പതിവായി കാണുന്ന റീലുകള്‍ മടുത്തോ? എന്നാൽ ഇനി മാറ്റിപ്പിടിക്കാം! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

ഒരു 'ഫ്രഷ് സ്റ്റാർട്ടി'നുള്ള അവസരം എന്നാണ് ഫീച്ചറിനെ ഇൻസ്റ്റഗ്രാം തലവൻ ആഡം മൊസേരി വിശേഷിപ്പിച്ചത്

dot image

ഇൻസ്റ്റ​ഗ്രാമിൽ കണ്ടത് തന്നെ കണ്ട് മടുത്തോ? പലപ്പോഴും ആളുകൾ കൂടുത‌ൽ സമയം ചെലവഴിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇൻസ്റ്റ​ഗ്രാം. ചിലപ്പോൾ ആളുകളെ പെട്ടെന്ന് മടുപ്പിക്കാനും ഇൻസ്റ്റ​ഗ്രാമിന് സാധിക്കാറുണ്ട്. കാരണം കണ്ട കണ്ടൻ്റുകൾ തന്നെ വീണ്ടും വീണ്ടും മുന്നിലെത്തിക്കുന്നതു തന്നെ! എന്നാൽ ഇനി അതിന് ഒരു പ്രതിവിധിയുണ്ട്. കണ്ട കണ്ടൻ്റുകൾ കണ്ട് മടുത്തെങ്കിൽ ഇഷ്ടത്തിനനുസരിച്ച് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഫീഡുകൾ, റീലുകൾ, എക്സ്പ്ലോർ പേജുകൾ എന്നിവയിലുടനീളം ഉള്ളടക്കങ്ങൾ പൂർണ്ണമായും പുനഃസജ്ജമാക്കാനുള്ള ഫീച്ചറുമായി കമ്പനി ഉടൻ എത്തും. ഉള്ളടക്ക നിർദ്ദേശങ്ങൾ അവരവരുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഇൻസ്റ്റഗ്രാമിൻ്റെ അൽഗോരിതം ഉപയോഗിച്ച് പുതുതായി ആരംഭിക്കാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുമെന്ന് മെറ്റ അറിയിച്ചു.

ഒരു വിഷയത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ തിരഞ്ഞാൽ പിന്നീട് ഇൻസ്റ്റഗ്രാമിൻ്റെ ഫീഡിൽ വന്ന് നിറയുക ആ വിഷയത്തെ അനുബന്ധിച്ചുള്ള കാര്യങ്ങളാവും. പിന്നീട് ആ വിഷയം മടുത്താലും ഫീഡിൽ വന്ന് നിറയുന്ന ആ വിഷയത്തെക്കുറിച്ച് തന്നെയാവും. വിഷയത്തെ നോട്ട് ഇൻട്രസ്റ്റഡ് ഫീച്ചർ ഉപയോഗിച്ച് അവസാനം ഒഴിവാക്കേണ്ടതായി വരും. ഇത് ഒഴിവാക്കാനാണ് പുതിയ ഫീച്ചർ എത്തുന്നത്. റീസെറ്റ് ചെയ്‌തുകഴിഞ്ഞാൽ നിങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് താത്പര്യമുള്ള ഫീഡുകൾ തിരഞ്ഞെടുത്താൽ പിന്നീട് അതുമായി ബന്ധപ്പെട്ട കണ്ടൻ്റുകളായിരിക്കും പിന്നീട് ഇൻസ്റ്റ​ഗ്രാമിൽ വരുക.

ഒരു 'ഫ്രഷ് സ്റ്റാർട്ടി'നുള്ള അവസരം എന്നാണ് ഫീച്ചറിനെ ഇൻസ്റ്റഗ്രാം തലവൻ ആഡം മൊസേരി വിശേഷിപ്പിച്ചത്. ഉപഭോക്താക്കളെ നിർദേശിച്ച വിഷയങ്ങളിൽ മാത്രം ഒതുക്കാതെ പുതിയ വിഷയങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുകയാണ് അൽഗോരിതം റീസെറ്റ് ചെയ്യാനുള്ള ഓപ്ഷൻ അനുവദിക്കുന്നതെന്നാണ് മൊസേരി പറഞ്ഞത്. ഇൻസ്റ്റഗ്രാമിന്റെ വലിയൊരു ശതമാനം ഉപഭോക്താക്കളും കൗമാരക്കാരാണ് അതുകൊണ്ട് തന്നെ വളരുന്ന ഘട്ടത്തിൽ ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദീകരിക്കേണ്ടി വരുന്നത് ആ വിഷയത്തിന് പുറത്തേക്കുള്ള കാര്യങ്ങൾ അവർക്ക് ഇടയിൽ കാര്യമായ അറിവുണ്ടാക്കുന്നില്ല എന്ന് കമ്പനി നിരീക്ഷിക്കുന്നു. സെൻസിറ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തുടർച്ചയായി വരുന്നത് തടയാനും ഫീച്ചർ ഉപകാരപ്പെടും. ആളുകളെ വ്യത്യസ്ത വിഷയങ്ങൾ അറിയിക്കുന്നതിലൂടെ മാനസിക വളർച്ചയുണ്ടാകുമെന്നും ഇൻസ്റ്റഗ്രാം വ്യക്തമാക്കുന്നു.

ഇൻസ്റ്റഗ്രം പ്രൊഫൈലിൽ വഴി സെറ്റിങ്‌സിൽ കയറി റീസെറ്റ് പ്രഫറൻസസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഫീച്ചർ റീസെറ്റ് ആകും. ഇത് റീസെറ്റ് ചെയ്താൽ ആദ്യമായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് പോലെയാവും റെക്കമന്റേഷനുകൾ വരിക. എല്ലാം മറന്ന് പുതിയൊരു മനുഷ്യനാക്കുന്നത് പോലെയായിരിക്കും അത്. വീണ്ടും പുതിയതായി താൽപര്യമുള്ള കാര്യങ്ങൾ തിരയേണ്ടി വരും. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയെയോ പരസ്യ മുൻഗണനകളെയോ റീസെറ്റ് ഫീച്ചർ ബാധിക്കില്ല. തുടക്കത്തിൽ ഫീച്ചർ ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും എന്നാൽ കാലക്രമേണ ഇത് അനായാസമായി മാറുമെന്നും മൊസേരി വ്യക്തമാക്കി.

Content Highlights: Instagram is rolling out a new feature that allows users to completely reset their content recommendations. This means the app will essentially forget a user's past activity and relearn their preferences from scratch

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us