ഒരു ചായകുടിക്കാൻ പോലും തൊട്ടടുത്തുള്ള ഏറ്റവും നല്ല കട ഏതാണെന്ന് ഗൂഗിളിൽ തിരയുന്ന നിലയിലേയ്ക്ക് നമ്മുടെ ഓൺലൈൻ സേർച്ചിങ്ങ് സ്വഭാവം മാറിയിട്ടുണ്ട്. യാത്ര പോകുമ്പോൾ അപരിചിതമായ സ്ഥലങ്ങളിലേയ്ക്ക് പോകാൻ തീരുമാനിക്കുമ്പോഴെല്ലാം അറിയേണ്ട കാര്യങ്ങളും ആശങ്കകളുമെല്ലാം ആളുകൾ ഗൂഗിളിൽ തിരയുക പതിവാണ്.
എന്നാൽ ഗൂഗിൾ സേർച്ചിൽ വാക്കുകൾ കംമ്പെയ്ൻ ചെയ്ത് ടൈപ്പ് ചെയ്യുന്നവരെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈബർസുരക്ഷാ കമ്പനിയായ SOPHOS. ഉപയോക്താക്കൾ തങ്ങളുടെ സെർച്ച് എഞ്ചിനുകളിൽ ആറ് വാക്കുകൾ ടൈപ്പ് ചെയ്യരുതെന്നും ഈ വാക്കുകൾ സൈബർ ആക്രമണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും സോഫോസ് മുന്നറിയിപ്പ് നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
'ബംഗാൾ പൂച്ചകൾ ഓസ്‌ട്രേലിയയിൽ നിയമപരമാണോ?' (“Are Bengal Cats legal in Australia?”) എന്ന് ഗൂഗിളിൽ തിരയുന്ന ആളുകൾ അവരുടെ തിരയൽ ഫലങ്ങളുടെ മുകളിൽ കാണുന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ അവരുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.
പലപ്പോഴും അപകടകരമായ ആഡ്‌വെയറിലോ, നിയമാനുസൃതമായ മാർക്കറ്റിംഗ് എന്ന പ്രതീതി ജനിപ്പിക്കുന്ന ലിങ്കുകളിലോ ക്ലിക്കുചെയ്യുന്നതിലേക്കോ അല്ലെങ്കിൽ ഈ സാഹചര്യത്തിൽ നിയമാനുസൃതമായ ഗൂഗിൾ സേർച്ചിലേയ്ക്കോ ഇരകളാകുന്ന ഉപയോക്താക്കളെ വശീകരിക്കുന്നു എന്നാണ് സോഫോസ് വ്യക്തമാക്കുന്നത്. 'ഓസ്‌ട്രേലിയ' എന്ന വാക്ക് അവരുടെ സേർച്ചിൽ ഉൾപ്പെടുത്തുന്നവരെ മാത്രമേ ഹാക്കർമാർ ലക്ഷ്യമിടുന്നതായി തോന്നുന്നുള്ളുവെന്നാണ് സോഫോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉപയോക്താക്കൾ മുകളിൽ ദൃശ്യമാകുന്ന നിയമാനുസൃതമെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന തിരയൽ ഫലത്തിൽ ക്ലിക്കുചെയ്‌തുകഴിഞ്ഞാൽ അവരുടെ സ്വകാര്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും ഗൂട്ട്‌ലോഡർ എന്നറിയപ്പെടുന്ന ഒരു പ്രോഗ്രാം വഴി മോഷ്ടിക്കപ്പെടുമെന്ന് SOPHOS ഫ്ലാഗ് ചെയ്തിരിക്കുന്നത്. ഈ പ്രോഗ്രാമിന് ഉപയോക്താവിനെ അവരുടെ കമ്പ്യൂട്ടറിൽ നിന്ന് ലോക്ക് ചെയ്യാനും കഴിയും.
സൈബർ കുറ്റവാളികൾ ഇപ്പോൾ 'SEO വിഷപ്രയോഗം' എന്ന തന്ത്രം ഉപയോഗിച്ച് നിരുപദ്രവകരവും നിയമപരവുമായ ഗൂഗിൾ സേർച്ചിലേയ്ക്ക് നുഴഞ്ഞുകയറാൻ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നുവെന്നും സോഫോസ് ചൂണ്ടിക്കാണിക്കുന്നു. 'സെർച്ച് എഞ്ചിൻ ഫലങ്ങളായി തങ്ങൾ നിയന്ത്രിക്കുന്ന വെബ്‌സൈറ്റുകളെ പേജിൻ്റെ മുകളിലേക്ക് തള്ളുന്നതിനായി കുറ്റവാളികൾ കൈകാര്യം ചെയ്യുന്നു'വെന്നാണ് ഡെയ്ലി മെയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ 'വഞ്ചനാപരമായ സാങ്കേതികത' എന്നാണ് ഡെയ്‌ലി മെയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
Content Highlights: Hackers are now targeting people who type in a combination of words in google search engines