'അളിയാ, ഒരു ലഡു താടാ'; സോഷ്യൽ മീഡിയ ആകെ ലഡു മയം, നിങ്ങൾക്കും കിട്ടിയോ എല്ലാം?

ഇതിനകം തന്നെ എല്ലാ ലഡുവും ലഭിച്ച് ക്യാഷ്ബാക്ക് ലഭിച്ചവരും നിരവധിയാണ്

dot image

എല്ലാ ഫെസ്റ്റിവൽ സീസണുകളെയും അതിന്റെതായ രീതിയിൽ ആഘോഷിക്കുന്നവരാണ് വിവിധ ആപ്പ്ളിക്കേഷനുകൾ. നിരവധി ഓഫറുകൾക്ക് പുറമെ ക്യാഷ്ബാക്കുകളും മറ്റുമായും ഇവർ കളം വാഴാറുണ്ട്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും ഫുഡ് ഡെലിവറി ആപ്പ്ളിക്കേഷനുകളും ഓഫറുകൾ കൊണ്ട് മത്സരിക്കുമെങ്കിൽ ഓൺലൈൻ പേയ്മെന്റ് ആപ്പുകൾ വേറെ ചില ഐഡിയകളാണ് പുറത്തിറക്കുക.

പറഞ്ഞുവരുന്നത് ഗൂഗിൾ പേയെ പറ്റിയാണ്. ദീപാവലിക്ക് ഒരു കിടിലൻ മത്സരവുമായാണ് ഗൂഗിൾ പേ എത്തിയിരിക്കുന്നത്. ആറ് ലഡുകൾ അവതരിപ്പിച്ച ഗൂഗിൾ പേ അത് മൊത്തമായും ലഭിക്കുന്നവർക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കളർ, ഡിസ്കോ, ട്വിങ്കിൾ, ട്രെൻഡി, ഫുഡി, ദോസ്തി എന്നിങ്ങനെയാണ് ലഡുവിന്റെ പേരുകൾ.

ഗൂഗിൾ പേയിൽ ട്രാൻസാക്ഷനുകൾ നടത്തുമ്പോഴാവും ലഡുകൾ ലഭിക്കുക. മൊബൈൽ റീചാർജ് ചെയ്താലോ, പണം അയച്ചുകൊടുത്താലോ എല്ലാം ഇവ ലഭിക്കും. ഇത് കൂടാതെ അധികമുളള ലഡു ഒരാൾക്ക് ഗിഫ്റ്റ് ചെയ്യാനും, നമുക്കില്ലാത്തത് റിക്വസ്റ്റ് ചെയ്യാനും സാധിക്കും. ഇതിനകം തന്നെ എല്ലാ ലഡുവും ലഭിച്ച് ക്യാഷ്ബാക്ക് ലഭിച്ചവരും നിരവധിയാണ്.

1000 രൂപ വരെയാണ് ഗൂഗിൾ പേ ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലഡു കിട്ടിയ ചിലർക്ക് 600 രൂപ വരെയുള്ള ക്യാഷ്ബാക്കുകൾ ലഭിച്ചിട്ടുണ്ട്. വെറും 50 രൂപ കിട്ടിയ ഹതഭാഗ്യന്മാർ വരെയുണ്ട്. ഇത് മൂലം ഇപ്പോൾ വാട്സാപ്പ് ഗ്രൂപ്പുകളും മറ്റും ലഡുവിന് വേണ്ടിയുളള നിലവിളികളാൽ നിറഞ്ഞിരിക്കുകയാണത്രെ !

Content Highlights: google pay ladoo trending at social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us