ലക്ഷ്യം 5 ദശലക്ഷം ഐഫോൺ, തമിഴ്‌നാട്ടിലെ ആപ്പിൾ പ്ലാന്റ് ഓഹരികൾ ഏറ്റെടുത്ത് ടാറ്റ; കരാർ ഒപ്പുവെച്ചു

പ്ലാന്റിന്റെ അറുപത് ശതമാനം ഓഹരികളും ടാറ്റയുടെ കൈവശമായിരിക്കും

dot image

ആപ്പിളിന്റെ ഐഫോൺ പ്ലാൻ്റിൻ്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റുകളാണ് ടാറ്റ സ്വന്തമാക്കിയത്. ഐഫോൺ നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്ന തായ്‌വാൻ കമ്പനിയായ പെഗാട്രോണിൽ നിന്നാണ് ടാറ്റ ഓഹരികൾ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഓഹരികൾ സ്വന്തമാക്കുന്നതായി ടാറ്റ ഗ്രൂപ്പ് അറിയിച്ചത്.

പ്ലാന്റിന്റെ അറുപത് ശതമാനം ഓഹരികളും ടാറ്റയുടെ കൈവശമായിരിക്കും, പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളും ടാറ്റയാണ് നിയന്ത്രിക്കുക. പെഗാട്രോൺ 40 ശതമാനം ഓഹരികൾ കൈവശം വെയ്ക്കുകയും പ്ലാന്റിന്റെ പ്രവർത്തനത്തിന് സാങ്കേതിക പിന്തുണ നൽകുകയും ചെയ്യും. എന്നാൽ ആപ്പിളും ടാറ്റയും പെഗാട്രണും തമ്മിലുള്ള കരാരിന്റെ വിശദാശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏകദേശം പതിനായിരത്തോളം ജീവനക്കാർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന ഐഫോൺ പ്ലാന്റിൽ നിന്ന് പ്രതിപവർഷം 5 ദശലക്ഷം ഐഫോണുകൾ നിർമിക്കാനാണ് തീരുമാനം. ഇന്ത്യയിലെ മുന്നാമത്തെ ഐഫോൺ ഫാക്ടറിയാണിത്. ചൈനയും അമേരിക്കയും തമ്മിലുള്ള ശീതസമരം ശക്തമാകുന്നതിനിടെയാണ് ചൈനയ്ക്ക് പുറത്തേക്ക് ആപ്പിൾ തങ്ങളുടെ നിർമാണ പ്ലാന്റുകൾ ഉണ്ടാക്കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ആപ്പിൾ ഐഫോൺ നിർമാണ പ്ലാന്റ് തുടങ്ങിത്.

ഓഹരി കൈമാറ്റത്തിന്റെ അനുമതിക്കായി അടുത്ത ദിവസം കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) കമ്പനികൾ സമീപിക്കും. നിലവിൽ കർണാടകയിലെ ടാറ്റ ഐഫോൺ അസംബ്ൾ പ്ലാന്റ് നടത്തുന്നുണ്ട്. തായ്‌വാനിലെ വിസ്ട്രോണിൽ നിന്നാണ് ഈ കമ്പനി ടാറ്റ ഏറ്റെടുത്തത്. തമിഴ്‌നാട്ടിലെ ഹൊസൂരിലും ആപ്പിൾ നിർമാണത്തിനായി ടാറ്റ പുതിയ പ്ലാന്റ് നിർമിക്കുന്നുണ്ട്.

നിലവിൽ ആപ്പിളിന്റെ 12 മുതൽ 14 ശതമാനമാണ് ഇന്ത്യയിൽ നിന്ന് നിർമിച്ച് കയറ്റുമതി ചെയ്യുന്നത്. പുതിയ പ്ലാന്റുകളുടെ നിർമാണത്തോടെ ഇത് 20 മുതൽ 25 ശതമാനം വരെ ഉയർത്താനാവുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ തമിഴ്‌നാട്ടിൽ തന്നെയുള്ള മറ്റൊരു ആപ്പിൾ പ്ലാന്റിൽ തീപിടുത്തം ഉണ്ടായിരുന്നു. കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്ത് 500 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ടാറ്റ ഇലക്ട്രോണിക്‌സ് ഫാക്ടറിയായിരുന്നു ഇത്.


Content Highlights: Tata Take iPhone plant in Tamil Nadu and seals deal with Pegatron

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us