ടെക്ക് വിപണിയിൽ വലിയ കുതിച്ച് കയറ്റമാണ് ഐഫോൺ 16 പ്രോ നടത്തുന്നത്. ലോകത്താകമാനം ഫാൻസ് ഉള്ള ഐഫോണിൻ്റെ എല്ലാ വേർഷൻസിനും വേണ്ടി ആരാധകർ കാത്തിരിക്കുകയും അവയുടെ ലോഞ്ചിങ് വലിയ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഐഫോൺ 16 പ്രോയ്ക്കും ഈ പ്രിവിലേജ് ലഭിച്ചു എന്നതും സത്യമാണ്. എങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി ഐഫോൺ സീരീസുകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നത് ഉപഭോക്താകളെ നിരാശരാക്കുന്ന ഒരു ഘടകമായി മാറിയിട്ടുണ്ട്. അപഗ്രെഡേഷൻസിലെ ഈ അഭാവം ആപ്പിളിനും ഒരു ക്ഷീണമായി തുടരുന്ന അവസ്ഥയിൽ ഐഫോൺ 17 പ്രോയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. നിലവിലുള്ള കണ്ടു മടുത്ത ഐഫോൺ പാറ്റേണിൽ നിന്ന് എന്തെല്ലാം മാറ്റങ്ങളാവാം ഐഫോൺ 17 പ്രോയിൽ പ്രതീക്ഷിക്കാൻ സാധിക്കുക ? എന്ത് കൊണ്ടാണ് പുതിയ ഐഫോൺ 16 പ്രോയ്ക്ക് പകരം ഐഫോൺ 17 പ്രോ വരെ ഉപഭോക്താക്കൾ കാത്തിരിക്കണമെന്ന് പറയുന്നത് ?
ഐഫോൺ 16 പ്രോയെക്കാൾ വേഗതയേറിയ ചിപ്പ് സെറ്റാണ് അതിൽ ഏറ്റവും പ്രാധാന്യമേറിയത്. TSMC യുടെ 2-നാനോമീറ്റർ പ്രോസസ്സ് ഉപയോഗിച്ച് പുതിയ തലമുറ പ്രോസസർ നിർമ്മിക്കാൻ ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഐഫോൺ 16 പ്രോയുടെ എ 18 പ്രോ ചിപ്പിനെക്കാൾ ശക്തമായ എ 19 പ്രോ ചിപ്പാവും ഇതിനുണ്ടാവുക. 8 ജിബി റാമിൽ നിന്ന് 12 ജിബി റാമിലേക്ക് സ്റ്റോറേജ് കൂടാനും സാധ്യതയുണ്ട്. ഇത് മൊത്തത്തിൽ പുതിയ സീരീസിനെ മികച്ചതാക്കുമെന്നാണ് കരുതുന്നത്.
ഐഫോൺ 16 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസ്‌പ്ലേയ്ക്ക് കാര്യമായ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകൾക്കും 120Hz റിഫറെഷൽ റേറ്റ് ഉള്ള ഒരു ഡിസ്‌പ്ലേ ലഭിക്കുമെന്നായിരുന്നു കണ്ടെത്തൽ. പ്രോ മോഡലുകൾക്കായി ആപ്പിൾ പുതിയ ആൻ്റി റിഫ്ലക്ടീവ് കോട്ടിംഗ് കൊണ്ടുവരുമെന്നും അഭ്യൂഹമുണ്ട്. കൂടാതെ, ആപ്പിൾ ഒരു പുതിയ ഫേസ് ഐഡി സിസ്റ്റത്തിൽ അവതരിപ്പിച്ചേക്കാം. ഇങ്ങനെ മൊത്തത്തിൽ ഒരു ഫുള്ളി പാക്ക്ഡ് ഡിസ്പ്ലേ അപ്ഗ്രേഡ് ഐഫോൺ 17 സീരീസിൽ പ്രതീക്ഷിക്കാം.
48MP ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ക്യാമറ സിസ്റ്റത്തിൽ കൊണ്ടുവരാൻ പോകുന്നതെന്നാണ് അഭ്യൂഹം. 48MP അൾട്രാ വൈഡ് ക്യാമറയ്‌ക്കൊപ്പം 48MP റിയർ ടെലിഫോട്ടോ ക്യാമറയും ഉണ്ടായേക്കും. ഇതോടൊപ്പം പുതിയ തലമുറ ക്യാമറ മെച്ചപ്പെട്ട 5x ഒപ്റ്റിക്കൽ സൂം കഴിവുകളോട് കൂടിയതാണെന്നതും ഐഫോൺ 17 പ്രോയെ പുതുമയുള്ളതാക്കുന്നു.
ആപ്പിളിൻ്റെ ഇൻ-ഹൗസ് 5G മോഡം ചിപ്പ് ഐഫോൺ 17 പ്രോയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്, ഇത് കണക്റ്റിവിറ്റിയെ വർദ്ധിപ്പിക്കും. ഈ പുതിയ ചിപ്പ് ഐഫോൺ എസ്ഇ 4-ൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഐഫോൺ 17 പ്രോയ്ക്ക് ആപ്പിൾ രൂപകൽപ്പന ചെയ്ത വൈ-ഫൈ 7 ചിപ്പ് ഉണ്ടായേക്കും.
Content Highlights - Why to choose iphone 17 pro over iphone 16 pro