'OxygenOS 15 വരാർ', ഒക്ടോബർ 30ന് ഓപ്പൺ ബീറ്റ പതിപ്പ് വരുമെന്ന് വൺപ്ലസ്; ഏതെല്ലാം ഉപകരണങ്ങളിൽ എന്നറിയാം

ഓപ്പൺ ബീറ്റ ലഭിക്കുന്ന ഉപകരണങ്ങളുടെ സമഗ്രമായ ലിസ്റ്റും ഇതോടനുബന്ധിച്ച് കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

dot image

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OxygenOS 15ൻ്റെ ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി OnePlus. ഇന്നലെയായിരുന്നു OnePlusൻ്റെ പ്രഖ്യാപനം. ഒക്‌ടോബർ 30-ന് OnePlus 12ൽ ഒരു ഓപ്പൺ ബീറ്റ പതിപ്പ് പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. ഓപ്പൺ ബീറ്റ ലഭിക്കുന്ന ഉപകരണങ്ങളുടെ സമഗ്രമായ ലിസ്റ്റും ഇതോടനുബന്ധിച്ച് കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒക്‌ടോബർ 30-ന് OnePlus 12R (Genshin Impact Edition ഉൾപ്പെടെ) OxygenOS 15 ലഭിച്ച് തുടങ്ങും. തുടർന്ന്ന വംബറിൽ OnePlus Open, OnePlus Pad 2 എന്നിവയിലേക്ക് ബീറ്റ പതിപ്പ് ലഭ്യമാകും. പിന്നാലെ OnePlus 11, OnePlus 11R, OnePlus Nord 4, ‌OnePlus Nord CE 4, OnePlus Nord CE 4 Lite, OnePlus Pad എന്നിവയിൽ OxygenOS 15 ഡിസംബറോട് ലഭ്യമായി തുടങ്ങും. 2025 ജനുവരിയിൽ OnePlus 10 Pro, OnePlus 10T, OnePlus Nord 3 എന്നിവയിലും ബീറ്റ പതിപ്പ് ലഭ്യമാകം. OnePlus 10R, OnePlus Nord CE3 എന്നിവയിൽ ഏറ്റവും ഒടുവിലായി 2025 ഫെബ്രുവരിയിൽ ബീറ്റ പതിപ്പ് ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബീറ്റ പതിപ്പിൽ നിന്നുള്ള ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി വീണ്ടും ട്യൂൺ ചെയ്യപ്പെടുകയും മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം സ്ഥിരതയുള്ള പതിപ്പ് പുറത്തിറക്കുകയും ചെയ്യുമെന്നാണ് വൺപ്ലസ് വ്യക്തമാക്കിയിരിക്കുന്നത്. OnePlus 12ന് വേണ്ടിയുള്ള സ്ഥിരതയുള്ള പതിപ്പ് നവംബർ അവസാനത്തോടെ ഉണ്ടാകുമെന്ന സൂചനയും കമ്പനി ഇന്നലെ നൽകിയിട്ടുണ്ട്. പക്ഷെ ഇത് സംബന്ധിച്ച് ഉറപ്പൊന്നും പറയാത്ത സാഹചര്യത്തിൽ ഇതിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

OxygenOS 15 based on Android 15 Open Beta Version Rollout Timeline

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫങ്ഷനുകളാണ് ഈ അപ്‌ഡേറ്റിന്റെ ഒരു പ്രത്യേകത. ഫോണുകളുടെ മികച്ച പ്രൊഡക്ടിവിറ്റിക്കും യൂസർ പെർഫോമൻസിനും ഇവ സഹായിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് കൂടാതെ സ്മൂത്ത് ആയ നിരവധി അനിമേഷൻ ടെക്നിക്കുകളും ഈ അപ്‌ഡേറ്റിലുണ്ട്.

ഓപ്പോയുടെ പുതിയ സോഫ്റ്റ്‌വെയർ ആയ കളർ ഒഎസ് 15നോട് സാദൃശ്യമുള്ള ഒന്നാണ് ഓക്സിജൻ ഒഎസ് 15. കൂടുതൽ സെറ്റിംഗ്സ് കാണിക്കുന്ന സ്റ്റാറ്റസ് ബാർ ആയിരിക്കും ഈ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഇത് ഫോൺ ഉപയോഗത്തെ കൂടുതൽ എളുപ്പമാകുകയും സമയം ലഭിക്കാൻ വഴിയൊരുക്കുകയും ചെയ്യും. ഇവ കൂടാതെ ലോക്ക് സ്ക്രീൻ കസ്റ്റമൈസ് ചെയ്യാനുളള ഫീച്ചറുമുണ്ട്. നിരവധി സ്റ്റൈലുകൾ, കളർ ടോണുകൾ, ഫോണ്ടുകൾ, ബ്ലർ ഇഫക്ടുകൾ, ഡിസ്പ്ലേ സ്റ്റൈലുകൾ എന്നിവയും ഉണ്ടാകും.

Content Highlights: OnePlus announced OxygenOS 15, based on Android 15. The company said an open beta version would start rolling out to the OnePlus 12 on October 30.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us