AI മോഡലുകള്‍ യുദ്ധരംഗത്തേക്ക്, അമേരിക്കയ്ക്കായി ഇറങ്ങും

എഐ മോഡലുകള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കുമെന്ന് മെറ്റ

dot image

മെറ്റാ അതിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മോഡലുകള്‍ സൈനിക ആവശ്യങ്ങള്‍ക്കായി നല്‍കുമെന്ന് കമ്പനി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും ഏറ്റവും പുതിയ ലാമ 3 മോഡല്‍ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു. ലാമയെ സര്‍ക്കാരിന് ലഭ്യമാക്കുന്നതിനായി ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ഐബിഎം, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങളുടെ പങ്ക് വഹിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ കമ്പനി അറിയിച്ചു.

ഒരു അമേരിക്കന്‍ കമ്പനി എന്ന നിലയില്‍ അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന സംരംഭകത്വ മനോഭാവവും ജനാധിപത്യ മൂല്യങ്ങളും കമ്പനിയുടെ വിജയത്തിനും കാരണമായിട്ടുണ്ട്, അതുകൊണ്ടുതന്നെ അമേരിക്കയുടെ സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവയെ പിന്തുണയ്ക്കാന്‍ മെറ്റ അതിന്റെ പങ്ക് വഹിക്കുമെന്ന് കമ്പനി പറഞ്ഞു. ഈ സഹകരണത്തോടെ, ലോജിസ്റ്റിക്‌സ് കാര്യക്ഷമമാക്കാനും തീവ്രവാദ ധനസഹായം ട്രാക്ക് ചെയ്യാനും സൈബര്‍ പ്രതിരോധം ശക്തിപ്പെടുത്താനും AI യുടെ ശക്തി ഉപയോഗിക്കാന്‍ യുഎസ് സൈന്യം തീരുമാനിച്ചു.

മെറ്റയുടെ നയപ്രകാരം സൈനിക, ആണവ വ്യവസായങ്ങള്‍ അല്ലെങ്കില്‍ ചാരവൃത്തി എന്നിവയ്ക്കായി AI മോഡല്‍ ഉപയോഗിക്കാന്‍ ആളുകളെ അനുവദിക്കില്ല. എന്നാല്‍ യുഎസിനെയും അതിന്റെ ജനാധിപത്യ മൂല്യങ്ങളെയും പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപരവും ധാര്‍മ്മികവുമായ ഉപയോഗങ്ങളെ കമ്പനി ഇപ്പോള്‍ പിന്തുണയ്ക്കുന്നുവെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു.

CONTENT HIGHLIGHTS: Meta To Fight US Wars Zuckerberg Allows Military To Use Its AI Models

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us