സ്മാർട്ട്‌ഫോൺ രംഗത്ത് ഞെട്ടിക്കൊനൊരുങ്ങി റിയൽമിയുടെ ജിടി 7 പ്രോ. ബ്ലാക്ക് ഫ്രൈഡെ ആയ നവംബർ 29 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന ജിടി 7 പ്രോയ്ക്ക് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഉപയോഗിക്കുന്നത്. 5800 എംഎഎച്ചിന്റെ പവർഫുൾ ബാറ്ററി ഉപയോഗിക്കുന്ന മോഡല് 59,999 രൂപ മുതലാണ് ഇന്ത്യയിലെ വില.
നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 29 -ാം തീയതി മുതൽ പ്രത്യേക ഓഫറിൽ ഫോണുകൾ ലഭ്യമായി തുടങ്ങും. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ ഉള്ള ഫോണിന് രണ്ട് വേരിയന്റുകളാണ് ഉള്ളത്. 12GB RAM/256GB സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയും 16GB RAM/512GB സ്റ്റോറേജ് വേരിയന്റിന് 65,999 രൂപയുമാണ് ഇന്ത്യയിലെ വില.
ആമസോണിലും റിയൽമി സ്റ്റോറുകളിലും ഒരേ സമയം വിൽപ്പനയ്ക്ക് എത്തുന്ന ഫോണിന് ലോഞ്ച് ഓഫററായി 3000 രൂപയുടെ ബാങ്ക് ഓഫറും നവംബർ 28 ന് മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് 12 മാസത്തെ അധിക വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫുൾ HD+ AMOLED ഡിസ്പ്ലേയിൽ ഇറങ്ങുന്ന ജിടി 7 പ്രോ HDR 10+, Dolby Vision എന്നിവയും വാദാനം ചെയ്യുന്നുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് ജിടി 7 പ്രോ. 120 വാട്‌സിന്റെ ഫാസ്റ്റ് ചാർജിങിലാണ് ഫോൺ എത്തുന്നത്.
അരമണിക്കൂർ സമയം കൊണ്ട് ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ചാര്‍ജ് എത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം. ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് ജിടി 7 പ്രോ എത്തുന്നത്. 50 മെഗാപിക്‌സലിന്റെ പ്രൈമറി കാമറയും, 8 മെഗാപിക്‌സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 3x ഒപ്റ്റിക്കൽ സൂം ഉള്ള 50 എംപിയുടെ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 16 മെഗാപിക്‌സലിന്റെ കാമറയാണ് മുൻവശത്ത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Realme UI 6.0-ലാണ് ജിടി 7 പ്രോ പ്രവർത്തിക്കുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ജിടി 74 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights: Snapdragon 8 Elite chip battery 5800 mAh; Realme GT 7 Pro is ready to shock on Black Friday