'പർപ്പിൾ' ഭംഗിയിൽ ചിറക് വിടർത്താൻ OPPO Reno 13 സീരീസ്; ലോഞ്ചിംഗ് തീയതി വെളിപ്പെടുത്തി ഓപ്പോ

നവംബർ 25നാണ് OPPO Reno 13 ചൈനയിൽ ലോഞ്ച് ചെയ്യുന്നത്. വെയ്‌ബോ ചാനൽ വഴിയാണ് OPPO Reno 13ൻ്റെ ചൈനയിലെ ലോഞ്ച് ഓപ്പോ വെളിപ്പെടുത്തിയത്

dot image

OPPO Reno 13 സീരീസിൻ്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തി ഓപ്പോ. റെനോ 11 സീരീസ് പുറത്തിറങ്ങിയത് പോലെ നവംബറിലാണ് OPPO Reno 13യുടെ ലോഞ്ചിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. OPPO അതിൻ്റെ പുതിയ റെനോ സീരീസ് ഓരോ ആറു മാസം കൂടുമ്പോഴും അവതരിപ്പിക്കുന്നതാണ് പതിവ്. ഏറ്റവും പുതിയ പതിപ്പിൽ ഏറെ സവിശേഷതകളാണ് ഉപയോക്താക്കൾക്കായി ഓപ്പോ കാത്തുവെച്ചിരിക്കുന്നത്.

നവംബർ 25നാണ് OPPO Reno 13 ചൈനയിൽ ലോഞ്ച് ചെയ്യുന്നത്. വെയ്‌ബോ ചാനൽ വഴിയാണ് OPPO Reno 13ൻ്റെ ചൈനയിലെ ലോഞ്ച് ഓപ്പോ വെളിപ്പെടുത്തിയത്. ഫോണിൻ്റെ നിറം, ഡിസൈൻ അടക്കമുള്ള വിശദാംശങ്ങൾക്കൊപ്പംചൈനീസ് ഗാനരചയിതാവും ഗായകയുമായ യുക്വി ലോഞ്ച് ചടങ്ങിൽ പങ്കെടുക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റെനോ 13-ൻ്റെ ഡൈഡി പർപ്പിൾ വേരിയൻ്റിനൊപ്പമുള്ള യുക്വിയുടെ വീഡിയോകൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. നവംബഡർ 25ന് ഹാങ്ഷുവിലാണ് OPPO Reno 13ൻ്റെ ലോഞ്ചിങ് ചടങ്ങ്. OPPO Reno 13 സീരീസ് 2025 ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോ‍‌ർട്ടുകൾ.

പ്രോസസർ: OPPO Reno 13, Reno 13 Pro എന്നിവ ചൈനയിൽ ഡൈമെൻസിറ്റി 8350 SoCലാവും എത്തുകയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലും ആഗോളതലത്തിലും ഈ ഫോണുകൾ ഡൈമെൻസിറ്റി 8300 ചിപ്പ് ഉപയോഗിച്ചാവും എത്തുകയെന്നും റിപ്പോ‍‍ർട്ടുണ്ട്. ഡൈമെൻസിറ്റി 7300 ചിപ്പുമായാണ് റെനോ 12 പ്രോ എത്തിയിരുന്നത്. Dimensity 8300 അതിൻ്റെ മുൻഗാമിയേക്കാൾ മികച്ച അപ്ഡേഷനാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവ രണ്ടും 4nm പ്രോസസറുകളാണെങ്കിലും 8300 3.4GHz വേഗത്തിൽ പ്രവർത്തിക്കുന്നു. ഇതിന് പുറമെ കൂടുതൽ വിപുലമായ Arm V9A ഇൻസ്ട്രക്ഷൻ സെറ്റുമുണ്ട്. AI അധിഷ്ഠിത പ്രവ‍‍ർത്തനങ്ങൾക്കായി പുതിയ MediaTek APU 780യും ഇതിൻ്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേഗതയേറിയ LPDDR5X റാമും UFS 4.1 സ്റ്റോറേജ് പിന്തുണയും ഇതിനുണ്ടെന്നാണ് റിപ്പോ‍ർട്ട്. 16 ജിബി റാമിൻ്റെയും ആൻഡ്രോയിഡ് 15 സോഫ്‌റ്റ്‌വെയറിൻ്റെയും പിന്തുണ OPPO Reno 13 സീരീസിനുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Content Highlights: The launch date of the OPPO Reno 13 has been officially revealed|

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us