എന്തൊരു സ്പീഡാ; ഇന്ത്യയിൽ 5Gയ്ക്ക് ഏറ്റവും വേഗത ഐഫോൺ 16ന്, ഗാലക്‌സി എസ് 24നെ പിന്തള്ളിയെന്ന് റിപ്പോർട്ട്

ഫിലിപ്പീൻസ് ഒഴികെ എല്ലാ പ്രദേശങ്ങളിലും ഐഫോൺ 16 മോഡലുകൾ ഗാലക്‌സി എസ് 24 സീരീസിനേക്കാൾ മികച്ച 5 ജി വേഗത നൽകുന്നുവെന്നാണ് റിപ്പോ‍ർട്ട്. 5G വേ​ഗത മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ, തായ്‌വാൻ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി അടക്കം പല യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നു

dot image

iPhone 16 മോഡലുകൾ ഇന്ത്യയിൽ ഏറ്റവും മികച്ച 5G വേഗത പ്രദാനം ചെയ്യുന്നതായി റിപ്പോർട്ട്. 5G വേഗതയുടെ കാര്യത്തിൽ ആപ്പിളിൻ്റെ മുൻഗാമികളെയും പ്രധാനപ്പെട്ട ആൻഡ്രോയിഡ് എതിരാളികളെയും iPhone 16 സീരീസിലെ മോഡലുകൾ മറികടന്നുവെന്നാണ് റിപ്പോ‍‍‌‍ർട്ട്. Ooklaയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഐഫോൺ 16 പുറത്തിറങ്ങിയതിന് ശേഷം നടത്തിയ ഇൻ്റർനെറ്റ് സ്പീഡ് ടെസ്റ്റുകളുടെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോ‍ർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളിൽ നിന്നുള്ള ഡ‍ാറ്റകളാണ് സ്പീഡ് ടെസ്റ്റിൽ വിശകലനം ചെയ്തത്. സെപ്റ്റംബർ 20 നും ഒക്ടോബർ 2 നും ഇടയിലുള്ള ഇൻ്റർനെറ്റ് സ്പീഡ് ടെസ്റ്റുകളിൽ നിന്നുള്ള ഡാറ്റകളാണ് വിശകലനം ചെയ്തത്.

റിപ്പോർട്ട് അനുസരിച്ച് iPhone 16 സീരീസിലെ എല്ലാ മോഡലുകളും 5G ഉപയോ​ഗിച്ച് ഡൗൺലോഡ് ചെയ്യുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനും ഇന്ത്യയിൽ മികച്ച വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. സാംസങ് ഗാലക്‌സി എസ് 24 സീരീസ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വേഗത വളരെ മികച്ചതാണ്. ഏറ്റവും പുതിയ മോഡൽ ആയതിനാൽ, ഐഫോൺ 16 സീരീസ് ഐഫോൺ 15, ഐഫോൺ 14 സീരീസുകളെയും 5G വേ​ഗതയുടെ കാര്യത്തിൽ മറികടന്നു.

ഏറ്റവും പുതിയ iPhone 16 സീരീസിൽ ഉപയോഗിക്കുന്ന Snapdragon X75 5G മോഡം വഴിയാണ് ഇത് സാധ്യമാക്കിയതെന്നാണ് Ooklaയുടെ റിപ്പോർ‌ട്ട് വ്യക്തമാക്കുന്നത്. ഈ മീഡിയൻ സ്പീഡ് കണക്കുകൂട്ടലുകൾ Snapdragon 8 Gen 3 ഉള്ള Galaxy S24 Ultra, Exynos 2400-പവർ ബേസ് മോഡലുകളേക്കാൾ ഐഫോൺ 16 മികച്ചു നിൽക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഐഫോൺ 16 സീരീസിൻ്റെ അതേ മോഡം തന്നെയാണ് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3-യിലും ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഫിലിപ്പീൻസ് ഒഴികെ എല്ലാ പ്രദേശങ്ങളിലും ഐഫോൺ 16 മോഡലുകൾ ഗാലക്‌സി എസ് 24 സീരീസിനേക്കാൾ മികച്ച 5 ജി വേഗത നൽകുന്നുവെന്നാണ് റിപ്പോ‍ർട്ട്. 5G വേ​ഗത മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ, തായ്‌വാൻ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി അടക്കം പല യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നു. മറ്റു ആൻഡ്രോയിഡ് ഫോണുകളുമായി വേ​ഗതയിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും ഐഫോൺ 16 മോഡലുകൾ ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഏറ്റവും സ്ഥിരതയുള്ള 5G അനുഭവം നൽകുന്നുവെന്നാണ് റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ആപ്പിളിൻ്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 സീരീസ് ഇന്നത്തെ നിലയി‌ൽ ഏറ്റവും മികച്ച മോഡമായ ക്വാൽകോമിൻ്റെ മോഡമല്ല ഉപയോ​ഗിക്കുന്നത്. ക്വാൽകോം ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറിൽ ലഭ്യമായ സ്‌നാപ്ഡ്രാഗൺ X80 മോഡം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന ഗാലക്‌സി എസ് 25 സീരീസ് അല്ലെങ്കിൽ പുതിയ ക്വാൽകോം ചിപ്പ് ഉള്ള മറ്റ് ഫോണുകൾ മികച്ച 5 ജി സ്പീഡ് ചാർട്ടിൽ ആപ്പിളിനെ മറികടക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.‌

Content Highlights: iPhone 16 Offers Best 5G Speeds in India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us