ഇത് പൊളിക്കും; ബജറ്റ് കീപാഡ് ഫോണുമായി റെഡ്മി, ഉടന്‍ വിപണിയില്‍

നൂതന കീപാഡ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റെഡ്മി

dot image

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ റെഡ്മി ഫൈവ് ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന നൂതന കീപാഡ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നിരവധി ഫീച്ചറുകളുമായി ബജറ്റ് സെഗ്മെന്റില്‍ ഫോണ്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. നിരവധി സവിശേഷതകളോടെയാണ് പുതിയ ഫോണ്‍ വരിക. 2.2-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 60Hz റിഫ്രഷ് നിരക്ക്, 720×1080 പിക്‌സല്‍ റെസലൂഷന്‍, പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയുള്ള ബെസല്‍-ലെസ് ഡിസൈന്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ് മറ്റൊന്ന്. 4K വിഡിയോ പ്ലേബാക്കിനെ പിന്തുണയ്ക്കുന്ന ഡിസ്പ്ലേ ഇതിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരുത്തുറ്റ 6000mAh ബാറ്ററി പായ്ക്ക് ആണ് മറ്റൊരു പ്രത്യേകത. 90 മിനിറ്റിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 10 വാട്ട് ചാര്‍ജറും ഇതോടൊപ്പം ഉണ്ടായേക്കും. 108എംപി പ്രൈമറി കാമറ, 8എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍, സെല്‍ഫികള്‍ കൈകാര്യം ചെയ്യാന്‍ 8 എംപി മുന്‍ കാമറ, 4K വീഡിയോ റെക്കോര്‍ഡിംഗ് ശേഷി,വിവിധ ഫോട്ടോഗ്രാഫി മോഡുകള്‍ എന്നിവയാണ് കാമറ വിഭാഗത്തിലെ ഫീച്ചറുകള്‍. പ്രൊഫഷണല്‍ നിലവാരമുള്ള ഫോട്ടോകളും വിഡിയോകളും പകര്‍ത്താന്‍ കഴിയുന്ന തരത്തിലായിരിക്കും കാമറ സെഗ്മെന്റ്.

എന്‍ട്രി ലെവല്‍ വേരിയന്റ് 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായാണ് വരുന്നത്. മിഡ്-ടയര്‍ ഓപ്ഷന്‍ 4 ജിബി റാമും 32 ജിബി സ്റ്റോറേജും പ്രീമിയം പതിപ്പ് 4 ജിബി റാമും 64 ജിബി സ്റ്റോറേജും നല്‍കുന്നു. പ്രതീക്ഷിക്കുന്ന വില 1,999 മുതല്‍ 2,999 രൂപ വരെയാണ്. കൂടാതെ 1,000 മുതല്‍ 3,000 രൂപ വരെ കിഴിവുകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ലോഞ്ച് ഓഫറുകള്‍ക്കും സാധ്യതയുണ്ട്. 999-1,499 റേഞ്ചില്‍ ഫോണ്‍ ലഭ്യമായേക്കും. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും 2025 ജനുവരി അവസാനമോ 2025 ഫെബ്രുവരി അവസാനമോ ഫോണ്‍ ലോഞ്ച് ചെയ്തേക്കും.

CONTENT HIGHLIGHTS: Redmi upcoming 5g keypad phone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us