ആയത്തൊള്ള അലി ഖമേനിയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്; കാരണം ആ ഒരു കുറിപ്പോ?

ഹീബ്രു ഭാഷയില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ട് കാരണം വ്യക്തമാക്കാതെയാണ് സസ്‌പെന്‍ഡ് ചെയിതിരിക്കുന്നത്

dot image

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ എക്സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഹീബ്രു ഭാഷയില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ട് കാരണം വ്യക്തമാക്കാതെയാണ് നീക്കിയത്. എക്സ് അതിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് പ്രസ്താവിക്കുന്ന ഒരു ചെറിയ കുറിപ്പോടെയാണ് നടപടി. 2 ദിവസം മുന്പാണ് ഖമനേയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്‌സില്‍ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്. ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ വിമര്‍ശിക്കുന്ന രണ്ട് പോസ്റ്റുകളും ഖമനേയി പങ്കുവച്ചിരുന്നു.

ഞായറാഴ്ചയാണ് അവസാനത്തെ പോസ്റ്റ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചത്. 'സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റു ചെയ്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു. ഇറാനെന്ന ദേശത്തിന് എന്തുമാത്രം ശക്തിയും കഴിവും ആഗ്രഹവും പ്രേരണകളുമാണ് ഉള്ളതെന്ന് അവര്‍ക്ക് ഉടന്‍ മനസ്സിലാകും' എന്നായിരുന്നു പോസ്റ്റ്. ഖമനേയിയുടെ പ്രധാന ഔദ്യോഗിക അക്കൗണ്ടില്‍ അപൂര്‍വമായി മാത്രമാണ് ഹീബ്രുവില്‍ വിവരങ്ങള്‍ പങ്കുവച്ചിരുന്നത്. ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയാണ് ഹീബ്രു.

അയത്തുള്ള അലി ഖമേനിയെ സസ്പെന്‍ഡ് ചെയ്യുന്നതോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നതോ ഇത് ആദ്യമായല്ല . 2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരായ ആക്രമണത്തിന് ശേഷം തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ ഫെബ്രുവരിയില്‍ അലിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മെറ്റ നീക്കം ചെയ്തിരുന്നു.

CONTENT HIGHLIGHTS: X suspended Iran Supreme Leader Ayatollah Ali Khamenei's new account

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us