'സൂക്ഷിച്ചോളൂ, ഈ നമ്പറുകളില്‍ തുടങ്ങുന്ന കോളുകള്‍ ഒഴിവാക്കുക'; മുന്നറിയിപ്പുമായി കേന്ദ്രം

കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

dot image

രാജ്യത്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. നിരവധി ആളുകളുടെ ജീവിതവും ജീവനും നഷ്ടപ്പെടുന്ന രീതിയില്‍ ഇത്തരത്തിലുള്ള കോളുകള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡിഒടി) മുന്നറിയിപ്പ് നല്‍കി.

വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡിഒടി) മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പ്രധാന ടെലികോം കമ്പനികളായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വിഐ എന്നിവയുടെ വരിക്കാര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പരിചിതമല്ലാത്ത കോഡുകളില്‍ നിന്നെത്തുന്ന കോളുകളില്‍ ജാഗ്രത പാലിക്കണം.

+77, +89, +85, +86, +84 എന്നിങ്ങനെ തുടങ്ങുന്ന നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ തട്ടിപ്പ് സംഘങ്ങളുടേതാണെന്നും കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഡിഒടി എന്നിവ ടെലികോം ഉപയോക്താക്കളെ ഒരിക്കലും നേരിട്ട് വിളിക്കാറില്ല. ഈ സ്ഥാപനങ്ങളിലെ അധികൃതര്‍ എന്ന തരത്തില്‍ എത്തുന്ന കോളുകള്‍ വ്യാജ കോളുകള്‍ ആണെന്നും തങ്ങള്‍ ഇത്തരത്തില്‍ കോളുകള്‍ ചെയ്യാറില്ലെന്നും ടെലികോം വകുപ്പ് എക്സില്‍ പുറത്തുവിട്ട മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Content Highlights: avoid calls from these numbers to avoid digital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us