ആപ്പിൾ ഇന്റലിജൻസ് സെർവർ ഹാക്ക് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് പാരിതോഷികമായി 8 കോടിയിലധികം രൂപ നൽകാൻ ആപ്പിൾ റെഡിയാണ്. ആപ്പിളിന്റെ വിപുലീകരിച്ച ബഗ് ബൗണ്ടി പ്രോഗ്രാമിൻ്റെ ഭാഗമായിട്ടാണ് ഈ പ്രഖ്യാപനം . എഐ-യിൽ പ്രവർത്തിക്കുന്ന ആപ്പിൾ ഇന്റലിജൻസിന്റെ ആദ്യ സെറ്റ് ഫീച്ചറുകൾ ഇറങ്ങുന്നതിന് മുന്നോടിയായി ആണ് ഈ വാഗ്ദാനം.
ആപ്പിൾ ഇന്റലിജൻസ് സെർവറിലെ തകരാറുകളോ ലൂപ്പ് ഹോളുകളോ കണ്ടെത്താനായി ആപ്പിൾ അതിൻ്റെ സ്വകാര്യ ക്ലൗഡ് കമ്പ്യൂട്ട് ഗവേഷകർക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ഈ സേവനത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് (പിസിസി) സെർവറുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് ബഗ് ബൗണ്ടി പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലൗഡ് AI കമ്പ്യൂട്ടിനായി ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച സുരക്ഷാ ആർക്കിടെക്ചറാണ് പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് എന്നാണ് ആപ്പിൾ അഭിപ്രായപ്പെടുന്നത്. ഇത് സിസ്റ്റത്തെ കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കുന്നതിന് സഹായിക്കും. പിസിസി ഇൻഫ്രാസ്ട്രക്ചർ പരിശോധിക്കാനും ഉപയോക്തൃ ഡാറ്റ വെളിപ്പെടുത്താൻ സാധ്യതയുള്ള സുരക്ഷാ വിടവുകൾ തിരിച്ചറിയാനുമാണ് ആപ്പിൾ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.
അപ്രതീക്ഷിത ഡാറ്റ വെളിപ്പെടുത്തലുകൾ - കോൺഫിഗറേഷൻ പിഴവുകൾ അല്ലെങ്കിൽ സിസ്റ്റം ഡിസൈൻ പ്രശ്നങ്ങൾ കാരണം പ്രതീക്ഷിക്കാത്ത ഡാറ്റ എക്സ്പോഷറിലേക്ക് നയിക്കുന്ന കേടുപാടുകൾ കണ്ടെത്തുന്നവർക്ക് 250,000 ഡോളർ പ്രതിഫലം.
ഉപയോക്തൃ അഭ്യർത്ഥനകളിൽ നിന്നുള്ള ബാഹ്യ വിട്ടുവീഴ്ച: യൂസറിന്റെ അഭ്യർത്ഥനകൾ ചൂഷണം ചെയ്തുകൊണ്ട് ഒരു അറ്റാക്കറിന് പിസിസിയിലേക്ക് അനധികൃത ആക്സസ് നേടാൻ അനുവദിക്കുന്ന സുരക്ഷാ വിടവുകൾ പരിഹരിക്കാൻ വേണ്ടി പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് 1 മില്യൺ ഡോളർ പ്രതിഫലം.
ഫിസിക്കൽ അല്ലെങ്കിൽ ഇൻ്റേണൽ ആക്‌സസ്: പിസിസി സിസ്റ്റത്തിനുള്ളിലെ ആന്തരിക ആക്‌സസ് പോയിൻ്റുകളിൽ നിന്നുള്ള കേടുപാടുകൾ കണ്ടെത്തുന്നവർക്ക് 150,000 ഡോളർ വരെ റിവാർഡ്