഠനം ലക്ഷ്യം വെച്ചത്. മറ്റ് ആരോ​ഗ്യ ഫീച്ചേഴ്സുമയി ബന്ധപ്പെട പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആപ്പിൻ്റെ പ്രവർത്തനം തൽക്കാലത്തേയ്ക്ക് നിർത്തി വെച്ചതായാണ് റിപ്പോർട്ട്. ഗ്ലൂക്കോസ് ട്രാക്കിംഗും ഫുഡ് ലോഗിംഗും ഭാവിയിൽ ആപ്പിളിൻ്റെ വിപുലീകരണത്തിൻ്റെ രണ്ട് പ്രധാന മേഖലകളാകുമെന്നാണ് റിപ്പോ‍ർട്ട്. കമ്പനിയുടെ നിലവിലെ ഹെൽത്ത് ആപ്പിൽ ഭക്ഷണം ലോഗ് ചെയ്യുന്നതിനുള്ള ഫീച്ചറുകൾ ഇല്ല.

നോ-പ്രിക് ഗ്ലൂക്കോസ് മോണിറ്റർ നിർമ്മിക്കാനുള്ള ആപ്പിളിൻ്റെ ദീർഘകാല ശ്രമവുമായി ഈ ഗവേഷണം നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർ‌ട്ട്. ആപ്പിളിൻ്റെ ഏറ്റവും വലിയ ആരോഗ്യ സംരംഭങ്ങളിലൊന്നാണ് നോൺ-ഇൻവേസീവ് ചെക്കർ. ചർമ്മത്തിൽ കുത്താതെ ഒരു വ്യക്തിയുടെ രക്തം വിശകലനം ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇത് പ്രമേഹത്തിനെതിരായ പോരാട്ടത്തിൽ വലിയൊരു മുന്നേറ്റമാകുമെന്നാണ് കരുതപ്പെടുന്നത്.

Content Highlights: Apple Tests Blood-Sugar App in Sign of Its Health Ambitions. It help people with prediabetes manage their food intake and make lifestyle changes. 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us