'ഇതെങ്ങനെ ശരിയാകും?' ആരും കണ്ടുപിടിക്കാത്ത പാസ്‌വേർഡുകൾ, പക്ഷേ ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

സങ്കീര്‍ണവും ഓര്‍മിക്കാന്‍ പ്രയാസമുള്ളതുമായ പാസ്‌വേര്‍ഡുകളേക്കാള്‍ നല്ലത് ലളിതമായ പാസ്‌വേര്‍ഡാണെന്ന് റിപ്പോര്‍ട്ട്

dot image

നമ്മുടെ പാസ്‌വേര്‍ഡുകള്‍ സങ്കീര്‍ണമായിരിക്കണം, എങ്കിലേ അത് സുരക്ഷിതമായിരിക്കുകയുള്ളുവെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ പാസ്‌വേര്‍ഡുകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് പാസ്‌വേര്‍ഡുകളെ ദുര്‍ബലപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡാര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജി (NIST) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വര്‍ഷങ്ങളായി നമ്മള്‍ പിന്തുടരുന്ന നിര്‍ദേശങ്ങള്‍ പാസ്‌വേര്‍ഡുകളെ സുരക്ഷിതമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. സങ്കീര്‍ണവും ഓര്‍മിക്കാന്‍ പ്രയാസമുള്ളതുമായ പാസ്‌വേര്‍ഡുകളേക്കാള്‍ നല്ലത് ലളിതമായ പാസ്‌വേര്‍ഡാണെന്നാണ് നിസ്റ്റ് പറയുന്നത്.

വര്‍ഷങ്ങളായി കൂടുതല്‍ സുരക്ഷിതമായിരിക്കാന്‍ സിമ്പലുകള്‍, നമ്പറുകള്‍, സ്‌മോള്‍ ലെറ്റര്‍, ക്യാപിറ്റല്‍ ലെറ്റര്‍ തുടങ്ങിയവ ഒരു പാസ്‌വേര്‍ഡില്‍ നാം ഉള്‍പ്പെടുത്തുന്നു. പെട്ടെന്ന് ഈ പാസ്‌വേര്‍ഡ് ആര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ലെന്നത് തന്നെയായിരുന്നു ഇതിന്റെ മേന്മ. എന്നാല്‍ അത് തന്നെയാണ് ഇത്തരം പാസ്‌വേര്‍ഡുകളുടെ പോരായ്മയും. ഉണ്ടാക്കിയ ആളുകള്‍ക്ക് തന്നെ ഈ പാസ്‌വേര്‍ഡ് ഓര്‍മിക്കാന്‍ സാധിക്കാതെ വരും.

ഇവ ഓര്‍മിക്കാന്‍ വേണ്ടി കമ്പ്യൂട്ടറിലോ മറ്റേതെങ്കിലും ആപ്ലിക്കേഷനുകളിലോ കുറിച്ച് വെക്കും. എന്നാല്‍ ഇവയും ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. സൈബര്‍ ഹാക്കര്‍മാര്‍ പലപ്പോഴും സ്വാഭാവിക കോമ്പിനേഷനുകള്‍ പരിശോധിക്കുന്ന ടൂളുകള്‍ അവലംബിക്കുന്നുവെന്ന് ദശലക്ഷക്കണക്കിന് ലീക്ക് ചെയ്യപ്പെട്ട പാസ്‌വേര്‍ഡുകളുടെ ഡാറ്റകളെ മുന്‍നിര്‍ത്തി നിസ്റ്റ് വ്യക്തമാക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിസ്റ്റ് അവതരിപ്പിക്കുന്നത്. സങ്കീര്‍ണതയ്ക്ക് പകരം പാസ്‌വേര്‍ഡുകളുടെ നീളം കൂട്ടാന്‍ ശ്രമിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. ഒരുപാട് അക്ഷരങ്ങളുള്ള അര്‍ത്ഥവത്തായ പാസ്‌വേര്‍ഡ് നല്‍കുന്നത് നല്ലതാകും. ഇത്തരം വാക്കുകള്‍ ഓര്‍മിക്കാന്‍ എളുപ്പവും തട്ടിപ്പുകാര്‍ക്ക് ഹാക്ക് ചെയ്യാന്‍ ബുദ്ദിമുട്ടുമായിരിക്കും. ഇങ്ങനെയുള്ള പാസ്‌വേര്‍ഡുകള്‍ എഴുതി വെക്കാതെ തന്നെ നമുക്ക് ഓര്‍മിച്ച് വെക്കാനും സാധിക്കും.

അതേസമയം ചില വെബ്‌സൈറ്റുകള്‍ പ്രയോഗിക്കുന്ന കര്‍ശനമായ പാസ്‌വേര്‍ഡ് നിയമങ്ങള്‍ പാസ്‌വേര്‍ഡിന്റെ സുരക്ഷയെ ബാധിക്കില്ല. ഒന്നിലധികം ആവശ്യങ്ങള്‍ക്ക് ഒരേ പാസ്‌വേര്‍ഡ് ഉപയോഗിക്കരുതെന്നും നിസ്റ്റ് പറയുന്നു. ദീര്‍ഘമേറിയ പാസ്‌വേര്‍ഡാണെങ്കിലും പല അക്കൗണ്ടുകളിലേക്ക് അതുതന്നെ ഉപയോഗിച്ചാല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇവയില്‍ ഏതെങ്കിലും ഒരു അക്കൗണ്ട് അറ്റാക്ക് ചെയ്യപ്പെട്ടാല്‍ മറ്റുള്ള എല്ലാ അക്കൗണ്ടുകളെയും അത് ബാധിക്കും. ടു സ്റ്റെപ് ഒതന്റിഫിക്കേഷനും പാസ് വേര്‍ഡ് സുരക്ഷയ്ക്ക് നല്ലതാണ്.

Content Highlights: Strong passwords chances to hacked

dot image
To advertise here,contact us
dot image