കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കും, സൂര്യന്റെ കൊറോണയെ പഠിക്കും; 'പ്രോബ 3' വിക്ഷേപണം നാളെ

രണ്ട് പേടകങ്ങള്‍ ഉപയോഗിച്ചാകും കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുക

dot image

സൂര്യന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ലക്ഷ്യമിട്ടുള്ള 'പ്രോബ 3' ദൗത്യ ഉപഗ്രഹങ്ങള്‍ നാളെ ഐഎസ്ആര്‍ഒ വിക്ഷേപിക്കും. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഇരട്ടപേടകങ്ങളും വഹിച്ച് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍(പിഎസ്എല്‍വി)- സി59 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ബുധനാഴ്ച 4.06ന് കുതിച്ചുയരും. ഏകദേശം 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ പിഎസ്എല്‍വി ലോഞ്ച് വെഹിക്കിള്‍ ഭ്രമണപഥത്തിലെത്തിക്കും.

PSLV is ready to shine with the PSLV-C59/PROBA-3

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐഎസ്ആര്‍ഒ കൊമേഴ്‌സ്യല്‍ വിഭാഗം ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ദൗത്യത്തിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങള്‍ ഒരുമിച്ചാണ് വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം ഭാരമുള്ള ഓക്യുല്‍റ്റര്‍, 340 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍.

Proba 3 Satellites

കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യമാണ് ഇത്. സ്വാഭാവിക സൂര്യഗ്രഹണ സമയത്ത് മാത്രമേ സൗരയൂഥത്തിലെ കൊറോണയെ കുറിച്ച് പഠിക്കാനാകൂ എന്നിരിക്കെയാണ് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുന്നത്. രണ്ട് പേടകങ്ങള്‍ ഉപയോഗിച്ചാകും കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുക. ഒരു പേടകത്തിന് മുന്നില്‍ അടുത്ത പേടകം സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക. ഇതിലൂടെ സൂര്യന്റെ കൊറോണയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഐഎസ്ആര്‍ഒ 2001ല്‍ വിക്ഷേപിച്ച പ്രോബ-1, 2009ലെ പ്രോബ-2 എന്നീ ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് പ്രോബ 3 ദൗത്യം. 1680 കോടി രൂപയോളമാണ് പദ്ധതിയുടെ ചെലവ്. രണ്ട് വര്‍ഷമാണ് കാലാവധി കണക്കാക്കുന്നത്. വിക്ഷേപണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Content Highlights: ISRO To Launch PROBA-3 Mission Satellites From Sriharikota Tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us