മെറ്റയെ ഞെട്ടിക്കാൻ സാംസങ്; റേ-ബാന് എതിരാളിയായി XR ഗ്ലാസ് എത്തുന്നു

കഴിഞ്ഞ വർഷമാണ് സ്മാർട് ഗ്ലാസുകൾ നിർമിക്കാൻ ഗൂഗിൾ, സാംസങ് , ക്വാൽകോം എന്നിവ ഒരുമിച്ച് കരാറിലായത്

dot image

മെറ്റയുടെ റേ-ബാൻ ഗ്ലാസിന് വെല്ലുവിളിയുമായി സാംസങ്ങിന്റെ XR ഗ്ലാസ് എത്തുന്നു. 2025 ന്റെ രണ്ടാം പകുതിയോടെ വിപണിയിൽ എത്തുന്ന XR ഗ്ലാസുകൾ ഗുഗിളുമായി സഹകരിച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ 500,000 യൂണിറ്റുകൾ നിർമിക്കാനാണ് സാംസങിന്റെ പദ്ധതി.

മെറ്റയുടെ റേ-ബാൻ ഗ്ലാസിന് സമാനമായി ക്വാൽകോമിന്റെ AR1 ചിപ്സെറ്റ് തന്നെയാണ് സാംസങ്ങും ഉപയോഗിക്കുന്നത്. 12എംപി ക്യാമറയും 155 എംഎഎച്ച് ബാറ്ററിയുമാണ് XR ഗ്ലാസിൽ ഉപയോഗിച്ചിരിക്കുന്നത്. 50 ഗ്രാം ആണ് ഗ്ലാസിന്റെ ഭാരം.

കഴിഞ്ഞ വർഷമാണ് സ്മാർട് ഗ്ലാസുകൾ നിർമിക്കാൻ ഗൂഗിൾ, സാംസങ് , ക്വാൽകോം എന്നിവ ഒരുമിച്ച് കരാറിലായത്. അതേസമയം പുതിയ ഗ്ലാസിൽ ഡിസ്‌പ്ലേ ഉണ്ടാവില്ലെന്നാണ് വിവരം. പകരം, ജെസ്റ്റർ റെക്കഗ്‌നിഷൻ, ക്യുആർ കോഡ് സ്‌കാനിംഗ്, പേയ്മെന്റുകൾ, കൂടാതെ ഹ്യൂമൻ റെക്കഗ്‌നിഷൻ തുടങ്ങിയ AI പവർ ഫീച്ചറുകളായിരിക്കും ഗ്ലാസിൽ ഉണ്ടാവുക.

സാംസങ് ഗ്ലാസ് പൂർണമായും പുതിയ ഉൽപ്പന്നമായിരിക്കുമെന്നും പുതിയ അനുഭവമായിരിക്കുമെന്നും ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൺ പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. സാംസങിന്റെ ഫോണുകൾ ഉള്ള എല്ലാവരും ഈ ഗ്ലാസുകൾ വാങ്ങണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025-ന്റെ തുടക്കത്തിൽ എസ് 25 ലോഞ്ച് ഇവന്റിലായിരിക്കും ഗ്ലാസുകൾ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുക.

മെറ്റയും റേ-ബാൻ ഗ്ലാസിന്റെ മാതൃകമ്പനിയുമായ എസ്സിലോർ ലക്സോട്ടിക്കയും ചേർന്നാണ് മെറ്റ റേ-ബാൻ ഗ്ലാസ് പുറത്തിറക്കുന്നത്. രണ്ട് കാമറകളും ഓപ്പൺ ഇയർ സ്പീക്കറുകളും മൈക്രോഫോണും മെറ്റ ഗ്ലാസിൽ ഉണ്ട്. Qualcomm Snapdragon AR1 Gen1 പ്രോസസർ ആണ് ഗ്ലാസിൽ ഉപയോഗിക്കുന്നത്. 12 എംപി കാമറയും ഗ്ലാസിൽ ഉണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലേക്ക് തത്സമയ സ്ട്രീമിങും ഗ്ലാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെറ്റ എ ഐയും ഗ്ലാസിൽ ഉപയോഗിക്കാൻ പറ്റും.

Content Highlights: Samsung XR Glasses arrives as a rival to Meta Ray-Ban

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us