എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാം, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാം. ഗൂഗിളില്‍ എന്തെങ്കിലും തിരയുമ്പോഴോ, ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോഴോ ഹാക്കര്‍മാര്‍ ഹാനികരമായ ആപ്പുകള്‍ ഉപയോഗിച്ചോ മാല്‍വെയറുകള്‍ വഴിയോ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും.
ഫോണിലെ വിവരങ്ങള്‍ ചോര്‍ന്ന് പോയിട്ടുണ്ടോ എന്നറിയാന്‍ മാര്‍ഗ്ഗമുണ്ട്
ഫോണില്‍ റാന്‍ഡം ആപ്പുകളോ നോട്ടിഫിക്കേഷനോ ഓട്ടോമാറ്റിക്കായി തുറക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ? നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു ആപ്പ് ഫോണിലുണ്ടോ? ഒരു കാരണവുമില്ലാതെ മൊബൈല്‍ സ്‌ളോ ആകുന്നുണ്ടോ, കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്നതായോ കൂടിയ ബാറ്ററി ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, വെബ് പേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സമയമെടുക്കാറുണ്ടോ? ഫോണ്‍ പെട്ടെന്ന് ചൂടാകാറുണ്ടോ? എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയിക്കഴിഞ്ഞു. ഇവയെല്ലാം മാല്‍വെയര്‍ ഫോണിനെ ബാധിച്ചു എന്നതിന് തെളിവാണ്.
ഫോണ്‍ ഹാക്ക് ആകുന്നത് എങ്ങനെ ഒഴിവാക്കാം
- സുരക്ഷിതമല്ലെന്ന് തോന്നുന്നതോ നിങ്ങള്‍ക്ക് അറിവില്ലാത്തതോ ആയ വെബ്‌സൈറ്റുകളില്‍നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.
- ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഗൂഗിള്‍ പ്ലേ യോ ആപ്പിള്‍ ആപ്പ് സ്‌റ്റോറോ മാത്രം ഉപയോഗിക്കാം.
- ഫോണ്‍ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യാന്‍ മറക്കരുത്. സിസ്റ്റം അപ്‌ഡേറ്റുകള്‍ ഫോണില്‍ വരുമ്പോള്‍ അവ ഒട്ടും സംശയിക്കാതെ ചെയ്യുക. ചെറിയ അപ്‌ഡേറ്റുകളായാലും അത് ഗുണം ചെയ്യും.
- മാല്‍വെയറുകള്‍, സ്‌പൈവെയറുകള്‍ എന്നിവ മൂലമുള്ള അപകടങ്ങള്‍ തടയാന്‍ സുരക്ഷ ഉറപ്പാക്കുന്ന ഒരു നല്ല മൊബൈല്‍ ആന്റി വൈറസ് ഉപയോഗിക്കാം.
- ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ആന്റിവൈറസ് ഡൗണ്‍ലോഡ് ചെയ്യാം. അതിന് ശേഷം ഒരു പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ഫോണ്‍ സ്‌കാന്‍ ചെയ്യാനും അതുവഴി ആപ്പുകളെ ആഴത്തില്‍ സ്‌കാന്‍ ചെയ്യാനും സാധിക്കും. ഒരിക്കല്‍ പൂര്‍ണ്ണമായി സ്‌കാന്‍ ചെയ്ത ശേഷം ആന്റി വൈറസ് പ്രൊവൈഡ് ചെയ്യുന്ന ആപ്പുകളിലേക്ക് പോകാം. അത് നിങ്ങളെ ഫോണ്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് സഹായിക്കും.
- ഇത്തരത്തില്‍ സ്‌കാന്‍ ചെയ്ത ശേഷവും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തോന്നുകയാണെങ്കില്‍ ഫോണ്‍ അതിന്റെ ഡിഫോള്‍ട്ട് ക്രമീകരണങ്ങളിലേക്കും കോണ്‍ഫിഗറേഷനിലേക്കും കൊണ്ടുപോയി ഫാക്ടറി റീസെറ്റ് ചെയ്യാം. ഈ പ്രക്രിയ ചെയ്യുമ്പോള്‍ ഫോണിലെ എല്ലാ ആപ്ലിക്കേഷനും ഫോട്ടോകളും മറ്റെല്ലാ ഡേറ്റകളും ഇല്ലാതാകും. അതുകൊണ്ട് ഇത് ചെയ്യുന്നതിന് മുന്‍പ് എല്ലാ മീഡിയയും ഡാറ്റയും ബാക്കപ്പ് ചെയ്യേണ്ടതുണ്ട്.
Content Highlights :How to know if someone has hacked your phone. Have you got this app on your phone yet? It would be good to pay attention