'കോൾ റെക്കോർഡർ എത്തി, അടുത്തത് ആൻഡ്രോയിഡിലെ ബാറ്ററി ഫീച്ചർ'; വരാനിരിക്കുന്ന ആപ്പിൾ IOS അപ്‌ഡേഷനിലെ മാറ്റങ്ങൾ

ഡിസംബറിൽ പുറത്തിറങ്ങുന്ന 18.2 അപ്‌ഡേറ്റിൽ നിലവിൽ ബീറ്റ വേർഷനിൽ നൽകാത്ത മറ്റൊരു അപ്‌ഡേറ്റ് കൂടിയുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

dot image

'ആദ്യം ആൻഡ്രോയിഡ് കണ്ടെത്തും വർഷങ്ങൾക്ക് ശേഷം ആപ്പിൾ അത് കൊണ്ടുവരും' പൊതുവെ ആപ്പിളിനെ കുറിച്ചുള്ള വിമർശനങ്ങളിൽ ഒന്നാണിത്. ഈ വിമർശനങ്ങൾക്കും കളിയാക്കലുകൾക്കും ശക്തി പകർന്നുകൊണ്ടായിരുന്നു ഐഒഎസിന്റെ പുതിയ അപ്‌ഡേഷനായ ആപ്പിൾ ഐഒഎസ് 18.1 പുറത്തിറക്കിയത്. കോൾ റെക്കോർഡിങ് അടക്കമുള്ള സംവിധാനങ്ങളായിരുന്നു പുതിയ അപ്‌ഡേറ്റിൽ ആപ്പിൾ കൊണ്ടുവന്നത്.

ഇപ്പോഴിതാ പുതിയ അപ്‌ഡേഷന് ഒരുങ്ങുകയാണ് ആപ്പിൾ. ഐഒഎസിന്റെ 18.2 അപ്‌ഡേറ്റിലാണ് പുതിയ മാറ്റങ്ങൾ വരുത്താൻ ആപ്പിൾ തയ്യാറാവുന്നത്. അപ്‌ഡേറ്റ് ചെയ്ത സിരി, ജെൻമോജി, ഇമേജ് പ്ലേഗ്രൗണ്ട്, കൂടുതൽ റൈറ്റിംഗ് ടൂളുകളിലേക്കും ചാറ്റ്ജിപിടി ഇന്റഗ്രേഷൻ പോലുള്ള കൂടുതൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും പുതിയ അപ്‌ഡേറ്റിൽ എത്താനാണ് സാധ്യത.

എന്നാൽ ഡിസംബറിൽ പുറത്തിറങ്ങുന്ന 18.2 അപ്‌ഡേറ്റിൽ നിലവിൽ ബീറ്റ വേർഷനിൽ നൽകാത്ത മറ്റൊരു അപ്‌ഡേറ്റ് കൂടിയുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആപ്പിളിന്റെ ബാറ്ററി ഇന്റലിജൻസ് ആണ് പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിലൂടെ ഏത്ര സമയം കൊണ്ട് ഫോൺ ഫുൾ ചാർജ് ആവുമെന്ന് ഉപഭോക്താവിന് അറിയാൻ സാധിക്കും. ഇതിന് പുറമെ ഐഒഎസ് 18ൽ അവതരിപ്പിച്ച പുതിയ ബാറ്ററി ഹെൽത്ത് ഫീച്ചറുകൾ കൂടുതൽ പ്രവർത്തന സജ്ജമാക്കും.

ഇതിലൂടെ ഏത്ര ശതമാനം ചാർജാണ് ഫോണിൽ ചാർജ് ചെയ്യേണ്ടതെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ സാധിക്കും. ഫോൺ പൂർണമായി ചാർജ് ആവണോ അതോ 80, 85, 90, 95 എന്നിങ്ങനെയുള്ള ശതമാനം മാത്രം ചാർജ് ചെയ്താൽ മതിയോ എന്ന് നേരത്തെ തീരുമാനിക്കാനും ഐഒഎസ് 18.2 വേർഷനിൽ തീരുമാനിക്കാൻ സാധിക്കും.

ഇവ കൂടാതെ ഏന്തൊക്കെയായിരിക്കും ആപ്പിളിന്റെ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് 2024 ഡിസംബറിൽ പുറത്തിറങ്ങുന്ന ഐഒഎസ് 18.2 അപ്‌ഡേറ്റിൽ മനസിലാക്കാം.
Content Highlights: Changes in the upcoming Apple iOS 18.2 update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us